സ്വർണ്ണലത
സ്വർണ്ണലത | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Chittur, Palakkad, Kerala, India | 29 ഏപ്രിൽ 1973
മരണം | 12 സെപ്റ്റംബർ 2010 Chennai, Tamil Nadu, India | (പ്രായം 37)
വിഭാഗങ്ങൾ | Cinema Playback singing, Carnatic music, Hindustani Music, Ghazal |
തൊഴിൽ(കൾ) | Singer |
ഉപകരണ(ങ്ങൾ) | vocals |
വർഷങ്ങളായി സജീവം | 1987–2010 |
ഇന്ത്യയിലെ ഒരു പിന്നണിഗായികയായിരുന്നു സ്വർണ്ണലത (1976 - സെപ്റ്റംബർ 12 2010). തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിൽ ഒട്ടേറെ ഗാനങ്ങൾ ഇവരുടേതായിട്ടുണ്ട്. കേരളത്തിലെ പാലക്കാടാണ് ഇവരുടെ ജന്മദേശം. പ്രശസ്ത ഹാർമോണിസ്റ്റായ കെ.സി ചെറൂക്കുട്ടിയുടെ മകളാണ് സ്വർണ്ണലത. 1989 മുതൽ പിന്നണിഗാനരംഗത്ത് ഇവർ സജീവമായിരുന്നു. തമിഴകത്ത് ഇളയരാജയുടെയും എ.ആർ.റഹ്‌മാന്റെയും ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ സ്വർണ്ണലത ആലപിച്ചിച്ചു. കാതലനിലെ "മുക്കാല മുക്കാബുല", രംഗീലയിലെ "ഹേ രാമ" തുടങ്ങിയ ജനപ്രിയഗാനങ്ങൾ സ്വർണ്ണലതയുടേതാണ്.
വിവിധ ഭാഷകളിലായി ഏഴായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇൻഡിപെൻഡൻസ്, ലങ്ക, വർണ്ണപ്പകിട്ട്, രാവണപ്രഭു, ഡ്രീംസ്, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, നിർണയം, വൺമാൻഷോ തുടങ്ങി ഒട്ടേറേ മലയാള സിനിമയിലും ഇവർ പാടിയിട്ടുണ്ട്. മലയാളത്തിൽ 'മോഹം' എന്ന ആൽബത്തിലാണ് ഇവർ ഒടുവിലായി പാടിയത്.
ഗാനങ്ങൾ
[തിരുത്തുക]- അലൈപായുതേ - എവനോ ഒരുവൻ..
- ബോംബെ - കുച്ചി കുച്ചി രാക്കുമാ...
- ജന്റിൽമാൻ - ഉസിലംപട്ടി പെൺകുട്ടി..
- ഇന്ത്യൻ - മായാ മച്ചിന്ദ്ര..., അക്കടാണു നാങ്ക..
- കാതലർദിനം - കാതലേനും...
- കന്നത്തിൽ മുത്തമിട്ടാൽ - സിങ്കോരെ സിങ്കോരെ...
- രംഗീല - ഹായ് റാമാ...
- ദളപതി - രാക്കമ്മ കൈയെത്തട്ട്...
- ചിന്നത്തമ്പി - പോവോമ ഊർഗോളം...
- കാതലൻ - മുക്കാല മുക്കാബല...
- വാലി - എന്നുള്ളെ എന്നുള്ളെ...
- തെങ്കാശിപ്പട്ടണം- കടമിഴിയിൽ കമലദളം..
- വർണപ്പകിട്ട്- മാണിക്യകല്ലാൽ മെനഞ്ഞു..
- ഇൻഡിപെൻഡൻസ്- നന്ദലാലാ..
- രാവണപ്രഭു- പൊട്ടുകുത്തടി പുടവചൂറ്റടി..
- ഹൈവേ - ഒരു തരി കസ്തൂരി
സ്വർണലതയും മലയാള സിനിമയും
[തിരുത്തുക]1. ആയിരം ചിറകുള്ള മോഹം (1989), സംഗീതം: കണ്ണൂർ രാജൻ, സംവിധാനം: വിനയൻ.
2. മന്മഥശരങ്ങൾ (1989), സംഗീതം: രാജാമണി, സംവിധാനം: ബേബി.
3. അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് (1995), സംഗീതം: എസ്.പി. വെങ്കിടേഷ്, സംവിധാനം: അനിൽ ബാബു
4. സിംഹവാലൻ മേനോൻ (1995), സംഗീതം: എസ്.പി. വെങ്കിടേഷ്, സംവിധാനം: വിജിതമ്പി.
5. മംഗല്യസൂത്രം (1995), സംഗീതം: ബേണി ഇഗ്നേഷ്യസ്, സംവിധാനം: സാജൻ.
6. ഹൈവേ (1995), സംഗീതം: എസ്.പി. വെങ്കിടേഷ്, സംവിധാനം: ജയരാജ്.
7. കാട്ടിലെ തടി തേവരുടെ ആന (1995), സംഗീതം: ജോൺസൺ, സംവിധാനം: ഹരിദാസ്.
8. ചിരംജീവി (1994), സംഗീതം: ഘോട്ടി, സംവിധാനം: കോടി രാമകൃഷ്ണ.
