Jump to content

അരാവലി പർവ്വതനിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aravalli Range എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആരവല്ലി മരലനിരകൾ

ഭാരതത്തിന്റെ പശ്ചിമഭാഗത്തായി നിലകൊള്ളുന്ന,ഏകദേശം 800 കിലോമീറ്റർ നീളം വരുന്ന മലനിരകളാണ്‌ ആരവല്ലി മലനിരകൾ. "കൊടുമുടികളുടെ വരി" എന്നാണ്‌ ആരവല്ലി എന്നതിന്റെ ഭാഷാർഥം[1]. രാജസ്ഥാൻ,ഹരിയാന,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ വടക്കുകിഴക്ക് മുതൽ തെക്ക്പടിഞ്ഞാറ് ഭാഗം വരെ നീളുന്നതാണ്‌ ഈ പർ‌വ്വത നിരകൾ[2][3]

സവിശേഷതകൾ

[തിരുത്തുക]

ആരവല്ലിയുടെ വടക്കൻ ഭാഗം ഒറ്റപ്പെട്ട കുന്നുകളും പാറ മുനമ്പുകളും ചേർന്ന് ഹരിയാന സംസ്ഥാനത്തിലൂടെ ഡൽഹിയിൽ ചെന്നവസാനിക്കുന്നു. ദക്ഷിണഭാഗം ഗുജറാത്തിലെ അഹമദാബാദിനടുത്തുള്ള പലൻപൂരിൽ അവസാനിക്കുന്നു. ഏറ്റവും വലിയ കൊടുമുടി മൗണ്ടു ആബുവിലുള്ള ഗുരു ശിഖർ ആണ്‌. 5653 അടി(1723 മീറ്റർ) ഉയരത്തിൽ ഗുജറാത്ത് ജില്ലയുടെ അതിർത്തിയിൽ മലനിരകളുടെ തെക്കുപടിഞ്ഞാറൻ അറ്റത്തായാണ്‌ ഇതിന്റെ കിടപ്പ്.

രാജസ്ഥാനിലെ രന്തംബോറിലെ ആരവല്ലി മലനിരകൾ
രന്തംബോർ ദേശീയോദ്യാനം

അവലംബം

[തിരുത്തുക]
  1. The Geography of British India, Political & Physical, by George Smith. Published by J. Murray, 1882. Page 23..
  2. Aravali Range Students' Britannica India, by Dale Hoiberg, Indu Ramchandani. Published by Popular Prakashan, 2000. ISBN 0852297602. Page 92-93.
  3. Aravalli Range Britannica.com.


ഇതും കാണുക

[തിരുത്തുക]
ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം