മലയാളം

കേരളത്തിലും, കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും, മയ്യഴിയിലും പ്രചാരത്തിലുള്ള ഭാഷ

ഇന്ത്യയിൽ കേരള സംസ്ഥാനത്തിലും ഭാഗികമായി കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം[5]. 2013 മെയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. ക്ലാസിക്കൽ ലാംഗ്വേജ് എന്ന പദവിയാണ് നൽകിയത്. അതിനു മലയാളത്തിൽ നൽകിയ വിവർത്തനം ആണ് ശ്രേഷ്ഠഭാഷ എന്നത്. ഇന്ത്യഭരണഘടനയിലെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം[6]. മലയാള ഭാഷ കൈരളി, മലനാട് ഭാഷ എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനും ലക്ഷദ്വീപിനും പുറമേ തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലും കന്യാകുമാരി ജില്ല, നീലഗിരി ജില്ല കർണാടകയുടെ ദക്ഷിണ കന്നഡ ജില്ല, കൊടക് ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു പോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതുപോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴിനും മുൻപത്തെ മൂലദ്രാവിഡമാണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു.എ.ഇ-യിലെ പ്രധാന സംസാര ഭാഷകളിൽ ഒന്ന് മലയാളം ആണ്.[7][അവലംബം ആവശ്യമാണ്] മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 4.75 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.

മലയാളം
മലയാളം എന്നത് മലയാളം ലിപിയിൽ
ഉച്ചാരണം[mɐləjaːɭəm]
ഉത്ഭവിച്ച ദേശംഇന്ത്യ
സംസാരിക്കുന്ന നരവംശംമലയാളികൾ, കേരളീയർ
മാതൃഭാഷയായി സംസാരിക്കുന്നവർ
45 ദശലക്ഷം (2007)[1]
ദ്രാവിഡ ഭാഷകൾ
  • ദക്ഷിണ ദ്രാവിഡം [2]
    • തമിഴ്-കന്നട
      • തമിഴ്-കൊടവ
        • തമിഴ്-മലയാളം
          • മലയാള ഭാഷകൾ
            • മലയാളം
മലയാളം ലിപി (ബ്രാഹ്മി ലിപി)
ബ്രെയിൽ ലിപി
വട്ടെഴുത്ത് (ചരിത്രപരം)
കോലെഴുത്ത് (ചരിത്രപരം)
മലയാണ്മ (ചരിത്രപരം)
ഗ്രന്ഥ ലിപി (ചരിത്രപരം)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ഇന്ത്യ:
Regulated byകേരള സാഹിത്യ അക്കാദമി, കേരളസർക്കാർ
ഭാഷാ കോഡുകൾ
ISO 639-1ml
ISO 639-2mal
ISO 639-3mal
ഗ്ലോട്ടോലോഗ്mala1464[4]
Linguasphere49-EBE-ba
മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ

ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിന് ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ഉദാത്തഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്[8].

  • പൂക്കാട്ടിയൂർ ലിഖിതങ്ങൾ 8 ക്രി.മു മുതൽ 3000 ക്രി.മു അടുത്ത് വരെയും പഴക്കം ചെന്നതാണ്.

നിയുക്തം

തിരുത്തുക

പർവ്വതം എന്നർഥമുള്ള മല എന്ന വാക്കും സ്ഥലം എന്നർഥമുള്ള അളം എന്ന വാക്കും ഒത്തുചേർന്നാണ് മലയാളം എന്ന പദം ഉണ്ടായത് എന്ന് കരുതപ്പെടുന്നു. കേരളം, കോവളം, പന്തളം, ബംഗാളം, നേപാളം, സിംഹളം എന്നിങ്ങനെ അനേകം സ്ഥലനാമങ്ങളിൽ സ്ഥലം എന്ന അർഥത്തിൽ അളം എന്ന വാക്കാണുള്ളതെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പഴയകാലത്ത്, മലയാളം 'മലയാഴ്‌മ' എന്നായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്.

മലയപർവതത്തിന്റെ പേരിനോടൊപ്പം സ്ഥലം എന്നർഥമുള്ള അളം എന്ന വാക്കു കൂടിച്ചേർന്നാണ് മലയാളം എന്ന വാക്കുണ്ടായതെന്നും അഭിപ്രായമുണ്ട്. പശ്ചിമഘട്ടമലനിരകളിൽ മംഗലാപുരം മുതൽ തെക്കോട്ടുള്ള ഭാഗമാണ് മലയാചലം, മലയപർവതം, മലയാദ്രി, മലയഗിരി എന്നൊക്കെ പരാമർശിക്കപ്പെട്ടിരിക്കുന്നത്. വടക്കുഭാഗത്തിനെ സഹ്യപർവതം എന്നും തെക്കുഭാഗത്തിനെ മലയപർവതം എന്നും വിളിക്കുന്നു. പുരാണങ്ങളിൽ ഭാരതവർഷത്തിലെ സപ്താചലങ്ങളിൽ ഒന്നായിട്ടാണ് മലയപർവതത്തിനെ കണക്കാക്കിയിരിക്കുന്നത് (“महेन्द्रो मलयः सह्यः शुक्तिमानृक्षपर्व्वतः। बिन्ध्यश्च पारिपात्रश्च सप्तैवात्र कुलाचलाः ॥”). ഈ മലയപർവതത്തിന്റെ പശ്ചിമഭാഗത്തുള്ള സ്ഥലം എന്ന അർഥത്തിലാണ് മലയാളം എന്ന പേരു വന്നത് എന്ന് കരുതപ്പെടുന്നു.

മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തുചേരുന്ന എന്ന അർത്ഥമുള്ള മല + ആളം (സമുദ്രം) എന്നീ ദ്രാവിഡവാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.[9]

മല എന്ന പദവും ആൾ, ആളുക എന്ന പദവും ചേർന്നു സന്ധിനിയമമനുസരിച്ച് വിടവടക്കാൻ 'യ'കാരം ചേർന്നുമാണ് മലയാളം ഉണ്ടായതെന്നും കരുതുന്നു. മലയാൺമ, മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആൺമൈ എന്നതിൽ നിന്നാണെന്ന് മലയാളത്തെ കുറിച്ച് പഠിച്ച വിദേശീയനായ റോബർട്ട് കാൽഡ്വൽ പറയുന്നു.[10]

മലയാളം എന്ന പദം (malayalam) ഇംഗ്ലീഷിൽ എഴുതിയാൽ അനുലോമവിലോമപദം കൂടിയാണ്; അതായത് ഇരുവശത്ത് നിന്നും വായിച്ചെടുക്കാൻ സാധിക്കുന്ന പദമാണ്.

ഭാഷാപരിണാമം (ചരിത്രം)

തിരുത്തുക

മലയാള ഭാഷ സംസ്കൃതത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലർന്ന ഒരു മിശ്രഭാഷയാണെന്നും ആദ്യകാലങ്ങളിൽ ചിലർ വിശ്വസിച്ചിരുന്നു. എല്ലാ ഭാഷകളും സംസ്കൃതത്തിൽ നിന്നും ഉണ്ടായി എന്ന മതാത്മകമായതും വസ്തുതകളുമായി ബന്ധമില്ലാത്തതുമായ ചിന്തയാണ് ഇതിനു കാരണം. എന്നാൽ ഗവേഷണങ്ങൾ ഇതിനെയെല്ലാം നിരാകരിക്കുകയും "മലയാളം മൂല ദ്രാവിഡ ഭാഷയിൽ നിന്ന് തമിഴിനൊപ്പം ഉണ്ടായി" എന്നുള്ള കൂടുതൽ യുക്തമായ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടു.

 
'ഴ'കാരം ദ്രാവിഡഭാഷകളിൽ തമിഴിലും മലയാളംത്തിലും മാത്രം ഉപയോഗിച്ചു കാണുന്ന വ്യഞ്ജനമാണ്
 
നസ്രാണികൾ ഒക്കെയും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥത്തിന്റെ പുറം

മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പറയുന്നത് മണിപ്രവാളം എന്ന മിശ്രഭാഷയായ സാഹിത്യഭാഷയുടെ ലക്ഷണഗ്രന്ഥമായ ലീലാതിലകത്തിൽ ആണ്. എഫ് ഡബ്ല്യൂ എല്ലിസ് ആണ് മലയാളം തമിഴ് തുടങ്ങിയ ഭാഷകൾ ദ്രാവിഡ കുടുംബത്തിൽ പെട്ട ഭാഷകളാണെന്ന് ആദ്യമായി പറഞ്ഞത്. 1815- ൽ ആണ് ഇദ്ദേഹത്തിന്റെ പഠനം പുറത്തു വരുന്നത്. ഭാഷ ചരിത്രകാരൻ റോബർട്ട് കാൾഡ്വെൽ ആണ്. അദ്ദേഹം മലയാളം പ്രാചീന തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം മലയാളം, തമിഴിൽ നിന്ന് അകന്നു നിൽക്കുന്നു എന്നാണ് അദ്ദേഹം കരുതിയത്. ,

കാൽഡ്‌വെല്ലിനെ തുടർന്ന് റോബർട്ട് ഡ്രമ്മണ്ട്,എ. ആർ. രാജരാജവർമ്മ, മഹാകവി ഉള്ളൂർ, തുടങ്ങി പലരും മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. രാജരാജവർമ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികൾ തമിഴർ ആയിരുന്നു എന്നും അവർ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളിൽ ഒന്നാണ് മലയാളമായിത്തീർന്നതെന്നും അഭിപ്രായപ്പെട്ടപ്പോൾ മലയാളത്തിൽ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്റെ സ്വാധീനത്തിനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂർ വിശ്വസിച്ചത്. എന്നാൽ ഈ സിദ്ധാന്തങ്ങൾ യുക്തമായി തോന്നുന്നില്ല. മദ്ധ്യകാലത്തിനു മുന്നേ തന്നെ തമിഴിന്റെ ആദിമരൂപവുമായി ആദിമലയാളം വേർ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എൻ. വി. രാമസ്വാമി അയ്യർ, ടി. ബറുവ, എം. ബി. എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ദ്രാവിഡമെന്ന മൂലഭാഷയിൽ നിന്നുണ്ടായതാണ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു. എന്നാൽ പി.കെ. പരമേശ്വരൻ നായരുടെ അഭിപ്രായത്തിൽ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ, പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാൽ ശക്തമായ സ്വാധീനം മലയാളത്തിൽ പ്രകടമായി ഉണ്ടായി. രാജശാസനങ്ങളും ഉയർന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാൻ കാരണം അതാണ് (പിൽക്കാലത്ത് സംസ്‌കൃതവും അതിനുശേഷം ഇംഗ്ലീഷും നേടിയത് പോലെ). എന്നാൽ ഈ സ്വാധീനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലനാടു ഭാഷ തന്നെയായിരുന്നു.

പ്രൊഫ. ഏ. ആർ. രാജരാജവർമ്മ കേരള ഭാഷയെ മൂന്നു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.

  • ആദ്യഘട്ടം – ബാല്യാവസ്ഥ: കരിന്തമിഴുകാലം (കൊല്ലവർഷം 1 – 500വരെ; എ. ഡി. 825–1325വരെ)
  • മദ്ധ്യഘട്ടം – കൗമരാവസ്ഥ: മലയാണ്മക്കാലം (കൊല്ലവർഷം 500 – 800വരെ; എ. ഡി. 1325–1625വരെ)
  • അധുനികഘട്ടം – യൗവനാവസ്ഥ: മലയാള കാലം (കൊല്ലവർഷം 800 മുതൽ; എ. ഡി. 1625 മുതൽ)[11]

ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തിൽ മലയാണ്മ എന്നു വിളിച്ചുപോന്നിരുന്ന മലയാളം, തമിഴ്‌, കോട്ട, കൊടഗ്‌, കന്നഡ എന്നീ ഭാഷകൾ അടങ്ങിയ ദക്ഷിണ ദ്രാവിഡ ഭാഷകളിൽ ഒന്നാണ്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിയെ പ്രതിപാദിക്കുമ്പോൾ ഭാഷ എന്നു മാത്രം ഉപയോഗിച്ച് കാണാറുണ്ട്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്.

ഭരണ-അദ്ധ്യയന ഭാഷയായി ഒരു കാലത്തു കേരളദേശത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്റെ അധിനിവേശപരമായ സ്വാധീനം മലയാളത്തിൽ കാണുന്നതു തികച്ചും സ്വാഭാവികവുമാണ്. ഉത്തരഭാരതത്തിൽ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങൾ വഴി ഭാഷയിൽ വ്യക്തമായ സ്വാധീനം ചെലുത്തുവാൻ ഇന്തോ-ആര്യൻ‍ ഭാഷകൾക്കും, അറബ്, യൂറോപ്പ്യൻ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങൾ വഴി അതത് ദേശത്തെ ഭാഷകളും മലയാളഭാഷയിൽ പ്രകടമായ ചില പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട്.

മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാദ്ധ്യതയുണ്ട്, എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു മലയാണ്മ എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാൻ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളുടെ പൊതുപൂർവ്വികഭാഷയായ ആദിദ്രാവിഡഭാഷയിൽ നിന്നാണു മലയാളത്തിന്റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശഭേദങ്ങളുണ്ടായിരുന്നു. ഇതിൽ ഒരു വകഭേദമായ കൊടുംതമിഴാണു പിന്നീട് മലനാട്ടിലെ ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു പി. പരമേശ്വരനെ പോലുള്ള ചില ഭാഷാശാസ്ത്രജ്ഞർ കരുതുന്നു[അവലംബം ആവശ്യമാണ്]. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണ്:

  • മലനാട് തമിഴ്‌നാട്ടിൽ നിന്നു സഹ്യപർവ്വതം എന്ന കിഴക്കേ അതിരിനാൽ വേർതിരിഞ്ഞു കിടക്കുന്നത്;
  • പ്രാദേശികമായുള്ള ആചാരങ്ങളും ജീവിതവീക്ഷണങ്ങളും;
  • നമ്പൂതിരിമാരും ആര്യസംസ്കാരവും.
  • വിദേശരാജ്യങ്ങളുമായി ഉള്ള ബന്ധങ്ങൾ

മലയാളം ഭാഷാചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ സാമൂഹ്യസംഭവങ്ങളിൽ പ്രധാനവും പ്രകടവുമായ ഒരു ഘടകം നമ്പൂരിമാർക്ക് സമൂഹത്തിൽ ലഭിച്ച മേൽക്കൈയ്യും അതുമൂലം സംസ്കൃതഭാഷാപ്രയോഗത്തിനു് പ്രാദേശികമായി ഉണ്ടായ പ്രചാരവുമാണ്. പാണ്ഡ്യചോളചേര രാജാക്കന്മാർക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്മൊഴി നാടുകളുമായി ജനങ്ങൾക്കുണ്ടായിരുന്ന ഇടപാടുകളിൽ കാര്യമായ കുറവു വരുത്തിയിരുന്നു. കിഴക്കൻ അതിർത്തിയിലെ സഹ്യമലനിരകൾ കടന്നുള്ള ദുഷ്കരമായുള്ള യാത്രകളും കാലാവസ്ഥയിലെ വ്യതിയാനങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും സാംസ്കാരികമായും ഭാഷാപരമായും പരസ്പരം അകറ്റുന്നതിൽ ഭാഗമായി. മലയാളദേശത്തെ ജനസമൂഹങ്ങളിൽ മറ്റു ദ്രാവിഡദേശക്കാർക്കില്ലാതിരുന്ന, മരുമക്കത്തായം, മുൻ‌കുടുമ, മുണ്ടുടുപ്പ് എന്നീ ആചാരങ്ങൾ ഉടലെടുത്തതും ഇത്തരം അകൽച്ചയുമായി ബന്ധപ്പെട്ടതാണു്.

