Jump to content

സുസ്ഥിര വികസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sustainable development എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥിത ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനത്തെയാണ് പൊതുവെ സുസ്ഥിര വികസനം(ഇംഗ്ലീഷിൽ:sustainable development) എന്ന് പറയുന്നത്. വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരുംതലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകുംവിധമുള്ള വികസനമാണ് സുസ്ഥിരവികസനമെന്ന ബ്രണ്ഡ്ലന്റ് കമ്മീഷൻ(Brundtland Commission) നൽകിയിട്ടുള്ള നിർവചനമാണ് വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌.

"ഭാവി തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പര്യാപ്തതയ്ക്ക് വിട്ടുവീഴ്ചയില്ലാതെ ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിര വികസനം."[1][2]

വിഷയവ്യാപ്‌തി

[തിരുത്തുക]

സാമ്പത്തികരംഗം

[തിരുത്തുക]

പരിസ്ഥിതി

[തിരുത്തുക]

സാംസ്കാരികം

[തിരുത്തുക]

രാഷ്ട്രീയം

[തിരുത്തുക]

സുസ്ഥിര കൃഷി

[തിരുത്തുക]

പരിസ്ഥിതി സൗഹാർദ്ദ രീതികളെ അവലംബിച്ചുള്ള/ മാനുഷിക-പാരിസ്ഥിതിക വ്യവസ്ഥകൾക്ക് കോട്ടം തട്ടാതെയുള്ള കൃഷിയാണ് സുസ്ഥിരകൃഷി.പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്തതും മണ്ണിന്റെ സംതുലിതാവസ്ഥ നിലനിർത്തുന്നതും ഈ കൃഷിയുടെ മേന്മകളാണ്. ജൈവ വസ്തുക്കളുടെ വിഘടനത്തിലൂടെ മികച്ച വിളവ് ലഭ്യമാക്കുന്നതിൽ സുസ്ഥിരകൃഷി മുമ്പിലാണ്. വൈവിദ്ധ്യമാണ് സുസ്ഥിര കൃഷിയുടെ അടിസ്ഥാന തത്ത്വം.

ഇതും കാണുക

സുസ്ഥിര വാസ്തുവിദ്യ

അവലംബം

[തിരുത്തുക]
  1. United Nations. 1987."Report of the World Commission on Environment and Development." General Assembly Resolution 42/187, 11 December 1987. Retrieved: 2007-04-12
  2. Smith, Charles (1998). Economic Development, 2nd edition. Basingstoke: Macmillan. ISBN 0-333-72228-0. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)