"സിംഹവാലൻ കുരങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:사자꼬리마카크 |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 51: | വരി 51: | ||
*ARKive - [http://www.arkive.org/species/GES/mammals/Macaca_silenus/ images and movies of the lion-tailed macaque ''(Macaca silenus)''] |
*ARKive - [http://www.arkive.org/species/GES/mammals/Macaca_silenus/ images and movies of the lion-tailed macaque ''(Macaca silenus)''] |
||
==അവലംബം== |
|||
== ആധാരസൂചി == |
|||
<references/> |
<references/> |
||
01:25, 18 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സിംഹവാലന്‍ കുരങ്ങ് Lion-tailed Macaque | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. silenus
|
Binomial name | |
Macaca silenus (Linnaeus, 1758)
| |
Synonyms | |
പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന കുരങ്ങുകളാണ് സിംഹവാലന്‍ കുരങ്ങുകള്‍(Lion-tailed Macaque) ശാസ്ത്രീയനാമം Macaca silenus എന്നാണ്.[2]ലോകത്ത് പശ്ചിമഘട്ടത്തിന്റെ തെക്കൻപകുതിയിൽ മാത്രം കാണുന്ന ജീവി വർഗ്ഗമാണ് സിംഹവാലൻ കുരങ്ങ്.കേരളത്തിൽ സൈലന്റ് വാലിയിലും തമിഴ്നാട്ടിൽ കളക്കാട് -മുണ്ടന്‍തുറൈ വന്യജീവിസങ്കേതം ഉൾപ്പെടുന്ന ആശാംബൂ മലനിരകളിലുമാണ് സിംഹവാലൻ കുരങ്ങുകൾക്ക് ദീർഘകാലം നിലനിൽക്കാൻ പറ്റിയ തുടർച്ചയായ ആവാസവ്യവസ്ഥ ഉള്ളത്.വർഷത്തിൽ എല്ലാകാലത്തും കായ്കനികൾ ലഭിക്കുക നിത്യഹരിതവനങ്ങളിൽ മാത്രമാണ് . അതുകൊണ്ടാണ് സിംഹവാലൻ സൈലന്റ് വാലിയുടെ ഭാഗമായത്.
വിവരണം
രോമങ്ങള്‍ കറുത്ത നിറത്തിലോ കടുംതവിട്ടുനിറത്തിലോ ആണ്. വെള്ളിനിറവും വെള്ളനിറവും കലര്‍ന്ന സടയാണ് വേറൊരു പ്രത്യേകത. രോമങ്ങളില്ലാത്ത മുഖത്തിന് കറുത്ത നിറമാണ്. തല മുതല്‍ വാലിന്റെ അറ്റം വരെ 45മുതല്‍ 60 സെ. മീ നീളമുള്ള ഇവക്ക് പത്തുകിലോഗ്രാമില്‍താഴെയേ തൂക്കം കാണുകയുള്ളൂ. 25 സെ. മീ നീളമുള്ള വാലിന്റെ അറ്റം സിംഹത്തിന്റെ വാലിനു സദൃശ്യമായതിനാലാണ് ഇവയെ സിംഹവാലന്‍ കുരങ്ങന് എന്നു വിളിക്കുന്നത്. കാടുകളില്‍ 20 വര്‍ഷത്തോളം ജീവിച്ചിരിക്കുന്ന ഇവ മൃഗശാലകളിലും മറ്റും 30 വര്‍ഷത്തോളം ജീവിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.[3]
ആവാസരീതി
നല്ല മരംകയറ്റക്കാരായ ഇവ മഴക്കാടുകളിലെ മുകള്‍ത്തട്ടിലാണ് മിക്കവാറും സമയം ചെലവഴിക്കുന്നത്. മറ്റു കുരങ്ങുകളുടെ സ്വഭാവത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇവ മനുഷ്യരുമായുള്ള ഇടപെടല്‍ ഇഷ്ടപ്പെറ്റാത്ത കൂട്ടത്തിലണ്. കൂട്ടമായി കഴിയുന്ന ജീവികളാണിവ, ഓരോ കൂട്ടത്തിലും പത്തു മുതല്‍ ഇരുപതു വരെ അംഗങ്ങള്‍ കാണാം. കുറച്ചു ആണ്‍കുരങ്ങുകളും കുറെ പെണ്‍കുരങ്ങകളെയും ഒരോ കൂട്ടത്തിലും കാണാം .