എന്നാൽ മറ്റുചില തെളിവുകൾ പ്രകാരം മലയാളഭാഷക്ക് കന്നഡയുമായും പ്രകടമായ സാമ്യമുണ്ട്.

ഉദാ.

  • മലയാളം – തോണി, കന്നഡ – ദോണി; തമിഴിൽ ഇതിനോടു സാമ്യമുള്ള ഒരു വാക്കില്ല.

  • മലയാളം – ഒന്ന്, കന്നഡ – ഒന്ദു.
  • മലയാളം – വേലി, കന്നഡ – ബേലി.
 
ആദ്യകാല മലയാളം

ക്രിസ്ത്വബ്ദം ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാൻ തുടങ്ങിയ ബ്രാഹ്മണർക്ക് സാമൂഹ്യവ്യവസ്ഥിതിയിൽ കാര്യമായ കൈകടത്തലുകൾക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു പെരുമാക്കന്മാരുടെ വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പർക്കത്തിൽ ഉപേക്ഷിക്കുവാനും ബ്രാഹ്മണർ തുനിഞ്ഞതോടെ അവർക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരൽ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരിൽ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകർന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവർത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായത് എന്ന് ചില ശാസ്ത്രജ്ഞൻമാർ കരുതുന്നു എന്നാൽ തമിഴും സംസ്കൃതവും കലർന്നുണ്ടായ ഭാഷയല്ല മലയാളം മറിച്ച് മലയാളം സ്വതന്ത്രമായി തമിഴിനോടൊപ്പം ആദി ദ്രാവിഡ ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു എന്ന വാദവുമുണ്ട് ഈ വാദങ്ങൾ ശരിയാണെന്ന് സമർത്ഥിക്കും വിധം ചില പുരാരേഖകൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വയനാട് ജില്ലയിലെ എടക്കൽ ഗുഹകളിൽ നിന്നും കണ്ടെത്തിയ ദക്ഷിണ ബ്രഹ്മി ലിപിയിലെഴുതപ്പെട്ട ശിലാലിഖിതത്തിൽ "ഈ പഴമ " എന്ന വാക്കാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത് ഈ പദം മലയാളം മാണ് എന്ന് തെളിയിക്കാനുള്ള കാരണം " ഈ" എന്ന പ്രയോഗം തമിഴ് ഭാഷയിൽ ഇല്ല അത് സംഘകാല തമിഴിലൊ ആധുനിക തമിഴിലൊ ഇല്ല മറിച്ച് മലയാളത്തിൽ ഇന്നും പ്രയോഗത്തിലുണ്ട് പിന്നെ" പഴമ " എന്ന പദം ഈ പദം തമിഴിലുണ്ട് പക്ഷെ തമിഴിൽ "പഴമൈ "എന്നു മാത്രമെ ഉപയോഗിക്കാനാവുകയുള്ളു പക്ഷെ മലയാളത്തിൽ ഇതു പോലെ തന്നെ" പഴമ" എന്നുപയോഗിക്കാം ഈ എടക്കൽ ശിലാലിഖിതങ്ങളുടെ പഴക്കം ക്രിസ്തു വർഷം നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിലും ഇടയിലാണ് ശാസ്ത്രജ്ഞർ നിശ്ചയിച്ചിരിക്കുന്നത്. ഇതു കൂടാതെ തമിഴ്നാട്ടിലെ തേനി ജില്ലയിൽ നിന്നും കണ്ടെത്തിയ [പുള്ളിമാൻ കൊമ്പിൽ ശിലാലിഖിതം ] ഈ വീരകല്ലിൽ നിന്നും ദക്ഷിണ ബ്രഹ്മി ലിപിയിലെഴുതപ്പെട്ട ചില വാക്കുകൾ കണ്ടെത്തുകയുണ്ടായി ഈ കണ്ടെത്തിയ ലിഖിതത്തിൽ എട്ടുവാക്കുകളാണ് ഉള്ളത് ഇതിൽ മൂന്ന് വാക്കുകൾ തമിഴിലുണ്ട് എന്നാൽ മുഴുവൻ എട്ടുവാക്കുകളിലെ ബാക്കി അഞ്ച് വാക്കുകളും തമിഴിൽ ഇല്ല ഈ വാക്കുകൾ സംഘകാല തമിഴിലൊ ആധുനിക തമിഴിലൊ ഇല്ല മറിച്ച് ഈ കണ്ടെത്തിയ ലിഖിതത്തിലെ എല്ല എട്ടുവാക്കുകളും മലയാളത്തിലുണ്ട് അതിലെ അഞ്ച് പദങ്ങൾ മലയാളത്തിൽ മാത്രമാണ് ഉള്ളത് ഈ പ്രസ്തുത ശിലാലിഖിതത്തൻ്റെ പഴക്കം ക്രി മു രണ്ടാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലാണ്. മേൽ പറഞ്ഞ കണ്ടെത്തലുകൾ പ്രമാണിച്ച് നിരീക്ഷിക്കുകയാണെങ്കിൽ മലയാള ഭാഷയ്ക്ക് ഏകദേശം 1700 മുതൽ 2000 വർഷം വരെ പഴക്കമുണ്ട്. ഈ കണ്ടെത്തലുകളും വസ്തുതകളും പരിഗണിച്ചാണ് മലയാള ഭാഷയെ ഭാരത സർക്കാർ ശ്രേഷ്ഠ ഭാഷയായി പ്രഖ്യാപിച്ചത്.

ബി. സി 300ലെ അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളപുത്ര എന്ന ദേശത്തെ പറ്റി പരാമർശിക്കുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ മഹോദയപുരത്തെ ചേരന്മാർ‌ അവരുടെ ശിലാലിഖിതങ്ങളിൽ മലയാളം അതിന്റെ ആദ്യകാലലിപിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഔദ്യോഗികരേഖകളിൽ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയുടെ ഉപയോഗത്തിന്‌ ഇത് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽത്തന്നെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ്‌[12].

മലയാളത്തിന്റെ പ്രാചീനത

തിരുത്തുക

ഒരു സ്വതന്ത്രഭാഷ എന്ന നിലയിൽ മലയാളത്തിന് 1700 മുതൽ 2000 വർഷങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു. ആദിദ്രാവിഡ ഭാഷയിൽ നിന്ന് പരിണമിച്ചു വന്നതാകാം മലയാളം. മൂലഭാഷയിലെ പല പ്രയോഗങ്ങളും ഇന്നും മലയാളത്തിൽ പ്രചാരത്തിലുണ്ട്. മലയാള ഭാഷയിലെ ഈ പ്രയോഗങ്ങളുടെ പഴക്കം തെളിയിക്കുന്നതിൽ സുപ്രധാനമാണ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പുളിമാങ്കൊമ്പിൽ നിന്നു ലഭിച്ച ബിസി രണ്ടാം നൂറ്റാണ്ടിലെ വീരക്കൽ ലിഖിതം. ഈ ലിഖിതത്തിലെ "കുടല്ലൂർ ആ കോൾ പെടു തീയൻ അന്തവൻ കൽ" എന്ന വാക്യത്തിലെ 'പെടു' ധാതു മലയാളമാണ്. നശിച്ചുവീഴുക, മരണപ്പെടുക തുടങ്ങിയ അർഥങ്ങൾ 'പെടു' എന്ന ധാതുവിനുണ്ട്. കൂടല്ലൂരിലെ കന്നുകാലി കവർച്ചാശ്രമത്തിൽ മരിച്ചുവീണ തീയർ അന്തവന്റെ സ്മാരകമായിട്ടുള്ള വീരക്കൽ എന്നാണ് ഈ വാചകത്തിന്റെ അർഥം. 2,100 വർഷം പഴക്കമുള്ള വീരക്കൽ ലിഖിതത്തിൽ കാണുന്ന വ്യാകരണ സവിശേഷതകൾ ഇന്ന് മലയാളത്തിൽ മാത്രമാണ് അവശേഷിക്കുന്നത്.

ഇടയ്ക്കൽ ഗുഹകളിൽനിന്ന് കിട്ടിയ 2-5 നൂറ്റാണ്ടിലെ ഏഴ് ലിഖിതങ്ങളിൽ നാലെണ്ണം, പട്ടണം ഉൽഖനനത്തിൽ കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങൾ, നിലമ്പൂരിൽ കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയിൽ മലയാളം വാക്കുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പലവാക്കുകളും നിലവിൽ മലയാളത്തിൽ ഉപയോഗിക്കുന്നതും എന്നാൽ തമിഴിൽ പ്രയോഗത്തിലില്ലാത്തതുമാണ്. തമിഴ് ശൈലിയായ "എൈ" കാരത്തിന് പകരം മലയാളം ശൈലിയായ "അ" കാരമാണ് വാക്കുകളിലുള്ളത്. ഇടയ്‌ക്കൽ ഗുഹകളിലുള്ള ശിലാലിഖിതങ്ങൾ മലയാളത്തിന്റെ ആദ്യമാതൃകകളാണെന്ന്‌ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വടക്കൻ പരവൂരിനടുത്തുള്ള പട്ടണത്തിൽ നിന്നു ലഭിച്ച ലിഖിതങ്ങൾ മലയാളത്തിന്റെ പഴമ തെളിയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ഖനനത്തിലൂടെ ലഭിച്ച പ്രാചീന വസ്തുക്കളിൽ ദ്രാവിഡ-ബ്രാഹ്മി ലിപിയിൽ എഴുതിയ രണ്ട് ഓട്ടക്കലക്കഷണങ്ങളുണ്ട്. ഇതിൽ ഊർപാവ ഓ... എന്നും ചാത്തൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിനുശേഷം അഞ്ചാം നൂറ്റാണ്ടിലെ നിലമ്പൂര് ശിലാരേഖയിലും മലയാളഭാഷയും വ്യാകരണപ്രത്യേകതകളും കാണാം. അവിടെ നിന്നും മലയാളം ഉയർന്നു വന്നു.

സംഘകാല കൃതികളടക്കം ഏട്ടാം നൂറ്റാണ്ട് വരെയുള്ള ദ്രാവിഡസാഹിത്യം മലയാളത്തിനു കൂടി അവകാശപ്പെട്ട പൊതുസ്വത്താണ്. സംഘകാലകൃതികളിൽ പ്രധാനപ്പെട്ടവ പലതും കേരളത്തിലുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്പതോളം സംഘകാല എഴുത്തുകാർ കേരളീയരായിരുന്നുവത്രെ. ഇപ്പോഴും പ്രയോഗത്തിലുള്ള 150ലധികം മലയാളം വാക്കുകൾ സംഘകാല കൃതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ തമിഴർക്കോ, ഇന്നത്തെ മലയാളികൾക്കോ സംഘസാഹിത്യഭാഷ പ്രത്യേക പരിശീലനം കൂടാതെ മനസ്സിലാവില്ല എന്നും അതുകൊണ്ട്‌ ആ ഭാഷ തമിഴോ മലയാളമോ അല്ല എന്നും മൂലദ്രാവിഡഭാഷയാണെന്നും കണക്കാക്കപ്പെടുന്നു. സംഘസാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്ന തുറമുഖ നഗരങ്ങൾ (മുചിരിതൊണ്ടി, ഏഴിമല, വിഴിഞ്ഞം), നാടുവാഴികൾ (ചേരന്മാർ, ഏഴിമലയിലെ മൂവൻമാർ, വിഴിഞ്ഞത്തെ ആയന്മാര്), കവികൾ, സംഭവങ്ങൾ എന്നിവയുടെ നല്ലൊരു ഭാഗം ഇന്നത്തെ കേരള പ്രദേശത്തു നിന്നാണ്. മൂലദ്രാവിഡഭാഷയിൽ എഴുതപ്പെട്ടതാണ് സംഘം കൃതികളെന്നും ഈ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് തമിഴും മലയാളവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ദ്രാവിഡ വ്യാകരണഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ 40 ശതമാനം നിയമങ്ങളും മലയാളത്തിനു മാത്രമേ യോജിക്കുന്നുള്ളൂ. പതിറ്റുപത്ത്, ഐങ്കൂറ് നൂറ്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിലൊക്കെ കാണുന്ന മലനാട്ടുഭാഷയിൽ തമിഴിനവകാശപ്പെടാൻ കഴിയാത്ത ഒരുപാടു മലയാളവ്യാകരണ-ഭാഷാപ്രയോഗങ്ങളുണ്ട്.

കൂത്ത്, കൂടിയാട്ടം എന്നിവയ്ക്കായി ഒമ്പതാം നൂറ്റാണ്ടിൽതന്നെ ആട്ടക്കഥകളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അർഥശാസ്ത്രം, ഭഗവദ്ഗീത എന്നിവയ്ക്ക് ഭാരതത്തിൽ ആദ്യം വിവർത്തനമുണ്ടായത് മലയാളത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയതത്ത്വശാസ്ത്രകൃതിയാണ് "അർഥശാസ്ത്രം". പത്താം നൂറ്റാണ്ടിൽ ഈ കൃതിയുടെ പരിഭാഷ മലയാളത്തിലുണ്ടായി. മലയാളകൃതികളായ രാമചരിതവും ഭാഷാകൗടീലിയവും പതിനൊന്നാം നൂറ്റാണ്ടിനു മുൻപ് എഴുതപ്പെട്ടവയാണ്.

