സെൽഷ്യസ്
ദൃശ്യരൂപം
(Celsius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താപത്തിന്റെ ഏകകമാണ് സെൽഷ്യസ്. [1] സ്വീഡിഷ് ജ്യോതിശാസ്ത്രജ്ഞൻ അന്റെഴ്സ് സെൽഷ്യസ്ന്റെ പേരിൽ നിന്നാണ് ഈ ഏകകത്തിന്റെ പേരുത്ഭവിച്ചത്. ഒരു ഡിഗ്രീ സെൽഷ്യസ്(°C) എന്നാൽ താപമാപിനിയിലെ അളവുകളിലുള്ള അന്തരവും താപനിലയുടെ മൂല്യവുമാണ്. 1948 വരെ ഈ ഏകകം സെന്റിഗ്രേഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. )
ശുദ്ധജലം 0(പൂജ്യം) ഡിഗ്രീ സെൽഷ്യസ് താപനിലയിൽ മഞ്ഞുകട്ടയായും 100 ഡിഗ്രീ സെൽഷ്യസ് താപനിലയിൽ നീരാവിയായും മാറുന്നു.
കെൽവിൻ | സെൽഷ്യസ് | ഫാരൺഹീറ്റ് | |
---|---|---|---|
കേവലപൂജ്യം | 0 K | −273.15 °C | −459.67 °F |
ദ്രവീകൃത നൈട്രജന്റെ തിളനില | 77.4 K | −195.8 °C[2] | −320.3 °F |
സെൽഷ്യസും ഫാറൺഹീറ്റും ഒരേ മൂല്യം നൽകുന്ന താപനില. | 233.15 K | −40 °C | −40 °F |
വെള്ളത്തിന്റെ(H2O) ദ്രവണാങ്കം | 273.1499 K | −0.0001 °C | 31.99982 °F |
വെള്ളത്തിന്റെ ത്രിക ബിന്ദു | 273.16 K | 0.01 °C | 32.018 °F |
മനുഷ്യശരീരത്തിന്റെ സാധാരണ താപനില | 310. K | 37.0 °C | 98.6 °F |
ജലത്തിന്റെ തിളനില | 373.1339 K | 99.9839 °C | 211.971 °F |
അവലംബം
[തിരുത്തുക]- ↑ Temperature measure & Sensor Technology (2019).
- ↑ Lide, D.R., ed. (1990–1991). Handbook of Chemistry and Physics. 71st ed. CRC Press. p. 4–22.