മല്ലികാർജുൻ ഖർഗെ
മല്ലികാർജുൻ ഖാർഗെ | |
---|---|
രാജ്യസഭാംഗം | |
ഓഫീസിൽ 2020-തുടരുന്നു | |
മണ്ഡലം | കർണാടക |
കേന്ദ്ര റെയിൽവേ മന്ത്രി | |
ഓഫീസിൽ 2013-2014 | |
മുൻഗാമി | സി.പി.ജോഷി |
പിൻഗാമി | ഡി.വി.സദാനന്ദ ഗൗഡ |
കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2009-2013 | |
മുൻഗാമി | ഓസ്കാർ ഫെർണാണ്ടസ് |
പിൻഗാമി | ശീശ്റാം ഓല |
ലോക്സഭാംഗം | |
ഓഫീസിൽ 2014, 2009 | |
മുൻഗാമി | ഇക്ബാൽ അഹമ്മദ് സാരഡ്ഗി |
പിൻഗാമി | ഉമേഷ്.ജി.യാദവ് |
മണ്ഡലം | ഗുൽബെർഗ് |
എ.ഐ.സി.സി, അധ്യക്ഷൻ | |
ഓഫീസിൽ 26 ഒക്ടോബർ 2022 - തുടരുന്നു | |
മുൻഗാമി | സോണിയ ഗാന്ധി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വാർവാട്ടി, ഭൽക്കി താലൂക്ക്, ബിടാർ ജില്ല, കർണാടക | 21 ജൂലൈ 1942
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | രാധാ ഭായ് |
കുട്ടികൾ | 2 daughters and 3 sons |
As of 4 ഒക്ടോബർ, 2022 ഉറവിടം: പതിനാറാം ലോക്സഭ |
2022 ഒക്ടോബർ 19ന് എ.ഐ.സി.സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട[1] ലോക്സഭയിലേയും[2] രാജ്യസഭയിലേയും[3] പ്രതിപക്ഷ നേതാവായിരുന്ന[4] കർണ്ണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് മല്ലികാർജുൻ ഖാർഗെ.[5] (ജനനം: 21 ജൂലൈ 1942) ഏഴ് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, പത്ത് തവണ നിയമസഭാംഗം, രണ്ട് തവണ ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഖാർഗെ നിലവിൽ 2020 മുതൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവും 2021 മുതൽ രാജ്യസഭയിലെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ പ്രതിപക്ഷ നേതാവുമായി തുടരുന്നു.[6][7][8][9][10]
ജീവിതരേഖ
[തിരുത്തുക]കർണ്ണാടകയിലെ ബിടാർ ജില്ലയിലെ ഭൽക്കി താലൂക്കിലെ വാർവെട്ടി എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിൽ മാപ്പന ഖാർഗയുടേയും സബാവയുടേയും മകനായി 1942 ജൂലൈ 21ന് ജനിച്ചു. ഗുൽബെർഗിലുള്ള ന്യൂട്ടൺ വിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഗുൽബെർഗിലുള്ള ഗവ. കോളേജിൽ നിന്ന് ബിരുദവും ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി പഠനം പൂർത്തിയാക്കി. ജസ്റ്റീസ് ശിവരാജ് പാട്ടീലിൻ്റെ കീഴിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു.[11][12]
രാഷ്ടീയ ജീവിതം
[തിരുത്തുക]കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഖാർഗെ 1962-ൽ കോൺഗ്രസിൽ ചേർന്നു.
1972-ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഗുർമിട്ക്കൽ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2008 വരെ തുടർച്ചയായി ഒൻപത് തവണ (1972, 1978, 1983, 1985, 1989, 1994, 1999, 2004, 2008) മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ഖാർഗെ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ രൂപീകൃതമായ മന്ത്രിസഭകളിൽ ഏഴ് തവണ കാബിനറ്റ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവർത്തിച്ചു.
മൂന്ന് തവണ കർണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടെങ്കിലും കോൺഗ്രസ് വിജയിച്ച നിയമസഭ തിരഞ്ഞെടുപ്പുകളിൽ 1999-ൽ മുഖ്യമന്ത്രിയായ എസ്.എം.കൃഷ്ണയ്ക്ക് വേണ്ടിയും 2004-ൽ മുഖ്യമന്ത്രിയായ ധരംസിംഗിന് വേണ്ടിയും 2013-ൽ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയ്ക്ക് വേണ്ടിയും വഴിമാറുകയായിരുന്നു.
2009, 2014 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഗുൽബർഗ് മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായി. 2014 മുതൽ 2019 വരെ ലോക്സഭയിലെ കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടി നേതാവായി പ്രവർത്തിച്ചു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുൽബെർഗിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയായ ഉമേഷ്.ജി.യാദവിനോട് പരാജയപ്പെട്ടു.