ഭാഷകളിൽ തമിഴിനുള്ളതുപോലെ പഴക്കം മലയാളത്തിനുമുണ്ട്. മലയാളത്തിലും കന്നടയിലും തെലുഗുവിലും ഉള്ള ആ, ഈ എന്ന സ്വരദീർഘമുള്ള ചുട്ടെഴുത്ത് തമിഴിൽ ഇല്ല. തൊൽകാപ്പിയം പറയുന്നത് ആ എന്നത് കാവ്യഭാഷയിൽ മാത്രമുള്ളതാണെന്നാണ്. അതായത് കാവ്യഭാഷയിൽ തങ്ങിനില്ക്കുന്ന പഴമയായിരുന്നു പഴന്തമിഴ് വ്യാകരണത്തിന്റെ കാലത്തുപോലും അത് എന്നർത്ഥം. ആ വീട്, ഈ മരം ഇവയൊക്കെയാണു് പഴയത്; അന്ത വീടും ഇന്ത മരവും അല്ല. മലയാളം ഈ വിഷയത്തിൽ പഴന്തമിഴിനേക്കാൾ പഴമ പ്രദർശിപ്പിക്കുന്നു. ആദിദ്രാവിഡത്തിൽ നിലനിന്ന 'തായ്-മാർ' എന്ന തരം ബഹുവചനപ്രത്യയരൂപം തമിഴിൽ ഇല്ലാതായി. എന്നാൽ മലയാളത്തിലെ 'മിടുക്കന്മാരും' 'ചേച്ചിമാരും' ആ പാരമ്പര്യത്തിന്റെ തുടർച്ചയാണു്. പഴന്തമിഴിൽ പ്രയോഗിച്ചിരുന്ന പല ആദത്തപദങ്ങളും ഇന്നും മലയാളത്തിലുണ്ട്, തമിഴിൽ ഇല്ല. 'ആശാൻ (ആചാര്യ), അങ്ങാടി (സംഘാടി – വഴികൾ ചേരുന്ന സ്ഥലം), പീടിക (പീഠിക)' മുതലായവ ഉദാഹരണങ്ങളാണ്. മലയാളത്തിലെ 'മുതുക്കൻ, കുറുക്കൻ' എന്നിവയിലെ 'ക്കൻ' തമിഴിൽ ഇല്ല. പക്ഷേ മറ്റുദ്രാവിഡഭാഷകളിലുണ്ട്. അതുകൊണ്ട് ഈ പദങ്ങളിലെ പ്രത്യയത്തിന് പഴക്കമുണ്ട്. പനിയത്ത് (മഞ്ഞിൽ), വളിയത്ത് (കാറ്റിൽ) എന്നൊക്കെ ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്നുവെന്നു് തൊൽകാപ്പിയം സാക്ഷ്യപ്പെടുത്തുന്നു. അത്തരം അധികരണരൂപങ്ങൾ എന്നേ തമിഴിൽ നിന്ന് പൊയ്പ്പോയ്. മലയാളത്തിൽ ആ പഴമ ഇന്നും സജീവമാണ്. ഇരുട്ടത്ത്, നിലാവത്ത്, കാറ്റത്ത്, മഴയത്ത്, കവിളത്ത്, വെയിലത്ത്, തുടങ്ങിയവ ഉദാഹരണങ്ങൾ. 'കുഴന്തൈ' തമിഴർക്ക് 'കൊളന്തൈ' മാറിയരൂപത്തിൽ അറിയാമെങ്കിലും 'കുഴവി' തമിഴിൽ ഇല്ല. മലയാളികൾക്ക് (പ്രാദേശികമായെങ്കിലും) അമ്മിക്കുട്ടി, അമ്മിപ്പിള്ള ഇവയെ്ക്കാപ്പം അമ്മിക്കുഴവി അറിയാം.

ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്ന പല സൂക്ഷ്മാർത്ഥഭേദങ്ങളും അവയുടെ വ്യാകരണരൂപസവിശേഷതകളോടെ മലയാളത്തിൽ ഉണ്ട്. തമിഴിൽ എന്നേ അതൊക്കെ പൊയ്‌പ്പോയി. അതിൽ സർവ്വസാധാരണമായ ഒന്നാണ് 'തരു -കൊടു' വ്യാവർത്തനം. 'എനിക്കും' 'നിനക്കും' 'തരുമ്പോൾ', 'അവൾക്ക്' 'കൊടുക്കും'.

  • ഉത്തമ-മദ്ധ്യപുരുഷന്മാരെ ഉദ്ദേശിച്ചുള്ള ദാനം 'തരൽ',
  • പ്രഥമപുരുഷനെ ഉദ്ദേശിച്ചുള്ളത് 'കൊടുക്കൽ'.

എനിക്ക് കൊടുക്ക് എന്നത് അനൗപചാരികവും ഹാസ്യാത്മകവും പ്രാദേശികവുമായി ഉപയോഗിച്ചേക്കാം. എന്നാൽ നിനക്ക് കൊടുക്കൽ അത്യന്തവിരളം. ഈ നിയന്ത്രണം അനുപ്രയോഗമാകുമ്പോഴും നിർബന്ധമാണ്. അയാൾ നിനക്ക് വളരെ ഉപകാരങ്ങൾ ചെയ്തുതന്നിട്ടില്ലേ?

"ഞാൻ നിനക്ക് പറഞ്ഞുതന്നത്."

"നിനക്ക് ഇത് ആരാണ് പറഞ്ഞുതന്നത്?" ഈ 'തരു-കൊടു' വ്യാവർത്തനത്തിന്റെ വേര് ആദിദ്രാവിഡത്തോളം ചെല്ലും. തമിഴർക്ക് ഇത് എന്നേ അന്യമായിക്കഴിഞ്ഞു. 'കൺപീലി', 'മയിൽപ്പീലി' എന്നിവ തമിഴിൽ ഇല്ല. 'മയിൽചിറകും' 'ഇറകുമാണ്' തമിഴിൽ. "പീലിപെയ് ചാകാടും അച്ചിറും" എന്ന് തിരുക്കുറൽ.

ദ്രാവിഡവർണങ്ങളുടെ ഉച്ചാരണത്തനിമ കാത്തുസൂക്ഷിച്ചിരിക്കുന്നതും മലയാളമാണ്. പദാദിയിൽ ഇന്നത്തെ തമിഴിൽ 'ച' എന്നുച്ചരിക്കുന്നത് തെക്കൻതമിഴ്‌നാട്ടിലെ കീഴാളർ മാത്രമാണ്. മറ്റുള്ളവർക്ക് 'സൂട്ട്(ചൂട്ട്), സിന്തനൈ(ചിന്തന)' എന്നൊക്കെയാണ്. ചൂട്ടും ചിന്തനയുമാണ് ദ്രാവിഡത്തനിമയിൽ ഉള്ളത്. മലയാളികൾക്ക് ചാറും ചോറും ചട്ടിയും ചീരയും ചിരിയും ചൂടും ഒക്കെയാണ്. ദ്രാവിഡം ആറ് അനുനാസികങ്ങളെ അംഗീകരിക്കുന്നു: ങ, ഞ, ണ, ന(ദന്ത്യം), ന(വർത്സ്യം), മ എന്നിവ. ന (ദന്ത്യം), ന(വർത്സ്യം) ഇവ തമ്മിലുള്ള വ്യാവർത്തനം കൃത്യമായി ഇന്നും ദീക്ഷിക്കുന്നത് മലയാളികളാണ്. ന, ന (ദന്ത്യാനുനാസികവും വർത്സ്യാനനാസികവും) ഇവ തമിഴിൽ വെവ്വേറെ ലിപിയുണ്ടെങ്കിലും ഉച്ചാരണത്തിൽ ഒന്നായിത്തീർന്നു. ആറ് ദ്രാവിഡാനുനാസികങ്ങളുടെ സ്ഥാനത്ത് ഏറി വന്നാൽ മൂന്നെണ്ണം വേർതിരിച്ച് കേൾക്കാനും കേൾപ്പിക്കാനും മാത്രമേ മിക്ക തമിഴർക്കും കഴിയൂ. മലയാളികളാവട്ടെ ഈ ആറും തമ്മിൽ കൃത്യമായി വ്യാവർത്തിപ്പിക്കാൻ പ്രയാസം അനുഭവിക്കുന്നില്ല. 'കുന്നിയും കന്നിയും' തമ്മിലുള്ള അനുനാസികങ്ങളിലെ വ്യത്യാസം വെവ്വേറെ ലിപിയില്ലാതെയും മലയാളികൾ ദീക്ഷിക്കുന്നു. നാൻ എന്നതിലെ ആദ്യത്തേതും അവസാനത്തേതും വെവ്വേറെ ലിപിയുണ്ടായിട്ടും തമിഴർ ദീക്ഷിക്കുന്നുമില്ല. ദന്ത്യവും വർത്സ്യവുമായ ന-കൾ തമ്മിലെ വ്യത്യാസമെന്നതുപോലെ ര, റ വ്യത്യാസവും മിക്കവാറും തമിഴർ ദീക്ഷിക്കുന്നില്ല. ഇതേപോലെ ല, ള, ഴ വ്യത്യാസം ദീക്ഷിക്കുന്നവരും വളരെ വിരളമാണ്. ഈ വ്യത്യാസങ്ങളൊക്കെ ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്നതും മലയാളം ഇന്നും മാറ്റമില്ലാതെ ദീക്ഷിക്കുന്നതുമാണ്. നിത്യസാധാരണഭാഷണത്തിൽ ധാരാളമായും ഔപചാരികസന്ദർഭത്തിൽ പരക്കെയും ഴ നിലനിറുത്തുന്നത് മലയാളികളാണ്. തമിഴ്‌നാട്ടിൽ പണ്ഡിതന്മാർക്കും ശ്രമിച്ചാലേ 'ഴ' വഴങ്ങൂ. "തമിഴുക്ക് ഴ അഴകു" എന്നു പാടാൻ മലയാളിയെ അന്വേഷിക്കേണ്ട സ്ഥിതിയാണ്.

മലയാളത്തിന്റെ പരിണാമ ഘട്ടത്തെ മൂലദ്രാവിഡ(ആദിദ്രാവിഡ)കാലം (എ.ഡി 800 വരെ), പ്രാചീന മലയാള കാലം (എ. ഡി 800–1300), മധ്യ മലയാളകാലം (1300–1600), ആധുനിക മലയാളകാലം (1600 മുതൽ) എന്നിങ്ങനെ തരം തിരിക്കാൻ കഴിയും.

സാഹിത്യം

തിരുത്തുക

പ്രാചീനസാഹിത്യം

തിരുത്തുക

മലയാള സാഹിത്യത്തിന്റെ ആദ്യകാലം നാടോടി ഗാനങ്ങളിലൂടെയും, തമിഴ് - സംസ്കൃതം ഭാഷകളിലൂടെയും ആണ് വികാസം പ്രാപിച്ചത്. മലയാളത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതനമായ ലിഖിതം ചേരപ്പെരുമാക്കന്മാരിൽ രാജശേഖര പെരുമാളിന്റെ കാലത്തുള്ളതാണ്. ക്രി. 830-ൽ എഴുതപ്പെട്ടതു എന്നു തിട്ടപ്പെടുത്തിയ വാഴപ്പള്ളി ലിഖിതമാണിത്. ഈ ലിഖിതം കണ്ടെടുത്തത് വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തിൽ നിന്നുമാണ്. പല്ലവഗ്രന്ഥലിപിയിൽ എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും നാമമാത്രമായിട്ടെങ്കിലും കാർഷികവിവരങ്ങളും സംക്ഷിപ്തമായിരുന്നു. ഈ കാലഘട്ടത്തിനു ശേഷം വളർന്നു വന്ന മലയാളസാഹിത്യത്തിനെ ഇപ്രകാരം വേർതിരിച്ചെഴുതാവുന്നതാണ്.

  1. തമിഴ് സമ്പ്രദായത്തിൽ പാട്ടുരീതിയിലുള്ള കൃതികൾ
  2. സംസ്കൃത സമ്പ്രദായത്തിലുള്ള മണിപ്രവാളം കൃതികൾ
  3. മലയാളത്തിലുള്ള സന്ദേശകാവ്യങ്ങൾ, ചമ്പൂക്കൾ, മറ്റു ഭാഷാകൃതികൾ

പാട്ടുരീതിയിൽ എഴുതപ്പെട്ട കൃതികളിൽ പഴക്കമേറിയത് ചീരാമകവിയുടെ രാമചരിതമാണ്. പേരിൽ സൂചിപ്പിക്കുന്നതുപോലെ രാമകഥയാണ് ഇതിവൃത്തമെങ്കിലും യുദ്ധകാണ്ഡത്തിലെ സംഭവങ്ങളുടെ വിവരണങ്ങൾക്കായിരുന്നു പ്രാധാന്യം. സംസ്കൃത കാവ്യപാരമ്പര്യങ്ങളിൽ നിന്നു വിട്ട് തദ്ദേശീയമായ രീതിയിൽ എഴുതപ്പെട്ട കാവ്യം എന്ന നിലയിൽ രാമചരിതം ശ്രദ്ധേയ കൃതിയാണ്. ലീലാതിലകത്തിലും മറ്റും വ്യവസ്ഥചെയുന്ന പാട്ടുരീതിയിലാണു കാവ്യമെങ്കിലും പാരായണാനുഭവത്തിൽ ഒരു തമിഴ് കൃതിയെന്നേ സാമാന്യവായനക്കാരനു് തോന്നൂ. തമിഴിന്റെ സ്വാധീനത്തിൽ നിന്നു മുക്തിനേടി കുറേകൂടി വ്യക്തമായ മലയാളകവന രീതിയാണു കണ്ണശ്ശരാമായണത്തിൽ കാണാനാകുന്നത്. ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലായി തിരുവല്ലയ്ക്കടുത്ത് നിരണം എന്ന സ്ഥലത്തായിരുന്നു കണ്ണശ്ശന്റെ ജീവിതം.

