Jump to content

ദിവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diwan (title) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദിവാൻ എന്ന പേർഷ്യൻ സ്ഥാനപ്പേര് ഇസ്ലാമിക ചരിത്രത്തിൽ പല (സാമ്യമുള്ള) അർത്ഥങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ശബ്ദോൽപ്പത്തി

[തിരുത്തുക]

ഈ പദം പേർഷ്യൻ ഭാഷയിൽ നിന്ന് അറബി ഭാഷ കടം കൊണ്ടതാണ്. എഴുതിയ കടലാസുകെട്ട്/പുസ്തകം/കണക്കുപുസ്തകം എന്നൊക്കെയായിരുന്നു ആദ്യ അർത്ഥം. പിന്നീട് "അക്കൗണ്ട്സ് ഓഫീസ്" "കസ്റ്റംസ് ഓഫീസ്" "കൗൺസിൽ ചേമ്പർ" എന്നീ അർത്ഥങ്ങളും ഈ വാക്കിന് കൈവന്നു. ദിവാൻ എന്ന നീളമുള്ളതും പഞ്ഞിമെ‌ത്ത പിടിപ്പിച്ചതുമായ ഇരിപ്പിടം മദ്ധ്യപൂർവ്വദേശത്തെ കൗൺസിൽ ചേമ്പറുകളിൽ ഉണ്ടായിരുന്നതുകൊണ്ടാണ് ആ പേരുലഭിച്ചത്.

കൗൺസിൽ

[തിരുത്തുക]

ഒമാർ I-ന്റെ ഖലീഫേറ്റിലാണ് (എ.ഡി. 634–644) ഈ പേര് കൗൺസിൽ എന്ന അർത്ഥത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. രാജ്യഭരണം കൂടുതൽ സങ്കീർണമായതോടെ ഈ പ്രയോഗം എല്ലാ സർക്കാർ ഓഫീസുകൾക്കും ഉപയോഗിക്കാൻ തുടങ്ങി.

ഓട്ടോമാൻ സാമ്രാജ്യത്തിൽ ഗ്രാന്റ് വിസിയറായിരുന്നു ദിവാന്റെ തലവൻ. 19-ആം നൂറ്റാണ്ടിൽ റൊമേനിയയിൽ ഓട്ടോമാൻ ഭരണത്തിൽ നിന്ന് മോചനം നേടാനുദ്ദേശിച്ചുണ്ടാക്കിയ ഒരു കൂട്ടായ്മയായിരുന്നു അഡ് ഹോക് ദിവാൻ എന്നറിയപ്പെട്ടിരുന്നത്.

ജാവനീസ് ഭാഷയിലും ദിവാൻ എന്നാൽ കൗൺസിൽ എന്നാണർത്ഥം.

.

ചില സ്ഥലങ്ങളിൽ രാജാവിന്റെ തന്നെ സ്ഥാനപ്പേര് ദിവാൻ എന്നോ നവാബ് എന്നോ ആയിരുന്നു.

ഇപ്പോൾ ഈ സ്ഥാനപ്പേര് ദക്ഷിണേഷ്യയിലെ ഉപരി-മദ്ധ്യ വർഗത്തിൽ പെട്ട കുടുംബങ്ങൾ ഉപയോഗിക്കുന്നുണ്ട്. ബംഗാളിലെയും പഞ്ചാബിലെയും മുസ്ലീം ഭൂപ്രഭുക്കൾ ഈ സ്ഥാനപ്പേരുപയോഗിക്കാറുണ്ട്.

ഈ പേരിൽ നിന്നുൽഭവിച്ചതും ഇതിനോട് മറ്റു പദങ്ങൾ കൂട്ടിച്ചേർത്തുമുണ്ടാക്കിയ സ്ഥാനപ്പേരുകൾ

[തിരുത്തുക]

കൂച്ച് നാട്ടുരാജ്യത്തെ പരമ്പരാഗത മുഖ്യ മന്ത്രിമാരുടെ സ്ഥാനപ്പേര് ദിവാൻ ദേവ് എന്നായിരുന്നു. നാരായൺ രാജവംശത്തിലെ ഒരു ചെറിയ ശാഖയായിരുന്നു ഈ സ്ഥാനപ്പേരുപയോഗിച്ചിരുന്നത്.

ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയിലെ മദ്ധ്യകാല രാജവംശങ്ങളിൽ രാജാവിനു തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരായിരുന്നു, ദിവാൻ എന്നത്[അവലംബം ആവശ്യമാണ്]. ഇതോട് ജി എന്ന് ബഹുമാനസൂചകമായി ചേർത്തുവിളിക്കാറുണ്ട്.

അമൂർത്തമായ ഉപയോഗം

[തിരുത്തുക]

ബ്രിട്ടന് ഇന്ത്യയ്ക്കുമേലുൺറ്റായിരുന്ന അധികാരത്തെ ദിവാനി എന്ന് വിശേഷിപ്പിക്കാറുണ്ടായിരുന്നു.

ഫ്രഞ്ച് ഇന്ത്യ

[തിരുത്തുക]

ഫ്രാൻസിന് ഇന്ത്യയിലുണ്ടായിരുന്ന കോളനികളിലൊന്നായ യാനം എന്നസ്ഥലത്ത് സമീൻദാർ, ദിവാൻ ബഹാദൂർ എന്നീ സ്ഥാനപ്പേരുകളുണ്ടായിരുന്നു. ഫ്രഞ്ച് ഭരണസമയത്തെ മുനിസിപ്പൽ ഭരണത്തിലും പ്രാദേശികഭരണത്തിലും ഇവർക്ക് സ്ഥാനമുണ്ടായിരുന്നു.

സ്രോതസ്സുകളും അവലംബങ്ങളും

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിവാൻ&oldid=3864760" എന്ന താളിൽനിന്ന് ശേഖരിച്ചത്