ഇന്ദിരാഗാന്ധി ദേശീയോദ്യാനം
Anaimalai Tiger Reserve | |
---|---|
Indira Gandhi Wildlife Sanctuary and National Park | |
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | Coimbatore District, Tamil Nadu, India |
Coordinates | 10°25′01″N 77°03′24″E / 10.4170°N 77.0567°E |
Established | 1976[1][2] |
Governing body | Tamil Nadu Forest Department |
www |
തമിഴ്നാട്ടിലെ കൊയമ്പത്തൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശിയോദ്യാനമാണ് ഇന്ദിരാഗാന്ധി ദേശിയോദ്യാനം. ആനമലൈ ദേശീയപാർക്ക് എന്നും അറിയപ്പെടുന്നു. 1989-ലാണ് ഇത് സ്ഥാപിതമായത്. 118 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇതിൽ സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളുണ്ട്.
സസ്യജാലങ്ങൾ
[തിരുത്തുക]നിത്യഹരിത വനങ്ങളും ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളും ഇവിടെയുണ്ട്. ഈട്ടി, തേക്ക് എന്നിവയാണ് ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ.
ജന്തുജാലങ്ങൾ
[തിരുത്തുക]നീലഗിരി ലംഗൂർ, സിംഹവാലൻ കുരങ്ങ്, ആന, ബാർക്കിംഗ് മാൻ, കടുവ, കാട്ടുനായ്ക്കൾ ചതുപ്പുപ്രദേശങ്ങളിൽ ജീവിക്കുന്ന മുതല, ഇമ്പീരിയൽ പ്രാവ് എന്നിവ ഇവിടെ കാണപ്പെടുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]കോയമ്പത്തൂർ, ദിണ്ടിഗൽ, തിരുപ്പൂർ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 958.59 ചതുരശ്ര കിലോമീറ്ററാണ് ആനമല കടുവ സങ്കേതത്തിന്റെ വിസ്തീർണ്ണം. ഭൂമിശാസ്ത്രപരമായി ഇത് 76o, 77o E എന്നീ രേഖാംശങ്ങൾക്കും 10o, 10o N അക്ഷാംശങ്ങൾക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യ,ജീവജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയായ ഈ കടുവ സങ്കേതത്തിന്റെ ഔദ്യോഗിക ആസ്ഥാനം പൊള്ളാച്ചിയാണ്. ആർദ്ര നിത്യഹരിത വനങ്ങൾ അർദ്ധ നിത്യഹരിത വനങ്ങൾ, ഈർപ്പമുള്ളതും , ഉണങ്ങിയതുമായ ഇലപൊഴിയും കാടുകൾ ഉൾപ്പെട്ട ഷോലവനങ്ങൾ, മലഞ്ചെരിവുകളിലെ പുൽമേടുകൾ,ചതുപ്പുനിലങ്ങൾ എന്നിങ്ങനെയുള്ള സവിശേഷ ആവാസ വ്യവസ്ഥകളും ഇവിടെയുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Indira Gandhi Wildlife Sanctuary & National Park". Tamil Nadu Forest Department. Archived from the original on 2 നവംബർ 2007. Retrieved 6 സെപ്റ്റംബർ 2007.
- ↑ Sen, Sumit K. "Top Slip Indira Gandhi National Park". Birds of India. Kolkata: Sumit K Sen. Archived from the original on 31 ജനുവരി 2010. Retrieved 4 ഡിസംബർ 2009.