എന്നിങ്ങനെ തമിഴ് സമ്പുഷ്ടമായിരുന്നു രാമചരിതമെങ്കിൽ,


എന്നു തെളി മലയാളത്തിൽ ആയിരുന്നു കണ്ണശ്ശരാമായണം.

രാമചരിതത്തിന്റെ രചനാകാലഘട്ടമായ പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ട കൃതിയാണു വൈശികതന്ത്രം എന്ന മണിപ്രവാള ഗ്രന്ഥം. സംസ്കൃതത്തിൽ ദാമോദരഗുപ്തന്റെ കുട്ടനീമതം പോലുള്ള കൃതികളെ പിന്തുടരുന്ന മണിപ്രവാളം കൃതിയായിരുന്നു വൈശികതന്ത്രവും. മണിപ്രവാളകൃതികൾ പൊതുവെ സംസ്കൃത വിഭക്തിപ്രയോഗങ്ങളും തമിഴ് പദങ്ങളും, പഴയ മലയാളം പദങ്ങളും ചേരുന്ന രചനകളായിരുന്നു. കൂടുതൽ സംസ്കൃത അഭിവാഞ്ഛ പ്രകടിപ്പിക്കുന്ന സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസവും, ശങ്കരാചാര്യരുടെ കാലം മുതൽക്കേയുള്ള സ്തോത്രപാരമ്പര്യത്തിലുള്ള കൃതികളും ഇതേ കാലയളവിൽ പ്രസിദ്ധമായിരുന്നു. വില്വമംഗലത്തു സ്വാമിയാരുടെ സംസ്കൃതസ്തോത്രങ്ങൾക്ക് സമകാലികമായി മണിപ്രവാളത്തിൽ വസുദേവസ്തവം പോലുള്ള കൃതികളും പന്ത്രണ്ടാം നൂറ്റാണ്ടിന്റെയും പതിമൂന്നാംനൂറ്റാണ്ടിന്റെയും മധ്യകാലങ്ങളിൽ സൃഷ്ടിക്കപ്പെട്ടിരുന്നു.

കേരളീയ കാവ്യപാരമ്പര്യം കുറേകൂടി തെളിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയോടെയാണ്. തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനത്തിൽ നിന്നു അകന്നു നിന്ന് നാടൻ ഈണത്തിൽ രചിക്കപ്പെട്ട കൃതിയെന്നുകൂടി കൃഷ്ണഗാഥയെ കുറിച്ച് പറയണം (അന്യഭാഷാസ്വാധീനം പൂർണ്ണമായും ഇല്ലെന്നല്ല; മണിപ്രവാളത്തിന്റെയും മധ്യയുഗങ്ങളിൽ തമിഴ്‌നാട്ടിൽ നിലനിന്നിരുന്ന ‘ഉന്തിപ്പാട്ടിന്റെയും’ സാദൃശ്യം കൃതിയിൽ ചൂണ്ടിക്കാണിക്കാവുന്നതുമാണ്) ഗൃഹാന്തരീക്ഷവും നാടോടിശീലുകളും തെളിമയാർന്ന മലയാള ഭാഷയും ചേർന്ന കൃഷ്ണഗാഥ മലയാളം കവിതയ്ക്ക് ഒരു പുതിയ പിറവി നൽകുകയാണുണ്ടായത്. ആധുനിക കാലത്തെ മലയാളം കവികളായ വള്ളത്തോൾ, വൈലോപ്പിള്ളി, ബാലാമണിയമ്മ എന്നിവരുടെ കവിതകളിൽ പോലും കൃഷ്ണഗാഥയുടെ സ്വാധീനം കാണാവുന്നതാണ്.

സ്വതന്ത്രമായ രചനാ സമ്പ്രദായങ്ങൾ എന്ന നിലയിൽ മലയാളസാഹിത്യത്തിൽ സന്ദേശകാവ്യങ്ങളും ചമ്പൂക്കളും പ്രസക്തമാണ്. സന്ദേശകാവ്യങ്ങളിലും ചമ്പൂക്കളിലും സാഹിത്യഭംഗിയേക്കാൾ കൃഷി, വാണിജ്യം, ഭോഗാലസ ജീവിതം, ഭക്തി എന്നിവയുടെ വർണ്ണനകൾക്കാണ് പ്രാധാന്യം കൊടുത്തുകാണുന്നത്.

ആധുനിക സാഹിത്യം

തിരുത്തുക

പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം മൂലം മലയാള സാഹിത്യലോകത്ത് വന്ന മാറ്റങ്ങളെ ആധുനിക സാഹിത്യമെന്നു വിവക്ഷിക്കുന്നു. കൊളോണിയൽ ഭരണകാലത്ത് യൂറോപ്പ്യൻ ഭാഷകൾ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികൾ വായിക്കുവാനും ലഭിച്ച അവസരങ്ങൾ സാഹിത്യപരമായ ചില നവോത്ഥാനചിന്തകൾക്ക് വഴി തെളിച്ചു. നിഘണ്ടു, വ്യാകരണഗ്രന്ഥങ്ങൾ എന്നിവയുടെ ലഭ്യതയും, പ്രസിദ്ധീകരണ ഉപകരണങ്ങൾ, വാർത്താപത്രങ്ങൾ എന്നിവയുടെ ലഭ്യതയും ഈ വളർച്ചയ്ക്ക് സഹായകമായി വർത്തിച്ചു. കൊളോണിയൽ ഭരണകൂടങ്ങൾ നിഷ്കർഷിച്ച വിദ്യാഭ്യാസ വ്യവസ്ഥകൾ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ കൈവരിച്ച അറിവും, ദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിർണ്ണയിച്ചു.

ഗദ്യസാഹിത്യത്തിനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം കാളിദാസ കൃതിയായ അഭിജ്ഞാന ശാകുന്തളത്തിന്റെ സ്വതന്ത്ര വിവർത്തനമായിരുന്നു. പിൽക്കാലങ്ങളിൽ മലയാള സാഹിത്യം ഗദ്യത്തിലേക്ക് വഴിമാറിയൊഴുകുന്നതിന്റെ സൂചനയും തുടക്കവുമായിരുന്നു ഈ കൃതി. അന്യഭാഷകളിൽ നിന്നു സാഹിത്യസൃഷ്ടികൾ വിവർത്തനം ചെയ്യുന്ന രീതി രാമവർമ്മയുടെ കാലം മുതൽ ഇങ്ങോട്ട് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ തുടർന്നുപോരുന്നു. ആയില്യം തിരുനാളിന്റെ പിൻ‌ഗാമിയായിരുന്ന വിശാഖം തിരുനാൾ മഹാരാജാവായിരുന്നു മലയാളത്തിലെ ആദ്യകാല ഉപന്യാസലേഖകരിൽ ഒരാൾ. ബെഞ്ചമിൻ ബെയ്‌ലി, ജോസഫ് പീറ്റ് എന്നീ വിദേശീയരും പാശ്ചാത്യ ഉപന്യാസരീതികൾ അവലംബിച്ച് മലയാളം ഗദ്യശാഖയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.

ഹെർമൻ ഗുണ്ടർട്ട് എന്ന ജെർമൻ പാതിരിയുടെ പരിശ്രമഫലമായി മലയാളത്തിൽ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു. ഈ സൃഷ്ടികളെ മാതൃകയാക്കി മലയാളത്തിൽ നിരവധി പ്രമാണഗ്രന്ഥങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ പ്രസിദ്ധീകൃതമായി. പി.ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം പ്രസിദ്ധപ്പെടുത്തിയതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആധുനിക സാഹിത്യത്തിന്റെ വക്താവായി നിലകൊണ്ടിരുന്നു. കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളവും (1882 -ൽ പൂർത്തിയാക്കി), വോൺ ലിംബർഗിന്റെ അക്ബറും വിവർത്തനം ചെയ്ത്, ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റെയും രീതികൾ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത്. കേരളവർമ്മയുടെ മാതുലനായ എ.ആർ. രാജരാജവർമ്മയുടെ സാഹിത്യപ്രഭാവം മലയാളത്തിലെ നിയോക്ലാസിക് രചാനാരീതികൾക്ക് അറുതി വരുത്തുകയും റൊമാന്റിസത്തിനു തുടക്കം കുറിക്കുകയും ചെയ്തു. ദിത്വീയാക്ഷരപ്രാസം പോലുള്ള കവനരീതികളോട് ഏ.ആർ കാണിച്ചിരുന്ന എതിർപ്പ് ആധുനിക സാഹിത്യത്തിൽ ലളിതവത്കരിക്കപ്പെട്ട കവനരീതികൾക്ക് തുടക്കമായിരുന്നു.

സ്വനിമസഞ്ചയം

തിരുത്തുക
 
മലയാളത്തിലെ ഒറ്റ സ്വരങ്ങൾ (നമ്പൂതിരിപദ് സാവിത്രി)[13]

സ്വരങ്ങൾ

തിരുത്തുക
സ്വരപ്പട്ടിക
ഹ്രസ്വ ദീർഘ
മുൻ മദ്ധ്യ പിൻ മുൻ മദ്ധ്യ പിൻ
ഉച്ച [i]
i
[ə]
എ്‌ ə̆
[u]
u
[iː]
ī
[uː]
ū
മധ്യ [e]
e
[o]
o
[eː]
ē
[oː]
ō
നിമ്ന [a]
a
[aː]
ā
  • ⟩ ⟨⟩ എന്നീ സ്വരങ്ങളുടെ പ്രാന്നതയ്ക്കും (ജിഹ്വസ്ഥിതി) ഉന്നമ്രത്തിനും (സ്വരോച്ചത) വ്യത്യാസം ഉണ്ടാവാം, പ്രാന്നനപരിമം [ɑ] മുതൽ [æ] വരെയും, ഉദ്യമനപരിമം [ä] മുതൽ [ə] വരെയും വരാം.[13]
  • ഗ്, ജ്, ഡ്, ദ്, ബ്, യ്, ര്, ല്, ക്ഷ് എന്നീ വർണ്ണങ്ങൾക്ക് പരമായിവരുന്ന ⟨⟩ സ്വരത്തെ ഉദക്തജിഹ്വത്തോടെയാണ് ഉച്ചരികുന്നത്, ഒന്നുകിൽ [ə] ആയി അല്ലെങ്കിൽ [ɛ] ആയി അറിയിക്കുന്നു (ചില പദാവസാനസ്ഥാനം ഒഴികെയുള്ള സ്ഥാനങ്ങളിൽ).[14]
  • , , , , എന്നീ ചില്ലക്ഷരങ്ങളിൽ അവസാനിക്കുന്ന ബഹ്വാക്ഷരപദങ്ങളിലെ ചില്ലിനുമുമ്പുള്ള ⟨⟩ എന്ന സ്വരത്തെ [ə] ആയാണ് അറിയിക്കുന്നത്.[15]
  • -കാരത്തിൻ്റെ സ്വാധീനതയിൽ ആ-കാരത്തിൻ്റെ ഉച്ചരണം [a] എന്ന സ്വരം പോലെയാകുന്നു.[16]
  • പദാദ്യത്തിലുള്ള ⟨ച⟩ & ⟨ശ⟩ കാരങ്ങളോടു ചേരുന്ന അ-കാരത്തെ പ്രസിദ്ധികൂടിയപദങ്ങളിൽ [ə] ആയാണ് അറിയിക്കുന്നുത്. ദൃ: ചളി, ശരി.[16]
  • , എന്നീ വർണ്ണങ്ങളുടെ സാമീപ്യത്തിൽ അ-കാരത്തിൻ്റെ അറിയിക്കൽ [ə] ആയിമാറാം.[16]
  • പ്രഥമാക്ഷരത്തിലെ ⟨⟩ ⟨⟩ എന്നീ സ്വരങ്ങൾക്ക് ശേഷമുള്ള അക്ഷരശൃംഗം അ-കാരമാണെങ്കിൽ ഇവയെ യഥാക്രമം ⟨⟩ ⟨⟩ എന്നീ സ്വരങ്ങളായി അറിയിക്കുന്നു.[15]
ഇറങ്ങുക എറങ്ങുക
ഉറങ്ങുക ഒറങ്ങുക
  • വാക്മധ്യേയസ്ഥാനത്തും വരുന്ന ⟨⟩, ⟨⟩ സ്വരങ്ങളെ യഥാക്രമം [ɪ̝], [ʊ̝] ആയാണ് അറിയിക്കുന്നത്.[14]
  • സംവൃതോകാരത്തിൻ്റെ സ്വാധീനതയിലോ ഊന്നൽ/ബലം ഇല്ലാത്തതിൻ്റെ കാരണത്താലോ പഴയ മലയാളത്തിലെ ചിലപദങ്ങളിലെ ⟨⟩ എന്ന സ്വരം ഉ-കാരമായി സവർണ്ണിച്ചു, ഉദാ: ഇണ്ട്→ഉണ്ട്. ഇതിനുനേർവിപരീതമായി ചില ദേശോക്തങ്ങളിൽ ⟨⟩-ൻ്റെ സ്വതന്ത്രവിനിമയമായി ⟨⟩ ഭവിക്കുന്നു, വാക്പ്രാരംഭത്തിലെ ഓഷ്ട്യങ്ങൾ ഈ പരിവർത്തനത്തിനു താങ്ങാകുന്നു; ഉദാ: ഇരുമ്പ്→ഇരിമ്പ്, പരുപ്പ്→ പരിപ്പ്, പോരുക→പോരിക.[16]
  • ⟩ ⟨⟩ എന്നീ സ്വരങ്ങൾക്ക് ശേഷമുള്ള അക്ഷരത്തിൻ്റെ ശൃംഗം ഉച്ച (ഉദ്ധത/മേൽ) സ്വരമല്ലെങ്കിൽ, ⟨⟩ ⟨⟩ സ്വരങ്ങളെ യഥാക്രമം [ɛ] [ɔ] ആയാണ് അറിയിക്കുന്നത്.[17]
ദൃഷ്ടാന്തം
പദം IPA
എൻ്റെ [ɛn.te]
ഏലയ്ക്ക [ɛː.lɐk.kʲɐ]
കൊട്ട [kɔʈʈʌ]
ഓവറ [ɔː.ʋʌ.rɐ]
  • മലയാള അക്ഷരമാലയിൽ സ്വരമായി കണക്കാക്കപ്പെട്ടിരുന്ന സ്വര്യവ്യഞ്ജനങ്ങളൾ / അക്ഷര്യഹല്ലുകളാണ് (ഒരു അക്ഷരത്തിൻ്റെ ശൃംഗമാകുവാൻ കഴിവുള്ള മുഖരവ്യഞ്ജനം) ഋ-കാരവും ഌ-കാരവും.
  • ഗ്, ജ്, ഡ്, ദ്, ബ്, യ്, ശ്, എന്നീ വർണ്ണങ്ങളുടെകൂടെ ഋകാരോപലേഖിമം (കുനിപ്പ് ) ചേർത്താൽ [r̟̝~ɾ̟̝] (ര്-വർണ്ണം) പോലെ അറിയിക്കുന്നു. മറ്റു വ്യഞ്ജനങ്ങളുടെകൂടെ [r̠~ɾ̠] (റ്-വർണ്ണം) എന്ന പോലെയും.[15]
  • വൈദിക സംസ്കൃത രൂപസ്വനിമം/സന്ധി അനുസരിച്ച് ⟨⟩ ⟨⟩ എന്നീ അന്തസ്ഥതങ്ങൾ ⟨⟩ ⟨⟩ എന്നീ സ്വരങ്ങളുടെ അശൃംഗ്യ തത്തുല്ല്യങ്ങളാണ്, അതേ പോലെ ⟨⟩ ⟨⟩ എന്നീ അനുനാദ്യങ്ങളുടെ അശൃംഗ്യതത്തുല്ല്യങ്ങളാണ് ⟨⟩ ⟨⟩ എന്നീ സ്വരങ്ങൾ. ഇവ തമ്മിലുള്ള അന്തരം സംസ്കൃതത്തിന്റെ മധ്യദേശഭേദങ്ങളിൽ മാത്രമേ നിലനിന്നിരുന്നുള്ളു, അതിനാൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദിക സംസ്കൃത സാഹിത്യകൃതികളിലെ ഇവയുടെ ഉപയോഗത്തിൽ ചഞ്ചലത കാണപ്പെടാറുണ്ട്.[15]
  • ഉപയോഗം വളരെ കുറവായതിനാലും പ്രചാരം വളരെയേറെ ലോപിച്ചതിനാലും നിലവിൽ ഌ-കാരം മലയാള അക്ഷരമാലയിൽ ഗണിക്കപ്പെടുന്നില്ല, പകരം ⟨ലി⟩/⟨നു⟩ ചേർത്തെഴുതുന്നു, ഉദാ: കൢപ്തം→ക്ലിപ്തം/ക്നുപ്തം.
  • സംസ്കൃത രൂപസ്വനിമത്തിൻ്റെ (സവർണ്ണ സന്ധി) ഫലമാണ് ൠ-കാരം, അതിനാൽ ൠ-കാരം വാക്മധ്യേയസ്ഥാനത്തുമാത്രമെ ഭവിക്കാറുള്ളു, എന്നാൽ ൡ-കാരം വൈദിക സംസകൃതത്തിലെ സ്വരദൈർഘ്യസമ്പ്രദായം നിലനിർത്തുവാൻ വേണ്ടിയുള്ള സൃഷ്ടിയാണ്. അതിനാൽ നിലവിലിത് ഭാഷയിൽ ഉപയോഗത്തിലില്ല. യഥാർത്ഥത്തിൽ ൠകാരമുള്ള വാക്കുകളെ ഇപ്പോഴ് ഭാഷയിൽ ഋകാരം വെച്ചാണ് എഴുതുന്നത്, ഉദാ: പിതൄണം→പിതൃണം.

