കുനാർ നദി (ഉർദു, പഷ്തു: کونړ سيند), - ചിത്രാൾ നദി എന്നും (چترال سيند) കാമാ നദി (کامه سيند) എന്നും അറിയപ്പെടുന്നു. ഈ നദി വടക്കൻ ഖൈബർ പഖ്തുൻഖ്വയിൽ സ്ഥിതി ചെയ്യുന്നതും അഫ്ഘാനിസ്ഥാനിലൂടെയും പാകിസ്താനിലൂടെയും ഒഴുകുന്ന 480 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ്. ഈ നദീതടമേഖലയെ ജലസമ്പുഷ്ടമാക്കുന്നത് ഹിന്ദുക്കുഷ് പർവ്വതനിരകളിൽ നിന്ന് ഉരുകിയെത്തുന്ന ഹിമാനികളാണ്. സിന്ധു നദീതടമേഖലയെയും ഇവിടെ നിന്നുള്ള ജലം പരിപോഷിപ്പിക്കുന്നു.[1]

Kunar (کونړ سيند)
Chitral, Mastuj, Kama
River
രാജ്യം Pakistan, Afghanistan
province Khyber Pakhtunkhwa, Nuristan, Kunar, Nangarhar
പോഷക നദികൾ
 - ഇടത് Shishi River
 - വലത് Lotkoh River, Landai Sin River, Pech River
സ്രോതസ്സ് Hindu Kush Mountains
അഴിമുഖം Kabul River
 - സ്ഥാനം Jalalabad
നീളം 480 കി.മീ (298 മൈ)
നദീതടം 2,600 കി.m2 (1,004 ച മൈ)

ഉത്ഭവവും മുന്നോട്ടുള്ള ഗതിയും

തിരുത്തുക

ഹിന്ദുക്കുഷ് പർവ്വത നിരകളിലെ ചിത്രാൾ, ഖൈബർ പഖ്തുൻഖ്വ എന്നിവിടങ്ങളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. താഴേയ്ക്കുള്ള ഗതിയിൽ ഈ നദി മസ്തുജ് എന്നറിയപ്പെടുന്നു. ഇവിടെ നിന്നുള്ള പ്രയാണത്തിൽ നദി വടക്കെ ദിക്കിൽ ചിത്രാൾ മേഖലയിലെ ലോട്കോ നദിയുമായി ലയിക്കുന്നു.[2] അഫ്ഘാനിസ്ഥാനിലെ കുനാർ താഴ്വരയിലെത്തുന്നതിനു തൊട്ടുമുമ്പ് ഈ നദി ചിത്രാൾ എന്നറിയപ്പെടുന്നു. പിന്നീട് ചാഗ സരയിൽ വച്ച് പെച്ച് നദിയുമായി സന്ധിക്കുന്നു. അഫ്ഘാനിസ്ഥാനു കിഴക്കുള്ള ജലാലാബാദിൽവച്ച് ഈ നദി കാബൂൾ നദിയിൽ ലയിക്കുന്നു. കാബൂള് നദി വീണ്ടും കിഴക്കോട്ടൊഴുകി പാകിസ്താനിലെത്തി ഖൈബർ ചുരം വഴി അറ്റോക്കിനു സമീപം അവസാനമായി സിന്ധു നദിയിലെത്തിച്ചേരുന്നു.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; abbott എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Pakistan & the Karakoram. Lonely Planet. 2008. p. 233.
"https://ml.wikipedia.org/w/index.php?title=കുനാർ_നദി&oldid=3454988" എന്ന താളിൽനിന്ന് ശേഖരിച്ചത്