അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ദക്ഷിണേഷ്യൻ രാജ്യമായ ശ്രീലങ്കയുടെ ദേശീയ ഗാനമാണ് ശ്രീ ലങ്കാ മാതാ. 1940-ൽ പ്രശസ്ത സിംഹളാ കവിയായ ആനന്ദ് സമരക്കോൻ ആണ് ഈ ഗാനം ചിട്ടപെടുത്തിയത്. 1951 നവംബർ 22നാണ് ഇതിന്റെ ദേശീയഗാനമായി അംഗീകരിച്ചത്. ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുൻപേതന്നെ ഈ ഗാനം ശ്രീലങ്കയിൽ വളരെ പ്രശസ്തമായിരുന്നു.[1][2][3]
ശ്രീ ലങ്കാ മാതാ....
സിംഹളാ ഭാഷയിൽ
മലയാളം ലിപിയിൽ
മലയാളം വിവർത്തനം
ශ්රී ලංකා මාතා
අප ශ්රී....... ලංකා නමෝ නමෝ නමෝ නමෝ මාතා
සුන්දර සිරිබරිනී සුරැඳි අති සෝබමාන ලංකා
ධාන්ය ධනය නෙක මල් පලතුරු පිරි ජය භුමිය රම්යා
අප හට සැප සිරි සෙත සදනා ජීවනයේ මාතා
පිළිගනු මැන අප භක්තී පූජා
නමෝ නමෝ මාතා
අප ශ්රී ...... ලංකා නමෝ නමෝ නමෝ නමෝ මාතා
ඔබ වේ අප විද්යා
ඔබ මය අප සත්යා
ඔබ වේ අප ශක්ති
අප හද තුළ භක්තී
ඔබ අප ආලෝකේ
අපගේ අනුප්රාණේ
ඔබ අප ජීවන වේ
අප මුක්තිය ඔබ වේ
නව ජීවන දෙමිනේ නිතින අප පුබුදු කරන් මාතා
ඥාන වීර්ය වඩවමින රැගෙන යනු මැන ජය භූමී කරා
එක මවකගෙ දරු කැල බැවිනා
යමු යමු වී නොපමා
ප්රේම වඩා සැම හේද දුරැර දා නමෝ නමෝ මාතා
අප ශ්රී........ ලංකා නමෝ නමෝ නමෝ නමෝ මාතා
ശ്രീ ലങ്കാ മാതാ...
അപ് ശ്രീ... ലങ്കാ നമോ, നമോ, നമോ, നമോ മാതാ!
സുന്ദർ സിരി ബരിനി
സുരേന്ദി അതി സോബ്മാന് ലങ്കാ
ധാന്യ് ധനയ് നേക മൽ പൽ തരു പിരി
ജയ ഭൂമിയ രമ്യാ
അപ് ഹട് സെപ് സിരി സെദ് സദ്നാ
ജീവനയേ മാതാ
പിലിഗനു മേനാ അപ് ഭക്തീ പൂജാ
നമോ, നമോ മാതാ
അപ് ശ്രീ... ലങ്കാ നമോ, നമോ, നമോ, നമോ മാതാ!
ഉപവേ അപ് വിദ്യാ, ഉപവേ അപ് സത്യാ
ഉപവേ അപ് ശക്തീ, അപ് ഹദാ തുൽ ഭക്തീ
ഉപ് അപ് ആലോകേ, അപ്നേ അനുപ്രാണേ
ഉപ് അപ് ജീവന് വേ, അപ് മുക്തിയ ഉപ് വേ
നവ് ജീവൻ ദേമിനേ
നിതിനാ അപ് പുബുദു കർനാ, മാതാ
ഖ്യാന് വീര്യ് വഡവമീനാ രെഗേനാ
യനു മേനാ ജയ ഭൂമി കരാ
ഏക് മവകുഗേ ദരു കലാ ബവിനാ
യമു യമി വീ നുപമാ
പ്രേമ് വദാ സമ് ഭേദ് ദുരദ് ദാ
നമോ നമോ മാതാ...
അപ് ശ്രീ... ലങ്കാ നമോ, നമോ, നമോ, നമോ മാതാ!
അല്ലയോ ശ്രീലങ്കാമാതാവേ അവിടത്തെ ഞങ്ങൾ നമിക്കുന്നു നമിക്കുന്നു നമിക്കുന്നു!
അല്ലയോ മാതാവേ അവിടത്തെ സമൃതി വിപുലമാണ്
ദയയിലും സൗന്ദര്യത്തിലും അവിടുന്ന് കമനീയമാണ്
ധാന്യങ്ങളാലും മധുരഫലങ്ങളാലും, അവിടത്തെ ഭൂമി സമൃദ്ധമാണ്
വിവിധ വർണ്ണ-ഗന്ധത്തിലുള്ള തേജ്ജസ്സുറ്റ പുഷ്പങ്ങളും അവിടത്തെ സമൃദ്ധമാക്കുന്നു,
കൃതജ്ഞതയോടെയുള്ള ഞങ്ങളുടെ ഭക്തിയും പൂജയും അവിട്ന്ന് സ്വീകരിച്ചാലും.
അല്ലയോ ശ്രീലങ്കാമാതാവേ അവിടത്തെ ഞങ്ങൾ നമിക്കുന്നു നമിക്കുന്നു നമിക്കുന്നു!
അവിടുന്നാണ് ഞങ്ങൾക്ക് ജ്ഞാനവും സത്യവും പ്രദാനം ചെയ്യുന്നത്,
അവിടുന്നാണ് ഞങ്ങളുടെ സാമർത്ഥ്യവും ആത്മവിശ്വാസവും
നമ്മുടെ ദിവ്യമായ ജ്യോതിയും സംവേദനശീലവും സചേതനമാണ്
ജീവിതത്തിന്റെയും മുക്തിയുടേയും ശ്വാസം
ഞങ്ങൾക്ക് ബന്ധനമുക്തമായ പ്രോത്സാഹനം നൽകിയാലും,
എല്ലായ്പ്പോഴും ഞങ്ങൾക്ക് പ്രേരണ നൽകിയാലും
നവീനമായ ബുദ്ധിയിലും ശക്തിയിലും,
രോഗങ്ങൾക്കും, ക്ഷാമത്തിനും നർവ്വ വിദ്വേഷങ്ങൾക്കും അവസാനം കുറിച്ചുകൊണ്ട്,
സ്നേഹത്താൽ കവചം ചെയ്യപ്പെട്ട, ഒരു ശക്തിശാലി രാഷ്ട്രം
എല്ലാവരുടെയും ഐക്യത്താൽ പ്രയാണം ആരംഭിക്കുന്നു
അല്ലയോ മാതാവേ, ഞങ്ങളെ പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചാലും...
അല്ലയോ ശ്രീലങ്കാമാതാവേ അവിടത്തെ ഞങ്ങൾ നമിക്കുന്നു നമിക്കുന്നു നമിക്കുന്നു!
ട്രാൻസ്ലേഷൻ
തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ ഗാനം "ശ്രീലങ്കാ തായേ" എന്നു ആരംഭിക്കുന്നു.[4]
അവലംബം
↑Prabhu, R. K. (1967). Songs of freedom: An anthology of national and international songs from various countries of the world. Bombay: Popular Prakashan. page 138