സംവൃതോകാരം

തിരുത്തുക
  • മലയാളത്തിൽ വ്യക്തമായ ഉച്ചാരണഭേദവും അർത്ഥഭേദവും വ്യാകരണീയധർമ്മവും സംവൃതോകാരത്തിനുണ്ട്. ഭൂതകാലത്തെ കുറിക്കുന്ന സന്ദർഭത്തിൽ നാമത്തെയോ ക്രിയയെയോ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണക്രിയായ പറ്റുവിനയത്തെ സൂചിപ്പിക്കുവാൻ സംവൃതോകാരത്തെ ഉപയോഗിക്കുന്നു, ഉദാ: വന്ന് , നിന്ന് , കണ്ട്. എന്നാൽ മറ്റൊരു പദത്തിനും കീഴടങ്ങാതെ നിൽക്കുന്ന പൂർണ്ണക്രിയയായ മുറ്റുവിനയത്തെ സൂചിപ്പിക്കുവാൻ ഉകാരം ഉപയോഗിക്കുന്നു. ഉദാ : വന്നു , നിന്നു , കണ്ടു.
  • പദാന്തത്തിൽ വരുന്ന സംവൃതോകാരം ഒരു കേന്ദ്രസ്വരമാണ് ഇതിൻ്റെ ഉച്ചാരണപരിമം [ə] [ɨ̽] [ɯ̽] എന്നീ ഉച്ചമദ്ധ്യസ്വരങ്ങളാണ്.[14] പദാവസാനം വരുന്ന സംവൃതോകാരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന സ്വരൂപങ്ങളാണിവ ⟨ ⟩, ⟨ു് ⟩, ⟨ ⟩ ഇതിൽ ചന്ദ്രകല ഒഴിച്ചുള്ളവയുടെ നടത്തിപ്പിപ്പോഴ് കുറവാണ്.
  • വാക്മധ്യസ്ഥാനങ്ങളിൽ വരുന്ന ബലരഹിതഹ്രസ്വസ്വരങ്ങൾ സ്വരസങ്കോചനത്തിനു വിധേയമാകാം, പ്രത്യേകിച്ച് ദൈർഘ്യസ്വരങ്ങൾക്കു ശേഷമുള്ളവ.[17][18] മലബാറിലെ ചില ദേശോക്തങ്ങളിൽ പദാദിയിലെ ഹ്രസ്വസ്വരങ്ങളും, ദീർഘസ്വരങ്ങളും കേന്ദ്രീകരിക്കപ്പെടാം.
ദൃഷ്ടാന്തം
പദം IPA അർത്ഥം
കറക്കം [kʌ.ɾ̠ə̠k.kəm] വട്ടം ചുറ്റൽ
കുറിപ്പ് [kʊ̝.ɾ̠ɨ̞p.pə]
[kʊ̝.ɾ̠ɪ̝̈p.pə]
കായിതം
കുറുപ്പ് [kʊ̝.ɾ̠ʊ̝̈p.pə]
[kʊ̝.ɾ̠ʉ̞p.pə]
ഒരു നായർ
സ്ഥാനപ്പേര്
അതെന്താണ് [ɐ.ð̞ɘn̪.d̪äː.ɳə] എന്താണത്
അതൊക്കെ [ɐ.ð̞ɤ̈k.ke] അതെല്ലാം

ദ്വിസ്വരങ്ങൾ

തിരുത്തുക
  • മലയാള ആലേഖനവർത്തിയനുസരിച്ച് മലയാള ഭാഷയിൽ രണ്ട് ദ്വിസ്വരങ്ങളുണ്ട്, ⟨⟩, ⟨⟩. ചില ലേഖകർ മലയാളത്തിലെ /aːi, ei, oi, aːu/ എന്നീ സ്വരാന്തസ്ഥസംയോഗങ്ങളെയും ദ്വിസ്വരങ്ങളായ് കണക്കാക്കുന്നു.[14]
  • ⟨ഐ⟩ ⟨ഔ⟩ എന്നീ ദ്വിസ്വരങ്ങളെ പ്രായേണ താഴ്ന്ന ജിഹ്വത്തോടെയാണ് അറിയിക്കുന്നത്, അതായത് [ɑi] [ɑu] എന്ന പോലെ.[13]
  • ഗ്, ജ്, ഡ്, ദ്, ബ്, യ്, ര്, ല്, ക്ഷ് എന്നീ വ്യഞ്ജനങ്ങൾക്കു ശേഷം വരുന്ന /ai/ /au/ സ്വരങ്ങളെ പ്രായേണ [ɜj̯~əj̯] [ɜʊ̯~əʊ̯] എന്നാണ് അറിയിക്കുന്നത്.[15]

വ്യഞ്ജനങ്ങൾ

തിരുത്തുക
വ്യഞ്ജനപ്പട്ടിക
ഓഷ്ഠ്യം ദന്ത്യം വർത്സ്യം മൂർധന്യം താലവ്യം മൃദുതാലവ്യം കൃകരന്ധ്ര്യം
സ്പർശി ശ്വാസീയം അല്പപ്രാണം [p]
⟨p⟩
[t̪]
⟨t⟩
[t]
⟨ṯ⟩
[ʈ]
⟨ṭ⟩
[t͡ʃ~t͡ɕ]
⟨c⟩
[k]
⟨k⟩
മഹാപ്രാണം [pʰ]
⟨ph⟩
[t̪ʰ]
⟨th⟩
[ʈʰ]
⟨ṭh⟩
[t͡ɕʰ~t͡ʃʰ]
⟨ch⟩
[kʰ]
⟨kh⟩
നാദീയം അല്പപ്രാണം [b]
⟨b⟩
[d̪]
⟨d⟩
[d]
ന്റ ⟨ḏ⟩
[ɖ]
⟨ḍ⟩
[d͡ʑ~d͡ʒ]
⟨j⟩
[ɡ]
⟨g⟩
മഹാപ്രാണം [bʱ]
⟨bh⟩
[d̪ʱ]
⟨dh⟩
[ɖʱ]
⟨ḍh⟩
[d͡ʑʱ~d͡ʒʱ]
⟨jh⟩
[ɡʱ]
⟨gh⟩
അനുനാസികം അല്പപ്രാണം [m]
⟨m⟩
[n̪]
⟨n⟩
[n]
⟨ṉ⟩
[ɳ]
⟨ṇ⟩
[ɲ]
⟨ñ⟩
[ŋ]
⟨ṅ⟩
ഘർഷി ശ്വാസീയ ഊഷ്മം [s]
⟨s⟩
[ʂ]
⟨ṣ⟩
[ɕ~ʃ]
⟨ś⟩
ഔഷ്മ
ക്ഷ്വേഡനം
[f]
() ⟨f⟩
മിഥഘർഷി [h]
⟨h⟩
അന്തസ്ഥം നാദീയം കേന്ദ്ര ഗതി [ʋ]
⟨v⟩
[ɻ]
⟨ḻ⟩
[j]
⟨y⟩
പാർശ്വ ഗതി [l]
⟨l⟩
[ɭ]
⟨ḷ⟩
നദ്യതേയം നാദീയം ഉത്സൃപ്തം [ɾ]
⟨r⟩
പ്രകമ്പിതം [r]
⟨ṟ⟩
  • മറ്റ് ദ്രാവിഡ ഭാഷകളിലെ പോലെ മലയാളത്തിലെ മൂർദ്ധന്യവ്യഞ്ജനങ്ങളും ശുദ്ധജിഹ്വാധസ്ഥ്യങ്ങളാണ്, നാവിൻ്റെ അടി താലവ്യത്തോട് ചേർന്നുണ്ടാകുന്നവ.[19]
  • ച്, ഛ്, ജ്, ഝ്, ശ് എന്നീ വർണ്ണങ്ങളുടെ സന്ധാനസ്ഥാനം ദേശോക്തത്തെയോ തന്മൊഴിയെയോ (regiolect or idolect) ആശ്രയിച്ചിരിക്കും, അവ താലവ്യ-വർത്സ്യത്തിലോ വർത്സ്യ-താലുവിലോ ആകാം. /t͡ɕ~t͡ʃ/ /t͡ɕʰ~t͡ʃʰ/ /d͡ʑ~d͡ʒ/ /d͡ʑʱ~d͡ʒʱ/ /ç~ɕ~ʃ/[14]
  • വർത്സ്യ-നാസികവും ⟨⟩ ദന്ത്യ-നാസികവും ⟨⟩ മലയാള ഭാഷയിൽ വെവേറ് സ്വനിമങ്ങളാണെങ്കിലും ഇവയെ പ്രതിനിധീകരിക്കുവാൻ ഒറ്റ ഹല്ലേ ⟨ന⟩ പ്രചാരത്തിലുള്ളു. നിലവിലുള്ള മലയാള ഭാഷയിൽ ഇവ വ്യതിരിക്ത സ്വനിമങ്ങളാണെങ്കിലും പഴയ മലയാളത്തിലിവ സഹസ്വനിമങ്ങളായിരുന്നു.
  • ഇരട്ടിപ്പല്ലാത്ത ശ്വാസീയ-വർത്സ്യ-സ്പർശിക്ക് പ്രത്യേകഹല്ലുണ്ടെങ്കിലും ⟨⟩, ഈ വ്യഞ്ജനം ഭാഷയിൽ ഇരട്ടിച്ചും ⟨റ്റ⟩ കൂട്ടക്ഷരങ്ങളായും ⟨ൻ്റ⟩ ⟨സ്റ്റ⟩ മാത്രമേ നിലകൊളുന്നുള്ളു. അതിനാൽ ഈ ഹല്ലിൻ്റെ ഉപയോഗം വളരെ വിരളമാണ്.
  • അതിഖരങ്ങൾ, ഘോഷികൾ, ⟨⟩ ⟨⟩ ⟨⟩ ⟨⟩-കാരങ്ങൾ ഒഴികെയുള്ള എല്ലാ വ്യഞ്ജനങ്ങളുടെയും ഇരട്ടിപ്പ് മാനഭാഷയിൽ നിലകൊള്ളുന്നു. ചില തെക്കൻ ശൈലികളിൽ ക്ഷ-കാരത്തെ ഉച്ചരിക്കുന്നത് ഷ-കാരത്തൻ്റെ ഇരട്ടിപ്പായിയാണ് [ʈ͡ʂ~k͡ʂ~ʂː].
  • ദ്രാവിഡ പ്രാക്ഭാഷയിലെ *t പ്രസ്തുത ദ്രാവിഡ ഭാഷകളിൽ /r/ ആയ് പരിണമിച്ചു. എന്നാൽ മലയാള ഭാഷയിൽ *tt-യുടെയും *nt-യുടെയും ഉച്ചാരണത്തിനു വ്യതിയാനം വന്നില്ല.
  • അനുനാസികവർണ്ണൾ അവയ്ക്ക് പിന്നാലെ വരുന്ന ഖരവ്യഞ്ജനങ്ങളെ കടന്നാക്രമിച്ച് അവയെ അനുനാസികമാക്കിത്തീർക്കുന്ന പ്രകൃതത്തെയാണ് അനുനാസികാതിപ്രസരം എന്ന് പറയുന്നത്, ഭാഷയുടെ ഈ പ്രകൃതത്താൽ പഴയ മലയാളത്തിൽ ഉണ്ടാരുന്ന 75% ങ്ക-കാരവും, 50% ഞ്ച-കാരവും ഇപ്പോഴത്തെ മലയാള ഭാഷയിൽ ങ്ങ-കാരവും ഞ്ഞ-കാരവുമായ് വ്യതിയാനിച്ചു. ദൃ: തേങ്ക → തേങ്ങ, മഞ്ചൾ → മഞ്ഞൽ.
  • -വർഗ്ഗാതിഖരവ്യഞ്ജനത്തിൻ്റെ ഉച്ചാരണം തത്സമ വാക്കുകളിൽ [pʰ] ആയും ആംഗലയപദങ്ങളിൽ [] ആയും ഉച്ചരിക്കണമെന്നാണ് സമ്പ്രദായം. എന്നാൽ വാമൊഴിയിലിതിനത്ര പ്രാബല്യമില്ല. ഫ-കാരത്തിൻ്റെ ഉച്ചാരണം ദേശോക്തത്തെയും തന്മൊഴിയെയും അനുസരിച്ചിരിക്കും. തെക്കൻ ശൈലികളിൽ ഫ-കാരത്തിൻ്റെയും ഭ-കാരത്തിൻ്റെയും അറിയിക്കൽ [~ʋ̥] പോലെയാണ്.[13][14]
  • വിസർഗത്തിലോ രണിതവ്യഞ്ജനത്തിലോ അവസാനിക്കുന്നപദങ്ങൾ ചിലപ്പോഴ് കൃകനിവാരണത്തിലവസാനിക്കാം [ʔ].[13]
  • പല ദ്രാവിഡഭാഷകളിലും ആസന്ന സന്ധാനസ്ഥാനങ്ങളിൽ ഉച്ചരിക്കപ്പെടുന്ന മുഖരവ്യഞ്ജനങ്ങളായ ⟨ & ⟩, ⟨ & ⟩, ⟨ & ⟩, ⟨ & ⟩ വ്യഞ്ജനങ്ങൾ വ്യതിയുതപ്പെട്ടെങ്കിലും മലയാളം ഇവ തമ്മിലുള്ള വൈരുദ്ധ്യത ഏറെക്കുറെ നിലനിർത്തുന്നു. സഹസന്ധാനവും ജിഹ്വസ്ഥിതിയും വ്യഞ്ജനങ്ങൾ തമ്മിലുള്ള വൈരുദ്ധ്യതനിലനിർത്തുവാൻ സഹായിക്കുന്നു. മേല്പറഞ്ഞ ജോടികളിലെ ആദ്യവ്യഞ്ജനങ്ങളുടെ ഉച്ചാരണം ചെറുതോതിലെ കണ്ഠ്യരഞ്ജനത്തോടും താഴ്ന്ന ജിഹ്വമൂലത്തോടുമാണ് എന്നാൽ രണ്ടാമതായ വ്യഞ്ജനങ്ങളുടെ ഉച്ചാരണം ഉയർന്നജിഹ്വമൂലത്തോടും ചെറു തോതിലെ താലവ്യരഞ്ജനത്തോടുമാണ്.[20][21]
  • ഹ-കാരവും അനുനാസികങ്ങളും ചേർന്നുണ്ടാവുന്ന ഹ്ന-കാരവും ഹ്മ-കാരവും ലക്ഷണം വെച്ച് ഹകാരാനുനാസിക സംയോഗങ്ങളാണെങ്കിലും ഇവ ഘോഷ്യ സ്വനനത്തോടു ധ്വനിപ്പിക്കപ്പെട്ട അനുനാസികങ്ങളാണ്, അതായത് ഹ്ന→ന്‌ഹ /n̤/ എന്നും ഹ്മ→മ്ഹ /m̤/ എന്നുമാണ് ഉച്ചരിക്കപ്പെടുന്നത്.
  • ക്ക⟩ ⟨ങ്ങ⟩-കാരങ്ങൾക്ക് മുന്നിൽ /i~iː~ai~aːj~ej~oj/ എന്നീ അച്വർണ്ണങ്ങൾ വന്നാൽ ഈ മൃദുതാലവ്യ ഇരട്ടിപ്പുകൾ താലവ്യരഞ്ജിതപ്പെടാറുണ്ട്, ദൃ: ഇരിക്ക് എന്ന പദത്തെ [iɾ̟ɪ̝kʲːə] അല്ലേൽ [iɾ̟ɪ̝ʲkʲːə] എന്നാണ് ഉച്ചരിക്കുന്നത്.[14]