2020-ൽ കർണ്ണാടകയിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഖാർഗെ 2021 മുതൽ 2022 വരെ രാജ്യസഭയിലെ കോൺഗ്രസിൻ്റെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിന് വേണ്ടി പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു.[13] 2022 ഒക്ടോബർ 17 ന് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേയ്ക്ക് (എ.ഐ.സി.സി) നടന്ന വോട്ടേടുപ്പിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന ശശി തരൂരിനെ പരാജയപ്പെടുത്തി എ.ഐ.സി.സിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.[14] 2022 ഡിസംബർ മൂന്നിന് നടന്ന കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം രാജി നിരാകരിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി ഖാർഗയെ തന്നെ തുടരാൻ ചുമതലപ്പെടുത്തി[15]
പ്രധാന പദവികളിൽ
- 1962 : കോൺഗ്രസ് പാർട്ടി അംഗം
- 1969 : പ്രസിഡൻറ്, ഗുൽബെർഗ് സിറ്റി കോൺഗ്രസ് കമ്മിറ്റി
- 1972-2008 : നിയമസഭാംഗം, (9) ഗുർമിട്കൽ
- 1976 : സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി
- 1978 : സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി
- 1980 : സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി
- 1983 : സെക്രട്ടറി, കോൺഗ്രസ് നിയമസഭ കക്ഷി
- 1985 : നിയമസഭയിലെ പ്രതിപക്ഷ ഉപ-നേതാവ്
- 1988-1989 : വൈസ് പ്രസിഡൻറ്, കർണ്ണാടക പി.സി.സി
- 1989 : സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി
- 1992 : സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി
- 1996-1999 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
- 1996-1999 : ലീഡർ, കോൺഗ്രസ് പാർലമെൻ്ററി പാർട്ടി
- 1999 : സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി
- 2004 : സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി
- 2005-2008 : കർണ്ണാടക പി.സി.സി, പ്രസിഡൻറ്
- 2008 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
- 2008-2009 : നിയമസഭാംഗം, ചിറ്റാപ്പൂർ (10)
- 2009 : ലോക്സഭാംഗം, ഗുൽബെർഗ്, (1)
- 2009-2013 : കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി
- 2013-2014 : കേന്ദ്ര റെയിൽവേ മന്ത്രി
- 2014 : ലോക്സഭാംഗം, ഗുൽബെർഗ്, (2)
- 2014-2019 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
- 2016-2019 : ചെയർമാൻ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
- 2020-തുടരുന്നു : രാജ്യസഭാംഗം
- 2021-2022, 2022-തുടരുന്നു : രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്[16][17][18]
- 2022-തുടരുന്നു : എ.ഐ.സി.സി അധ്യക്ഷൻ[19][20][21]
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : രാധാഭായി
- മക്കൾ :
- പ്രിയങ്ക്(കർണാടക നിയമസഭാംഗം, മുൻ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി)
- രാഹുൽ
- മിലിന്ദ്
- പ്രിയദർശിനി
- ജയശ്രീ
അവലംബം
[തിരുത്തുക]- ↑ "Mallikarjun Kharge to continue as Leader of Opposition in Rajya Sabha for now" https://www.moneycontrol.com/news/politics/mallikarjun-kharge-to-continue-as-leader-of-opposition-in-rajya-sabha-for-now-9645071.html/amp
- ↑ "തരൂരിനെതിരെ വൻ വിജയം; കോൺഗ്രസിനെ ഇനി ഖാർഗെ നയിക്കും, Mallikarjun Kharge to lead the Congress" https://www.mathrubhumi.com/news/india/mallikarjun-kharge-to-lead-the-congress-1.7971896
- ↑ "കോൺഗ്രസിന്റെ ക്ഷീരബല, തോൽക്കാത്ത പോരാളി; തരൂരിനും തൊടാനാവാത്ത ഖർഗെ" https://www.manoramaonline.com/news/latest-news/2022/10/19/profile-story-of-congress-new-president-mallikarjun-kharge.amp.html
- ↑ "വിളിപ്പുറത്ത് ഖർഗെ - Mallikarjun Kharge faithful of Gandhi family | Malayalam News, India News | Manorama Online | Manorama News" https://www.manoramaonline.com/news/india/2022/09/30/mallikarjun-kharge-faithful-of-gandhi-family.html
- ↑ "പാർട്ടി കൂടെയുണ്ട്; ഒറ്റക്കെട്ടായി - Mallikarjun Kharge | Manorama News" https://www.manoramaonline.com/news/india/2022/10/02/interview-with-mallikarjun-kharge.html
- ↑ "Rajya Sabha" https://rajyasabha.nic.in/Home/LeaderOfOpposition
- ↑ "Who is Mallikarjun Kharge, All about Mallikarjun Kharge and his political life | മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മൂന്ന് തവണ; ആരാണ് മല്ലികാർജുൻ ഖാർഗെ? - Malayalam Oneindia" https://malayalam.oneindia.com/amphtml/news/india/who-is-mallikarjun-kharge-all-about-mallikarjun-kharge-and-his-political-life-355890.html
- ↑ "രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാർജുൻ ഖാർഗെ - Deepika.com : Malayalam News,Latest Malayalam News,Kerala News,Malayalam online news" https://m.deepika.com/article/news-detail/394499/amp Archived 2022-10-04 at the Wayback Machine.