9. തച്ചോളി വർഗീസ് ചേകവർ (1995), സംഗീതം: ശരത്, സംവിധാനം: രാജീവ്കുമാർ.
10. സാദരം (1995), സംഗീതം: ജോൺസൺ, സംവിധാനം: ജോസ് തോമസ്.
11. മിന്നാമിനുങ്ങിനും മിന്നുകെട്ട് (1995), സംഗീതം: എസ്.പി. വെങ്കിടേഷ്, സംവിധാനം: തുളസിദാസ്.
12. സ്ട്രീറ്റ് (1995), സംഗീതം: ടോമിൻ ജെ. തച്ചങ്കരി, സംവിധാനം : അനിൽബാബു.
13. കർമ (1995), സംഗീതം: എസ്.പി. വെങ്കിടേഷ്, സംവിധാനം: ജോമോൻ.
14. ഹൈജാക് (1995), സംഗീതം: രാജാമണി, സംവിധാനം: ഗോപാലകൃഷ്ണൻ.
15. ബോക്‌സർ (1995), സംഗീതം: ടോമിൻ ജെ. തച്ചങ്കരി, സംവിധാനം: ബൈജു
16. ഏഴരക്കൂട്ടം (1995), സംഗീതം: ജോൺസൺ, സംവിധാനം: കരീം.
17. കൊക്കരക്കോ (1995), സംഗീതം: കണ്ണൂർ രാജൻ, സംവിധാനം: കെ.കെ. ഹരിദാസ്.
18. സാക്ഷ്യം (1995), സംഗീതം: ജോൺസൺ, സംവിധാനം: മോഹൻ.
19. കാതിൽ ഒരു കിന്നാരം (1996), സംഗീതം: എസ്.പി. വെങ്കിടേഷ്, സംവിധാനം: മോഹൻ.
20. കിംങ് സോളമൻ (1996), സംഗീതം: ദേവ, സംവിധാനം: ബാലു കിരിയത്ത്.
21. ഇഷ്ടമാണ് നൂറുവട്ടം (1996), സംഗീതം: എസ്. ബാലകൃഷ്ണൻ, സംവിധാനം: സിദ്ദിഖ് ഷമീർ.
22. മഹാത്മ (1996), സംഗീതം: വിദ്യാസാഗർ, സംവിധാനം: ഷാജി കൈലാസ്.
23. കുങ്കുമച്ചെപ്പ് (1996), സംഗീതം: എസ്.പി. വെങ്കിടേഷ്, സംവിധാനം: തുളസിദാസ്.
24. വർണപ്പകിട്ട് (1997), സംഗീതം: വിദ്യാസാഗർ, സംവിധാനം: ഐ.വി. ശശി.
25. ഗുരുശിഷ്യൻ (1997), സംഗീതം: ജോൺസൺ, സംവിധാനം: ശശിശങ്കർ.
26. പഞ്ചാബിഹൗസ് (1998), സംഗീതം: സുരേഷ് പീറ്റേഴ്‌സ്, സംവിധാനം: റാഫി മെക്കാർട്ടിൻ.
27. സത്യം ശിവം സുന്ദരം (2000), സംഗീതം: വിദ്യാസാഗർ, സംവിധാനം: റാഫി മെക്കാർട്ടിൻ.
28. ഇന്റിപെന്റൻസ് (1999), സംഗീതം: സുരേഷ് പീറ്റേഴ്‌സ്, സംവിധാനം: വിനയൻ.
29. ദ വാറണ്ട് (2000), സംഗീതം: ഡി. ശിവപ്രസാദ്, സംവിധാനം: പപ്പൻ പയറ്റുവിള.
30. ഡ്രീംസ് (2000), സംഗീതം: വിദ്യാസാഗർ, സംവിധാനം: ഷാജൂൺ കാര്യാൽ.
31. വിനയപൂർവം വിദ്യാധരൻ (2000), സംഗീതം: കൈതപ്രം, സംവിധാനം: കെ.ബി. മധു.
32. തെങ്കാശിപ്പട്ടണം (2000), സംഗീതം: സുരേഷ് പീറ്റേഴ്‌സ്, സംവിധാനം: റാഫി മെക്കാർട്ടിൻ.
33. രാവണപ്രഭു (2001), സംഗീതം: സുരേഷ് പീറ്റേഴ്‌സ്, സംവിധാനം: രഞ്ജിത്.
34. കുബേരൻ (2002), സംഗീതം: മോഹൻ സിതാര, സംവിധാനം: സുന്ദർദാസ്.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]'കറുത്തമ്മ' എന്ന തമിഴ് ചിത്രത്തിലെ പോരാലെ പൊന്നുത്തായേ... എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.[2]
മരണം
[തിരുത്തുക]മുപ്പത്തിയേഴാം വയസ്സിൽ 2010 സെപ്റ്റംബർ 12 ഞായറാഴ്ച ഉച്ചക്ക് ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു. അവിവാഹിതയാണ് സ്വർണ്ണലത
അവലംബം
[തിരുത്തുക]- ↑ "മാതൃഭൂമി വെബ് സ്‌പെഷ്യൽ 2010 സെപ്റ്റംബർ 24". Archived from the original on 2010-09-30. Retrieved 2010-09-28.
- ↑ മനോരമ ഓൺലൈൻ 2010 സെപ്റ്റംബർ 12