ഒരുപദത്തിൻ്റെ പ്രരൂപം ആ പദത്തിന്റെ താലവ്യരഞ്ജനത്തെ ഏറെക്കുറെ നിർണ്ണയിക്കുന്നു, പ്രരൂപത്തിൽ മേല്പറഞ്ഞ അച്വർണ്ണങ്ങളുടെയും ⟨ക്ക⟩-കാരത്തിൻ്റെ ഇടയിൽ മുടക്കായൊരുവ്യഞ്ജനം നിലനിന്നിരുന്നെങ്കിൽ ആ പദത്തെ താലവ്യരഞ്ജനം ഇല്ലാതെയാണ് ഉച്ചരിക്കുന്നത്, ഉദാ: തിക്ക്, നിക്ക് എന്നീ പദങ്ങളുടെ പ്രരൂപം തിഴ്ക്ക്-ഉം നിൽക്ക്-ഉം എന്നാണ്, തന്മൂലം ഇവയെ താലവ്യരഞ്ജനമില്ലാതാണ് ഉച്ചരിക്കുന്നത്. ഇതിനു വിപരീതമായി ഒരു പദത്തിൻ്റെ പ്രസ്തുതരൂപം മേല്പറഞ്ഞ ഉപാധി പാലിക്കുന്നില്ല, എന്നാൽ അതിൻ്റെ പ്രരൂപം മേല്പറഞ്ഞവ്യവസ്ഥപാലിച്ചിരുന്നെങ്കിൽ ആ പദം താലവ്യരഞ്ജിനത്തിനുവിധേയമാകാം, ഉദാ: വാഴക്കാ(യ്) എന്ന നാമത്തിൻ്റെ പ്രരൂപം: വാഴൈ + കാ(ൕ) എന്നാണ് അതിനാൽ ഈ പദത്തെ വാഴയ്ക്ക എന്നാണ് ഉച്ചരിക്കുന്നത്.[16]

വ്യഞ്ജനത്തിൻ്റെ സ്വഭാവം താലവ്യരഞ്ജനത്തെ ഏറെക്കുറെ നിർണ്ണയിക്കുന്നു, ഉദാ: വിക്ക് എന്ന പദത്തെ താലവ്യരഞ്ജനം ഇല്ലാതാണ് ഉച്ചരിക്കുന്നത്, കാരണം വ-കാരം അതിനോടുചേരുന്നു സ്വരത്തിന് പിന്നോരമേന്മനൽകുന്നു, തന്മൂലം ഈ പദത്തെതാലവ്യരഞ്ജനമില്ലാതാണ് ഉച്ചരിക്കുന്നത്. തെക്കൻ കൊച്ചിയിലെ ശൈലികളിൽ നിക്ക്, വിക്ക് എന്നീ പദങ്ങളെ താലവ്യരഞ്ജനത്തോടെയാണ് ഉച്ചരിക്കുന്നത്.[16]

ചില ഭാഷാഭേദങ്ങളിൻ പോരിക, വരിക, വയ്യായ്ക, ഫലക(തൃശ്ശൂർ) എന്നീ പദങ്ങളിലെ നാദീകരിച്ച ക-കാരത്തെ താലവ്യരഞ്ജനത്തോടെയാണ് ഉച്ചരിക്കുന്നത്. വടക്കൻ ദേശോക്തങ്ങളിൽ താല്യവ്യരഞ്ജനമില്ലാതെ ഉച്ചരിക്കലാണ് പതിവ്.[16]

  • രേഫം⟩ ⟨⟩ എന്നീ വ്യഞ്ജനങ്ങൾക്കു മുന്നിൽ കാർത്താൽ ര-വർണ്ണം പോലെ ശബ്ദിക്കപ്പെടുന്നു മറ്റു വ്യഞ്ജനങ്ങളുടെ കൂടെ റ-വർണ്ണം പോലെയും. ര-കാരം മൃദുക്കളുടെ കൂടെ ചേർന്നാൽ ര-കാരം പോലെ ഉച്ചരിക്കപ്പെടും മറ്റുവ്യഞ്ജനങ്ങളുടെ കൂടെ റ-വർണ്ണം പോലെയും.[15]
  • സ്വരാന്തരസ്ഥാനങ്ങളിൽ വരുന്ന ഖരവ്യഞ്ജനങ്ങൾ ശിഥിലനത്തിനുവിധേയമാകുന്നു.[17] ട-കാരം സ്രംസൃതീകരിക്കപ്പെടുന്നു, മറ്റുഖരങ്ങൾ മദ്ധ്യമീകരിക്കപ്പെടുന്നു, ച-കാരമാണേൽ ഭാഗികമായരണനത്തിനു വിധേയമാകുന്നു. [ɣ̞~ɰ], [ʧ̬~ʨ̬], [ɽ], [ð̞], [β̞] ആയ് മാറുന്നു. ക്/ത്-വർണ്ണങ്ങൾ ഈ സ്ഥാനങ്ങളിൽ ലോപിച്ചും പോകാം.[14]
ദൃഷ്ടാന്തം
പദം IPA
അകം [ˈɐ.ɣ̞əm]
ആചാരം [ˈɑː.ˌʧ̬ɑː.ɾ̟əm]
[ˈɑː.ˌʨ̬ɑː.ɾ̟əm]
ആട് [ˈɑː.ɽɯ̈]
അത് [ˈɐ.ð̞ɯ̈]
അപകടം [ˈɐ.β̞ʌ.ɣ̞ʌ.ɽəm]
  • ചവർഗ്ഗാനുനാസ്യത്തിനുമുമ്പ് വരുന്ന ച-കാത്തെ [c] ആയും ചവർഗ്ഗാനുനാസ്യത്തിനു ശേഷം വരുന്ന ച-കാരത്തെ [ɟᶽ] ആയും നിർഗമിക്കുന്നു. ചവർഗ്ഗപ്രതിബദ്ധങ്ങൾ ശുദ്ധ ആഘർഷികളെക്കാൾ (സ്പർശഘർഷി) ചെറു തോതിലെ ഘർഷസന്നാഹത്തോടെ ഉച്ചരിക്കപ്പെട്ട സ്പർശികളാണ്.[14] ദൃ: യാച്ഞ:[ˈjɑː.cɲa], രാജ്ഞി:[ˈɾ̟̝ɑː.ɟɲi], അഞ്ച്:[ˈɐ̃ɲ.ɟᶽɯ̈]
  • അനുനാസികങ്ങൾക്കും മുഖരങ്ങൾക്കും ഇടയിൽ വരുന്നഖരങ്ങൾ മൃദുക്കളായി (നാദീകരണം) പരിണമിക്കുന്നു, പ-കാരത്തിൻ്റെ കാര്യത്തിൽ ഭാഗികനാദീകരണമെ നടക്കാറുള്ളു.[14] അനനുനാസികവും ഖരവും ചേർന്ന സംയോഗത്തിനു ശേഷം വരുന്നവർണ്ണം മുഖമല്ലെങ്കിൽ ആ ഖരവ്യഞ്ജനം നാദീകരിക്കപ്പെടില്ല.[17]
  • ശിഥിലനത്തിനു വിധേയമായഖരത്തിനോടു ചേരുന്ന അ-കാരത്തിനു ശേഷം വിസ്യന്ദമായ (oglide) [ᵊ] വരില്ല.[17]
  • വാക്യാഭ്യന്തരയതിക്ക് ശേഷം വരുന്ന സ്പർശങ്ങൾ ശിഥിലനത്തിനുവിധേയമാകില്ല.[17]
  • ഒരു അജന്തപദവും അജാദിപദവും സംയോജിക്കുമ്പോഴ് ആദ്യസ്വരമൊരു അന്തഃസ്ഥമായി മാറുന്നു, അതിലെ അന്തഃസ്ഥം വർത്തുളിതതയിലും (വൃത്താകൃതി) ജിഷ്ഠതയിലും (പിന്നോക്കാവസ്ഥയിലും) ആദ്യത്തെ സ്വരവുമായിസാമ്യമുണ്ടാകും. അതേസമയം ഈ പദങ്ങളെ പ്രഗൃഹ്യമായി (വിരാമത്താൽ വേർതിരിച്ചു) ഉച്ചരിച്ചാൽ അജാദിപദത്തിനുമുമ്പിൽ പ്രാരംഭകമായി കൃനദ-സ്പർശി വന്നുചേരും [ʔ].[17]
  • മലയാളം ഒരു ഇരുവിധഭാഷയായതിനാൽ മാനഭാഷാപ്രയോഗത്തിലും ഭാഷയുടെ ഔപചാരികോപയോഗത്തിലും അഭിധായിക സ്വനിമികത്വത്തെ ബാധിക്കുന്നപൃകൃതങ്ങളെ നിയന്ത്രിക്കുകയോ പരിത്യജിക്കുകയോ ആണ് പതിവ്.

ലീനധ്വനികൾ

തിരുത്തുക

വ്യതിരിക്തസ്വനങ്ങളിൽ അലിഞ്ഞു ചേരുന്നതും എന്നാൽ സ്വന്തമായി ഉച്ചാരണം സാധ്യമല്ലാത്തതുമായ അധിഖണ്ഡഘടകങ്ങളെയാണ് ലീനധ്വനികൾ അല്ലെങ്കിൽ അധഃസ്വനങ്ങൾ എന്ന് പറയുന്നത്. ദൈർഗ്ഘ്യം, ബലം/ഊന്നൽ, ഈണം, സ്ഥായി എന്നിവ ലീനധ്വനികളുടെ ഉദാഹരണങ്ങളാണ്.

