Jump to content

വ്യാഴം (ദിവസം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വ്യാഴാഴ്ച എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യാഴം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വ്യാഴം (വിവക്ഷകൾ) എന്ന താൾ കാണുക. വ്യാഴം (വിവക്ഷകൾ)
വ്യാഴം എന്ന ദിവസത്തിന്റെ നാമഹേതുവായ വ്യാഴഗ്രഹം
വ്യാഴാഴ്ച ഇംഗ്ലീഷിൽ തേസ്ഡേ (Thursday) എന്ന് അറിയപ്പെടാൻ നാമഹേതുവായ തോർ ദേവൻ; ചിത്രകാരൻ: Mårten Eskil Winge, 1872

ഒരാഴ്ചയിൽ ബുധനാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് വ്യാഴാഴ്ച (ഇംഗ്ലീഷ്-Thursday). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ആഴ്ചയിലെ നാലാമത് ദിവസമാണിത്. ഐഎസ്ഒ 8601 പ്രകാരവും ആഴ്ചയിലെ നാലാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും വ്യാഴാഴ്ചയെ ഇതേ രീതിയിൽ കണക്കാക്കുന്നു. എന്നാൽ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വ്യാഴാഴ്ച ആഴ്ചയിലെ അഞ്ചാമത്തെ ദിവസമാണ്.