- ↑ "രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജി വെച്ച് മല്ലികാർജുൻ ഖാർഗെ; തീരുമാനം ഒരാൾക്ക് ഒരു പദവി മുൻ നിർത്തി" https://www.asianetnews.com/india-news/mallikarjun-kharge-resigns-as-leader-of-opposition-in-rajya-sabha-rj48q7
- ↑ "കോൺഗ്രസിൽ ഘടനാമാറ്റം - Congress president election | Manorama News" https://www.manoramaonline.com/news/india/2022/10/03/congress-to-reform-after-president-election.html
- ↑ "Mallikarjun Kharge: The man who thrice lost CM race in Cong now stares at the party’s biggest prize | Indian Express Malayalam" https://malayalam.indianexpress.com/news/mallikarjun-kharge-congress-presidential-elections-newsmaker-702998/lite/
- ↑ "Rajya Sabha polls: Congress names Mallikarjun Kharge as candidate from Karnataka - The Hindu BusinessLine" https://www.thehindubusinessline.com/news/rajya-sabha-polls-congress-names-mallikarjun-kharge-as-candidate-from-karnataka/article31758234.ece/amp/
- ↑ "കോൺഗ്രസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്; മല്ലികാർജുൻ ഖാർഗെ പത്രിക സമർപ്പിച്ചു – Jaihind TV" https://jaihindtv.in/congress-presidential-election-mallikarjun-kharge-files-nomination/
- ↑ "കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ 26 ന് ചുമതലയേൽക്കും – Jaihind TV" https://jaihindtv.in/mallikarjun-kharge-will-take-over-as-congress-president-on-26th-october/
- ↑ "Mallikarjun Kharge will continue as Opposition leader in Rajya Sabha, hints Congress | India News,The Indian Express" https://indianexpress.com/article/india/mallikarjun-kharge-will-continue-as-opposition-leader-in-rajya-sabha-hints-congress-8304648/lite/
- ↑ "എല്ലാവരുടെയും വോട്ട് വേണമെന്ന് ഖർഗെ; പിന്തുണച്ച് ജി–23 നേതാക്കളും- Mallikarjun Kharge | Manorama News" https://www.manoramaonline.com/news/latest-news/2022/09/30/mallikarjun-kharge-joins-congress-contest-filed-nomination-papers.html
- ↑ "Mallikarjun Kharge asks Sonia to pick new Leader of the Opposition in Rajya Sabha - The Hindu" https://www.thehindu.com/news/national/mallikarjun-kharge-asks-sonia-to-pick-new-leader-of-the-opposition-in-rajya-sabha/article65958363.ece/amp/
- ↑ "Congress names Mallikarjun Kharge for Rajya Sabha poll, may back Deve Gowda - The Economic Times" https://m.economictimes.com/news/politics-and-nation/mallikarjun-kharge-is-congress-candidate-for-rajya-sabha-poll-from-karnataka/amp_articleshow/76215141.cms
- ↑ "Mallikarjun Kharge wins Congress presidential election with over 7,800 votes - The Hindu" https://www.thehindu.com/news/national/congress-president-poll-mallikarjun-kharge-set-to-be-partys-new-chief-polls-over-7000-votes/article66030419.ece/amp/
- ↑ "മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു ; ആശംസകളുമായി നേതാക്കൾ – Veekshanam" https://veekshanam.com/indian-national-congress-president-mallikarjun-kharge-took-charge-greetings-leaders/amp/ Archived 2022-10-28 at the Wayback Machine.
- ↑ "പ്രവർത്തക സമിതിക്കു പകരം 47 അംഗ സ്റ്റിയറിങ് കമ്മിറ്റി; കേരളത്തിൽനിന്ന് മൂന്നുപേർ മാത്രം– CWC| Congress| Mallikarjun Kharge| INC| Sonia Gandhi| Rahul Gnadhi| Manorama News" https://www.manoramaonline.com/news/latest-news/2022/10/26/mallikarjun-kharge-congress-steering-committte-cwc.html