ദൈർഗ്ഘ്യം

തിരുത്തുക
  • സ്വരദൈർഘ്യം മലയാള ഭാഷയിൽ സ്വനിമികപരമായി സ്പഷ്ടമാണ്. മലയാള ആലേഖനവ്യവസ്ത ദീർഘ സ്വരങ്ങളെയും ഹ്രസ്വ സ്വരങ്ങളെയും വിവേചിക്കുന്നു. സ്വനിമികമായ ദീർഘവും(ː) ഹ്രസ്വവുമല്ലാതെ ഭാഷയിൽ ഉപസ്വനിമിക സ്വരദൈർഘ്യങ്ങളായ അതിഹൃസ്വ( ̆), അർദ്ധദീർഘ(ˑ), അതിദീർഘ(ːː) ഭേദങ്ങൾ നിലകൊള്ളുന്നു.[22]
  • കൂട്ടക്ഷരങ്ങൾക്കു മുൻപ് വരുന്ന ഹ്രസ്വസ്വരങ്ങളുടെ ദൈർഗ്ഘ്യം ചുരുക്കപ്പെടാറുണ്ട്.[22]

ബലം/ഊന്നൽ

തിരുത്തുക
  • ബഹ്വാക്ഷരപദത്തിലെ ആദ്യാക്ഷരത്തിൽ ഹ്രസ്വസ്വരവും രണ്ടാമക്ഷരത്തിൽ ദീർഘസ്വരമാണെങ്കിൽ ആ പദത്തിലെ രണ്ടാമക്ഷരം പ്രാഥമികബലം വഹിക്കും, അല്ലാത്തപക്ഷം ആദ്യാക്ഷരം വഹിക്കും. പ്രഥമബലം വഹിക്കുന്ന അക്ഷരത്തിനുശേഷം ദീർഘസ്വരമുള്ള അക്ഷരം ദ്വിതീയകബലം വഹിക്കുന്നു.[17] എന്നാൽ Terzenbach 2011 പര്യന്വേഷണം പ്രകാരം ഭാഷയിലെ എല്ലാ പദാദി അക്ഷരങ്ങളും പ്രാഥമികബലം വഹിക്കുന്നു, അതിനു പരമായ അക്ഷരത്തിൻ്റെ ഭാരമെന്തെന്നത് അവിടെ അപ്രസക്തമാണ്.[18]
പദം IPA
കാരം [ˈkäː.ɾ̻̝əm]
കരാർ [kʌ.ˈɾ̻̝äːɾ̺̞]
പാരായണം [ˈpäː.ˌɾ̻̝äː.jə.ɳəm]

നാസികരഞ്ജനം

തിരുത്തുക
  • ആലേഖന വ്യവസ്തയിൽ ചന്ദ്രബിന്ദു ഉണ്ടെങ്കിലും മലയാള ഭാഷയിൽ അനുനാസികരഞ്ജനം സ്വനിമികമല്ല.
  • നാസികസ്വരങ്ങൾ ഭാഷയിൽ വ്യാക്ഷേപദ തലത്തിൽ പ്രാന്തസ്വനിമങ്ങളായ് നിലകൊള്ളുന്നു.[14]: 449 
ദൃഷ്ടാന്തം
IPA ദ്യോതകാർത്ഥം IPA ദ്യോതകാർത്ഥം
[ɑ̃ː] അനുവാദം,
സമ്മതം
[ɑː] അപ്രകാരമുള്ള,
നിഷേധം
[ɑ̃ːhɑ̃ː] ഭീഷണി,
അദ്ഭുതം
[ɑːhɑː] സന്തോഷം,
തൃപ്തി
[ɛ̃ː] സംശയം [ɛː] നീരസം,
സംബോധന

അക്ഷരമാല

തിരുത്തുക
 

വേർതിരിക്കാൻ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വർണം (ഉദാ: വസ്ത്രം = വ്+അ+സ്+ത്+ര്+അം). തനിയെ ഉച്ചരിക്കാവുന്ന വർണം സ്വരം എന്നും അന്യവർണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വർണം വ്യഞ്ജനം എന്നും പറയപ്പെടുന്നു. തനിമലയാളത്തിൽ സ്വരാക്ഷരങ്ങളെ ഉയിരെഴുത്തുകൾ എന്നും വ്യഞ്ജനാക്ഷരങ്ങളെ മെയ്യെഴുത്തുകളെന്നും വിളിക്കുന്നു. ഇത് തൊൽകാപ്പിയ വ്യാകരണപാരമ്പര്യമാണ്. ഉയിരും (ജീവൻ, ശ്വാസം) മെയ്യും‌ (ദേഹം) ചേർന്ന് ഉയിർമെയ്യെഴുത്തുകൾ (സ്വരവ്യഞ്ജനങ്ങൾ) ഉണ്ടാകുന്നു എന്ന് കാപ്പിയത്തിൽ പറയുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങൾ ഉണ്ട്. അവ ചില്ലുകൾ (ൾ, ർ, ൻ, ൺ, ൽ) എന്നറിയപ്പെടുന്നു. വർണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകൾ ആണ് ലിപികൾ.

സ്വരങ്ങൾ
ഹ്രസ്വം    
ദീർഘം

ഇതിനു പുറമെ ൠ, ഌ, ൡ എന്നിവ സംസ്കൃതം എഴുതാൻ ഉപയോഗിക്കുന്നു. ഇവ മലയാളത്തിൽ ഉപയോഗിക്കാറില്ല.

വ്യഞ്ജനങ്ങളെ പലതരത്തിൽ വേർതിരിക്കാറുണ്ട്.

വ്യഞ്ജനങ്ങൾ
കണ്ഠ്യം (കവർഗം)
താലവ്യം (ചവർഗം)
മൂർധന്യം (ടവർഗം)
ദന്ത്യം (തവർഗം)
ഓഷ്ഠ്യം (പവർഗം)
മധ്യമം  
ഊഷ്മാവ്    
ഘോഷി        
ദ്രാവിഡമധ്യമം    

സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ് ചില്ലുകൾ

ചില്ലുകൾ
ചില്ലുകൾ

തൊൽകാപ്പിയ രീതി

തിരുത്തുക

തമിഴുമലയാളങ്ങളുടെ ആദ്യ വ്യാകരണമായി കണക്കാക്കപ്പെടുന്ന തൊൽകാപ്പിയത്തിൽ എഴുത്തുകളുടെ തരംതിരിപ്പിനെക്കുറിച്ചും ശബ്ദങ്ങളുടെ ഉറവിടത്തെക്കുറിച്ചും തെളിവായി വിവരിക്കുന്നുണ്ട്. ഇവ തനതു മലയാള എഴുത്തുകളെ മാത്രമാണ് തരംതിരിച്ചിട്ടുള്ളത്.

ഉയിരെഴുത്തുകൾ
കുറിൽ
നെടിൽ

തൊൽകാപ്പിയ വിവരണപ്രകാരം അ ഇ എന്നീ കുറിലുകൾ ചേർന്ന് ഐ ഉണ്ടാകുകയും അ ഉ എന്നീ കുറിലുകൾ ചേർന്ന് ഔ ഉണ്ടാകുകയും ചെയ്യുന്നു.

മെയ്യെഴുത്തുകൾ
വല്ലിനം
മെല്ലിനം
ഇടയിനം

ഖരങ്ങളെയാണ് വല്ലിനം എന്ന് വിളിക്കുന്നത്. മെല്ലിനങ്ങൾ അനുനാസികങ്ങൾ ആകുന്നു, ഇവ ഉച്ചരിക്കുമ്പോൾ മൂക്കിന്റെ ഉപയോഗം ഉൾപ്പെടുന്നു. ഉയിരെഴുത്തുകൾക്കും മെയ്യെഴുത്തുകൾക്കും ഇടയിൽ വരുന്ന എഴുത്തുകളാണ് ഇടയിനങ്ങൾ.

മലയാളത്തിൽ തമിഴിലെപ്പോലെ മൃദുക്കളെ (ഗ, ജ, ഡ, ദ, ബ) എഴുത്തിൽ വെർതിരിച്ചുകാണിക്കുന്ന പതിവ് ഇല്ല. സംസ്കൃതത്തിൽ നിന്നോ മറ്റു ഭാഷകളിൽ നിന്നോ കടമെടുത്ത വാക്കുകളിൽ മാത്രമാണ് ഇവയെ എഴുത്തിൽ വേർതിരിച്ച് എഴുതാറുള്ളത്. അതിനാൽ ക എന്ന എഴുത്തിൽ ഗകാരത്തിന്റെ ശബ്ദവും അടങ്ങിയിരിക്കുന്നു. ഉദാ: അകം (അഗം). എന്നാൽ ചുരുക്കം ചില മലയാള വാക്കുകളിൽ ഈ വേർതിരിവ് കാണാൻ കഴിയുന്നു. ഉദാ: വിളമ്പരം എന്നതിനെ വിളംബരം എന്നും എഴുതാറുണ്ട്.

ലിപിയും അക്ഷരമാലയും

തിരുത്തുക
 
മലയാളം അക്ഷരങ്ങൾ കൊണ്ടുള്ള അക്ഷരമേഘം
മുഖ്യ ലേഖനം: മലയാള ലിപി, മലയാള അക്ഷരമാല
 
മലയാള ലിപിയുടെ ഉദാഹരണം. കേരളത്തിൽ മലയാളഭാഷക്ക് ഔപചാരിക പദവിയുണ്ട്
 
സൗദി അറേബ്യയിലെ മിനയിൽ മലയാള ഭാഷയും അടങ്ങിയ ഒരു വഴികാട്ടി
 
മലയാള ഭാഷയിലുള്ള ഒരു വഴികാട്ടി
 
മലയാളത്തിലെ തനതു ലിപിയിൽ എഴുതിയ ഒരു വഴികാട്ടി. ള്ള എന്ന അക്ഷരം പരമ്പരാഗത ലിപിയിലാണ് എഴുതിയിരിക്കുന്നത്.

ദക്ഷിണഭാരതത്തിൽ ലിപിവ്യവസ്ഥിതിയുടെ പ്രചാരകർ ബുദ്ധ-ജൈന സന്യാസികളാണെന്നു ചില ഗുഹാലിഖിതങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഈ ലിപിയാകട്ടെ ബ്രാഹ്മി ലിപിയിൽ നിന്നു ദ്രാവിഡഭാഷകൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയതായിരുന്നു. ഈ എഴുത്തുസമ്പ്രദായം പിന്നീട് തമിഴകത്തും മലനാട്ടിലും വട്ടെഴുത്ത് എന്ന പേരിൽ വ്യാപരിക്കുകയുണ്ടായി. ദ്രാവിഡശബ്ദവ്യവസ്ഥിതികൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഈ ലിപി സംസ്കൃത-പ്രാകൃത ഭാഷകൾ എഴുതുവാൻ അപര്യാപ്തമായിരുന്നു. ഇതാണു സംസ്കൃതമെഴുതുവാൻ ഗ്രന്ഥലിപികൾ ഉപയോഗപ്പെടുത്തുന്നതിന്റെ കാരണമായി ഭവിച്ചത്. പല്ലവഗ്രന്ഥം, തമിഴ്‌ഗ്രന്ഥം എന്നീ ഗ്രന്ഥലിപികളിൽ പഴക്കമേറിയ പല്ലവഗ്രന്ഥമാണു കേരളത്തിൽ പ്രചാരത്തിൽ വന്നത്. മലയാളത്തിൽ ലഭ്യമായ ആദ്യ ലിഖിതമായ വാഴപ്പള്ളി ലിഖിതത്തിലും പല്ലവഗ്രന്ഥമാണു ഉപയോഗിച്ചിരിക്കുന്നത്. തമിഴ് ബ്രാഹ്മി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളിലും മലയാളം എഴുതിയിരുന്നു. വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ ഇവ മൂന്നും തമിഴ് ബ്രാഹ്മിയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നവയാണ്. ഇവയിൽ ഇന്നത്തെ തമിഴ് ലിപിയിൽ കണ്ടുവരുന്നത്ര അക്ഷരങ്ങളെ ഉണ്ടായിരുന്നുള്ളു.

 
മലയാളം വാക്കുകൾചേർത്തുണ്ടാക്കിയ കോളാഷ്

സംസ്കൃതത്തിന്റെ പ്രചാരം വർദ്ധിച്ചതോടെ സംസ്കൃതം മൂലമായ വാക്കുകൾ ഉപയോഗിക്കുന്ന ലിഖിതങ്ങൾ എഴുതുവാൻ വട്ടെഴുത്ത് അപര്യാപ്തമായി. പ്രാചീനകാലത്ത് സംസ്കൃതത്തിനു ഏകതാനമായ ഒരു ലിപിസഞ്ചയം ഇല്ലാതിരുന്നതുകാരണം ഭാഷാസാഹിത്യത്തിൽ സംസ്കൃതം വാക്കുകൾ എഴുതുവാൻ ഗ്രന്ഥലിപികൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു. ദ്രാവിഡ വാക്കുകൾ വട്ടെഴുത്തുകൊണ്ടും സംസ്കൃതവാക്കുകൾ ഗ്രന്ഥലിപികൊണ്ടും എഴുതിയിരുന്നതുകൊണ്ടു പതിനഞ്ചാം നൂറ്റാണ്ടോടെ ഈ രണ്ടു ലിപികളും ഇടകലർത്തിയെഴുതിയ കൃതികൾ യഥേഷ്ടമായിരുന്നു. മണിപ്രവാളം സാഹിത്യരചനകൾ മിക്കവാറും ഇപ്രകാരമായിരുന്നു എഴുതിക്കൊണ്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരേയ്ക്കും മലയാളം എഴുതുന്നതു ഗ്രന്ഥലിപി ഉപയോഗിച്ചു തന്നെയായിരുന്നു, കാലാകാലങ്ങളിൽ ലിപിയിൽ പരിവർത്തനങ്ങൾ വരികയും ചെയ്തിരുന്നു. ഇന്നു കാണുന്ന മലയാളം ലിപി, ഗ്രന്ഥലിപിയിൽ അഞ്ചോ ആറോ നൂറ്റാണ്ടുകളിൽ വന്നുപോയ മാറ്റങ്ങൾ ഉൾക്കൊണ്ടതാണ്.