ഭക്ഷണം
മഴക്കാടുകളിലെ പഴങ്ങള്‍, ഇലകള്‍, മുകുളങ്ങള്‍, പ്രാണികള്‍, ചെറിയ ജീവികള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം.92 ഇനം മരങ്ങളെയും ചെടികളെയും ഭക്ഷണത്തിനായി ഈ ജീവികൾ ആശ്രയിക്കുന്നതായി പഠനങ്ങൾ വെളിവാക്കുന്നു.വെടിപ്ലാവ്, പാലി ,കാട്ടുപ്ലാവ് ,ആൽമരം , കാട്ടുമാവ് എന്നിവയാണ് പ്രധാനപ്പെട്ട മരങ്ങൾ. [4]
വിതരണം
IUCN കണക്കുപ്രകാരം കേരളം, കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളില്‍ 2500-ഓളം സിംഹവാലന്‍ കുരങ്ങുകളേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ - അവയുടെ വാസസ്ഥലങ്ങള്‍ തേയില, കാപ്പി, തേക്ക് എന്നീ തോട്ടങ്ങള്‍, അണക്കെട്ടുകള്‍ എന്നിവയിടെ നിര്‍മ്മാണത്താല്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവ തോട്ടങ്ങളിലൂടെ സഞ്ചരിക്കുകയോ ജീവിക്കുകയോ ചെയ്യാത്തതും മനുഷ്യസഹവാസം ഇഷ്ടപ്പെടാത്തതും സിംഹവാലന്‍ കുരങ്ങുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുവരുത്തിയിട്ടുണ്ട്.
സൈലന്റ് വാലി പ്രദേശത്ത് അണക്കെട്ട് നിര്‍മ്മിക്കുന്നത് ഇവയുടെ വംശനാശത്തിനു കാരണമായേക്കമെന്നത്, 1977നും 1980നും ഇടയില്‍ സൈലന്റ്വാലി പ്രക്ഷോഭണത്തിനു വഴിതെളിച്ചു. ഇവയ്ക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യസാഹചര്യമുണ്ടെന്നു കരുതപ്പെടുന്ന സൈലന്റ് വാലി പ്രദേശത്ത്, 1993-നും 1996-നുമിടയ്ക്ക് പതിനാലോളം സിംഹവാലന്‍ കുരങ്ങുകളുടെ കൂട്ടങ്ങളെ കണ്ടതായി രേഖപ്പെത്തിയിട്ടുണ്ട്.[5]. സിംഹവാലന്‍ കുരങ്ങുകളുടെ ആവാസപ്രദേശങ്ങളില്‍ വടക്കേയറ്റമായ കര്‍ണ്ണാടകയിലെ സിര്‍സി-ഹൊന്നവാര പ്രദേശങ്ങളില്‍ 32 കൂട്ടങ്ങളെ ജീവിക്കുന്നതായി കരുതപ്പെടുന്നു.[6]
പല മൃഗശാലകളും സിംഹവാലന്‍ കുരങ്ങുകളുടെ പ്രത്യുല്‍പ്പാദനത്തിനായുള്ള പദ്ധതികള്‍ നടത്തുന്നുണ്ട് - ഏകദേശം 368 എണ്ണം മൃഗശാലകളില്‍ ജീവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.[3]
പുറത്തേക്കുള്ള കണ്ണികള്‍
അവലംബം
- ↑ Participants of CBSG CAMP workshop: Status of South Asian Primates (March 2002) (2004). Macaca silenus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 9 May 2006. Database entry includes justification for why this species is endangered.
- ↑ http://www.iucnredlist.org/search/details.php/12559/summ
- ↑ 3.0 3.1 Lion-tailed Macaque "Article - World Association of Zoos and Aquariums (WAZA), Virtual Zoo"".
{{cite web}}
: Check|url=
value (help) - ↑ Singh Mewa and Kaumanns Werner (2005-10-10). "Behavioural studies: A necessity for wildlife management" (PDF). Current Science. 89 (7): 1233.
{{cite journal}}
: Check date values in:|date=
(help) - ↑ Ramachandran, K. K.; Joseph, Gigi, K. (2001). "Distribution and demography of diurnal primates in Silent Valley National Park and adjacent areas, Kerala, India" ([പ്രവർത്തിക്കാത്ത കണ്ണി]). Journal of the Bombay Natural History Society. 98 (2): 191–196.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Singh Mewa and Kaumanns Werner (2004-10). "Distribution and Abundance of Primates in Rain Forests of the Western Ghats, Karnataka, India and the Conservation of Macaca silenus". International Journal of Primatology. 25 (5): abstract. doi:10.1023/B:IJOP.0000043348.06255.7f.
{{cite journal}}
: Check date values in:|date=
(help)