മയ്യനാട്ട് ഏ. ജോൺ
ദൃശ്യരൂപം
(മയ്യനാട് എ. ജോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മയ്യനാട് എ. ജോൺ | |
---|---|
ജനനം | |
മരണം | 1968 ജനുവരി 20 |
അന്ത്യ വിശ്രമം | സെൻറ്. ജേക്കബ്ബ് ദേവാലയം മയ്യനാട് |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്ന കൃതി | ക്രിസ്തുദേവാനുകരണം |
പ്രമുഖനായ മലയാള ക്രൈസ്തവ സാഹിത്യകാരനായിരുന്നു മയ്യനാട് എ. ജോൺ(8 ആഗസ്റ്റ് 1894 - 20 ജനുവരി 1968).
ജീവിതരേഖ
[തിരുത്തുക]കൊല്ലം ജില്ലയിലെ മയ്യനാട് കോടിയിൽ വീട്ടിൽ വറീത് ആന്റണിയുടെയും മറിയത്തിന്റെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം സ്വദേശത്തും കലാശാലാ വിദ്യാഭ്യാസം തിരുവനന്തപുരത്തുമായിരുന്നു. ബിരുദം നേടിയശേഷം പത്ര പ്രവർത്തനത്തിലും സാഹിത്യ രചനയിലും ശ്രദ്ധയൂന്നി. പതിനാറ് പുസ്തകങ്ങൾ രചിച്ചു.[1]
കൃതികൾ
[തിരുത്തുക]- വേദഗ്രന്ഥം
- ശ്രീയേശുക്രിസ്തു(1924)
- ശ്രീ യേശുചരിതം(1927)[2]
- കന്യകാമറിയം
- അന്തോണി പാദുവാ(1932)
- ഫ്രാൻസിസ് അസീസി(1936)
- ഫ്രാൻസിസ് സേവ്യർ (1939)
- ക്രിസ്തുദേവാനുകരണം (1939)(തോമസ് അക്കെമ്പിസിന്റെ ഇമിറ്റേഷൻസ് ഓഫ് ജീസസ് ക്രൈസ്റ്റ് പരിഭാഷ)
- ഫബിയോള(1940) - കാർഡിനൽ വൈസ്മെന്റെ ഫബിയോള ആഖ്യായികയുടെ പരിഭാഷ
- ഭക്തമിത്രം(1944)
- ക്രിസ്തുവിന്റെ ചരമകാലം(1948)
- കൊച്ചുപൂക്കൾ(1956) - ലിറ്റിൽ ഫ്ളവേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് എന്ന കവിതയുടെ പരിഭാഷ
- സെന്റ് പോൾ (1957)
- ഫാദർ ഡാമിയൻ(1957)
- ബിഷപ്പ് ബെൻസിഗർ
- വിൻസെന്റ് ഡി പോൾ
- സെന്റ് മാത്യുവിന്റെ സുവിശേഷം(ബൈബിൾ പരിഭാഷ. പഴയ നിയമം അച്ചടിപ്പിച്ചിട്ടില്ല) -ഫാ. മാർക്ക് പി. ഫെർണാണ്ടസ് പ്രസിദ്ധീകരിച്ചു, അസ്സീസി പ്രസ്, നാഗർകോവിൽ, ജൂലൈ 1947
വിവാദങ്ങൾ
[തിരുത്തുക]1937-ൽ മയ്യനാട്ട് ഏ. ജോണിന്റെ ക്രിസ്ത്വാനുകരണം തർജ്ജമ അതിലെ ചില പദപ്രയോഗങ്ങൾ വിവാദമായതിന്റെ പേരിൽ ശ്രദ്ധിയ്ക്കപ്പെട്ടു. 1942-ൽ രണ്ടാം പതിപ്പു് പ്രസിദ്ധീകരിച്ചു. 1990-കളിൽ എറണാകുളം ബ്രോഡ് വേയിലെ സെയിന്റ് പോൾസ് പ്രസാധകർ ഈ കൃതിയുടെ പുനഃപ്രസിദ്ധീകരണം നടത്തി.
അവലംബം
[തിരുത്തുക]- ↑ വി. ലക്ഷ്മണൻ (1996). കൊല്ലത്തിന്റെ ആധുനിക ചരിത്രം. കൊല്ലത്തിന്റെ ആധുനിക ചരിത്ര പ്രകാശന സമിതി. p. 142.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-09. Retrieved 2013-02-13.
പുറം കണ്ണികൾ
[തിരുത്തുക]- ഗ്രന്ഥപ്പുര ശേഖരത്തിൽ - ഫാബിയോള