വട്ടെഴുത്തിൽ നിന്ന് രൂപം പ്രാപിച്ചതും പത്തൊമ്പതാം നൂറ്റാണ്ടുവരെ നില നിന്നിരുന്ന ഒരു ലിപി സമ്പ്രദായമാണു കോലെഴുത്ത്[23]

 
 
 
 
മൂല-ദ്രാവിഡം
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മൂല-ദക്ഷിണ-ദ്രാവിഡം
 
മൂല-ദക്ഷിണ-മധ്യ-ദ്രാവിഡം
 
 
 
 
 
 
 
 
 
 
 
 
 
മൂല-തമിഴ്-കന്നഡ
 
 
 
മൂല-തെലുങ്ക്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മൂല-തമിഴ്-തോഡ
 
മൂല-കന്നഡ
 
മൂല-തെലുങ്ക്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മൂല-തമിഴ്-കൊഡവ
 
കന്നഡ
 
തെലുങ്ക്
 
 
 
 
 
 
മൂല-തമിഴ്-മലയാളം
 
 
 
 
 
 
 
 
 
 
 
 
 
മൂല-തമിഴ്
 
മലയാളം
 
 
 
 
 
തമിഴ്
ഈ രേഖാചിത്രം ദക്ഷിണേന്ത്യയിൽ നിലവിലുള്ള പ്രമുഖ ദ്രാവിഡ ഭാഷകളുടെ വംശാവലിയെ
നിരൂപിക്കുന്നു.

മലയാള അക്കങ്ങൾ

തിരുത്തുക

മലയാള അക്കങ്ങളാണ് താഴെ കാണുന്നത് [അവലംബം ആവശ്യമാണ്].

 

ആദ്യകാലത്ത് റോമൻ അക്കങ്ങൾ എഴുതുന്ന പോലെ ആയിരുന്നു മലയാള അക്കങ്ങളും എഴുതിയിരുന്നത്. എന്നാൽ പിന്നീട് ഇൻഡോ-അറബിക്ക് ശൈലിയുടെ ഉപയോഗം ഏറിവന്നു. പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.

– പൂജ്യം
– ഒന്ന്
– രണ്ട്
– മൂന്ന്
– നാല്
– അഞ്ച്
– ആറ്
– ഏഴ്
– എട്ട്
– ഒൻപത്

ഇതിനു പുറമേ ചില സംഖ്യങ്ങൾക്ക് പ്രത്യേക ചിഹ്നങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു. അതിൽ ചിലത് താഴെ:

  • – പത്ത് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
  • – നൂറ് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
  • – ആയിരം എന്ന സംഖ്യയെ സൂചിപ്പിക്കാൻ
  • – കാൽ ഭാഗത്തെ സൂചിപ്പിക്കാൻ
  • – അര ഭാഗത്തെ സൂചിപ്പിക്കാൻ
  • – മുക്കാൽ ഭാഗത്തെ സൂചിപ്പിക്കാൻ

നാൽപ്പത് എന്നതിനെ ൪൰ എന്നായിരുന്നു തനതു രീതിയിൽ എഴുതിയിരുന്നത്. ഇവിടെ പൂജ്യം എന്ന അക്കം ഉപയോഗിച്ചിരുന്നില്ല.

മലയാളം യുണീകോഡ്

തിരുത്തുക

മലയാളം യുണീകോഡ് U+0D00 മുതൽ U+0D7 വരെയാണ്. ചാരനിറത്തിലുള്ള കള്ളികൾ, ഇതുവരെ വിനിയോഗിച്ചിട്ടില്ലാത്ത യുണികോഡ് ബിന്ദുക്കളെ സൂചിപ്പിക്കുന്നു.

മലയാളം
Unicode.org chart (പി.ഡി.എഫ്)
  0 1 2 3 4 5 6 7 8 9 A B C D E F
U+0D0x  
U+0D1x  
U+0D2x
U+0D3x ി
U+0D4x  
U+0D5x
U+0D6x    
U+0D7x ൿ

വ്യാകരണം

തിരുത്തുക

ചരിത്രപരമായി വന്നുപോയ ദേശ്യഭേദങ്ങൾ കൊണ്ടുമാത്രം ഒരു സ്വതന്ത്രഭാഷ രൂപം കൊള്ളുകയില്ല. എന്നിരുന്നാലും ഇപ്രകാരമുള്ള മാറ്റങ്ങൾ ഭാഷയുടെ ഘടനയിലും വ്യാകരണത്തിലും വരുത്തുന്ന മാറ്റങ്ങളാണ് മൂലഭാഷയിൽ നിന്നു അതിനെ വ്യത്യസ്തമാക്കുന്നതും സ്വതന്ത്രമായൊരു ഭാഷയായി രൂപപ്പെടുത്തുന്നതും. മലയാളം വൈയാകരണനും കേരളപാണിനി എന്നറിയപ്പെടുന്ന എ. ആർ. രാജരാജവർമ്മയുടെ അഭിപ്രായത്തിൽ തമിഴ് ഭാഷയിൽ നിന്നു മലയാണ്മ ഇപ്രകാരമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു:

  • അനുനാസികാതിപ്രസരം (മെല്ലിനക്കുത്തൊഴുക്ക്)

അനുനാസികാവർണ്ണം തൊട്ടുശേഷമുള്ള ഖരത്തെക്കൂടി അനുനാസികമാക്കുന്നു

ഉദാഹരണങ്ങൾ
തമിഴ് മലയാളം
നിങ്‌കൾ നിങ്ങൾ
നെഞ്ച് നെഞ്ഞ്
  • തവർഗ്ഗോപമർദ്ദം അഥവാ താലവ്യാദേശം
  • സ്വരസംവരണം
  • പുരുഷഭേദനിരാസം
  • ഖിലോപസംഗ്രഹം
  • അംഗഭംഗം

മൊഴിഭേദങ്ങൾ

തിരുത്തുക

കേരള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗം നടത്തിയ ഭാഷാഭേദ പഠനത്തിൽ 12 പ്രാദേശിക ഭേദങ്ങൾ മലയാളത്തിനുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. മലയാളത്തിനു തെക്കൻ (തിരുവിതാംകൂർ), മധ്യകേരള (കോട്ടയം), തൃശ്ശൂർ, മലബാർ എന്നീ നാലു പ്രാദേശിക രൂപങ്ങളാണു പ്രധാനമായും ഉള്ളത്‌. ഇവ തന്നെ ഉച്ചാരണത്തിൽ മാത്രമെ നിലനിൽക്കുന്നുള്ളു. അച്ചടി ഭാഷയിൽ അധികമായ്‌ കോട്ടയം രീതിയുടെ സ്വാധീനം കാണാം. ആദ്യകാല അച്ചുകൂടങ്ങൾ പലതും കോട്ടയത്തും സമീപ പ്രദേശങ്ങളിലും ആയതാകാം ഇതിനു കാരണം.

അന്യമൊഴി സ്വാധീനം

തിരുത്തുക

മലയാളഭാഷയെ ഏറ്റവും കൂടുതലായി സ്വാധീനിച്ചതു തമിഴും സംസ്കൃതവും ആണ്‌. ദ്രാവിഡ പൈതൃകവും ബ്രാഹ്മണ മേധാവിത്ത്വവും ആണ്‌ അതിനു കാരണം. എങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകൾ മാത്രമല്ല, ലോകത്തിലെ തന്നെ മിക്ക ഭാഷകളുടെയും അംശങ്ങൾ മലയാളത്തിൽ കാണാം. ആദികാലം തൊട്ടേ കേരളത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ ഭാഷയുടെ പുരോഗതിയെ ഏറെ സ്വാധീനിച്ചതായി കാണാം.പാലിയും അറബിയും, ഉർദുവും, യൂറോപ്പിയൻ ഭാഷകളും, ചൈനീസും എല്ലാം അതിന്റേതായ സംഭാവന മലയാളത്തിനു നൽകിയിട്ടുണ്ട് [24].

മലയാളം അച്ചടി

തിരുത്തുക

ഹോർത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥത്തിലാണ് ആദ്യമായി മലയാളഭാഷ അച്ചടിച്ചു കാണുന്നതു്.[25][26]. എന്നാൽ ഹോർത്തൂസിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾ ഉപയോഗിച്ചല്ല, പകരം ബ്ലോക്കുകളായി വാർത്താണു് അച്ചടിച്ചിരുന്നതു്. ഒറ്റയൊറ്റയായുള്ള കല്ലച്ചുകൾ ഉപയോഗിച്ച് ആദ്യമായി മലയാളഭാഷ ഉൾപ്പെടുന്ന പുസ്തകങ്ങൾ അച്ചടിച്ചതു് 1772-ലാണു്. നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം, ആൽഫബെത്തും എന്നിവയാണു് ഈ പുസ്തകങ്ങൾ[27].

മലയാള നാൾ

തിരുത്തുക

നവംബർ ഒന്നിന് മലയാളദിനമായി ആചരിക്കുന്നു. കേരളത്തിലെ സ്ക്കൂളുകളിലും സർക്കാർ ഓഫീസുകളിലും ഈ ദിവസം പ്രത്യേകമായി ആചരിക്കുകയും സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്യുന്നു. നവംബർ ഒന്നുമുതൽ ഏഴുവരെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, സമ്മേളനങ്ങൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്. [28]

ഇവ കൂടി കാണുക

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  • ^൨ ഇൻഡോ-അറബി അക്ക വ്യവസ്ഥയിൽ പൂജ്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമായ 0 ത്തോടു്‌ സാമ്യതയുള്ള രൂപം തന്നെയാണ് മലയാളം പൂജ്യത്തിനും. പക്ഷെ മലയാളത്തിലെ പൂജ്യം എന്ന അക്കം യൂണിക്കോഡ് 5.0 പതിപ്പു്‌ വരെ വേറൊരു രൂപത്തിലായിരുന്നു എൻകോഡ് ചെയ്തിരുന്നത്. അതിനാൽ താങ്കൾ യൂണിക്ക്കൊഡ് 5.0 അനുശാസിക്കുന്ന ഫോണ്ടാണ് ഉപയോഗിക്കുന്നതെങ്കിൽ മുകളിലെ പട്ടികയിൽ പൂജ്യം വേറൊരു രൂപത്തിലാവും ദൃശ്യമാവുക. യൂണിക്കോഡ് 5.1 പതിപ്പിൽ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
  1. Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
  2. As provided in Ethnologue tree, https://www.ethnologue.com/subgroups/dravidian . Note that this is not authoritative.
  3. Official languages, UNESCO, retrieved 10 May 2007[പ്രവർത്തിക്കാത്ത കണ്ണി]
  4. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Malayalam". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-09. Retrieved 2013-05-23.
  6. Constitution of India, page 330, EIGHTH SCHEDULE, Articles 344 (1) and 351]. Languages.
  7. "Fact sheet - The Official Portal of the UAE Government" (in ഇംഗ്ലീഷ്). Retrieved 2023-05-08.
  8. http://mylanguages.org/learn_malayalam.php
  9. റവ:; എ കം‌പരേറ്റീവ് ഗ്രാമ്മർ ഓഫ് ദ ദ്രവിഡീയൻ ഓർ സൗത്ത് ഇന്ത്യൻ ഫാമിലി ഓഫ് ലാംഗ്വേജസ്
  10. റവ:റോബർട്ട്., കാഡ്വെൽ. വിവർത്തനം-ഡോ. എസ്. കെ നായർ (ed.). ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help)
  11. പേജ്31, ഇന്നു ഭഷയിതപൂർണ്ണം, പ്രൊഫ.കെ.ശശികുമാർ, ജനപഥം നവംബർ 2012
  12. "Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 9, The making of regional cultures, Page 122, ISBN 817450724" (PDF). Archived from the original (PDF) on 2013-07-29. Retrieved 2010-03-14.
  13. 13.0 13.1 13.2 13.3 13.4 Namboodiripad, Savithry; Garellek, Marc (2016-01-21). "Malayalam (Namboodiri Dialect)". Journal of the International Phonetic Association. 47 (1). Cambridge University Press (CUP). doi:10.1017/s0025100315000407. ISSN 0025-1003.
  14. 14.00 14.01 14.02 14.03 14.04 14.05 14.06 14.07 14.08 14.09 14.10 Asher, R (2013-10-11). Malayalam. Routledge. p. 406-422. ISBN 1-136-10084-9.
  15. 15.0 15.1 15.2 15.3 15.4 15.5 Matthen, G. (1969). മലയാഴ്മയുടെ വ്യാകരണം. Sāhityapr̲avartaka Sahakaraṇasaṅghaṃ. p. 21-25. Retrieved 2024-04-19.
  16. 16.0 16.1 16.2 16.3 16.4 16.5 16.6 16.7 Rāmasvāmin Aiyar, L. Viswanatha (2004). A primer of Malayalam phonology. Thrissur: Kerala Sahitya Akademi. p. 83-93. ISBN 81-7690-065-6.
  17. 17.0 17.1 17.2 17.3 17.4 17.5 17.6 17.7 MOHANAN, K P (1987-01-31). The Theory of Lexical Phonology. Dordrecht: Springer. ISBN 978-90-277-2227-0.
  18. 18.0 18.1 Terzenbach, Lauren M. (2011). "Malayalam prominence and vowel duration : listener acceptability". Semantic Scholar.
  19. Hamann, Silke (2003). The Phonetics and Phonology of Retroflexes (PDF) (Thesis). Utrecht, Netherlands. Archived (PDF) from the original on 16 January 2021. Retrieved 13 January 2021.
  20. Khan, Sameer ud Dowla (2021-03-26). "Palatalization and velarization in Malayalam nasals: A preliminary acoustic study of the dental-alveolar contrast". Formal Approaches to South Asian Languages: 9. ISSN 2510-2818. Retrieved 2024-04-19.
  21. Punnoose, Reenu (2011). "An auditory and acoustic study of liquids in Malayalam" (PDF). Newcastle University. Retrieved 2024-04-19.
  22. 22.0 22.1 Velayudhan, S. (1971). Vowel Duration in Malayalam: An Acoustic Phonetic Study. Dravidian Linguistic Association of India. Monograph no. Dravidian Linguistic Association of India; distributors: Kerala University Co-operative Stores. Retrieved 2024-04-19.
  23. [1]
  24. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  25. http://www.ias.ac.in/currsci/nov252005/1672.pdf എച്ച്. വൈ. മോഹൻ റാം.
  26. Hortus Malabaricus
  27. കെ. എം., ഗോവി (1998). "2". ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും. കേരളസാഹിത്യ അക്കാദമി. p. 19-20, 192. {{cite book}}: |access-date= requires |url= (help)
  28. "മലയാളദിനം- ഭരണഭാഷാ വാരാഘോഷം: ഓഫീസുകളിലും സ്‌കൂളുകളിലും ഭാഷാദിന പ്രതിജ്ഞയെടുക്കണം".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
മലയാളം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=മലയാളം&oldid=4120789" എന്ന താളിൽനിന്ന് ശേഖരിച്ചത്