യി ജനത
Alternative names: Nuosu and dozens of others | |
Regions with significant populations | |
---|---|
China: Yunnan, Sichuan, Guizhou, Guangxi Vietnam 4,541 (2009)[1] Thailand | |
Languages | |
Mandarin, Yi (minority) | |
Religion | |
Bimoism, minority of Buddhists and Christians | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Hani, Naxi, Qiang, Tibetan, possibly Tujia. |
ചൈന, വിയറ്റ്‌നാം, തായ്‌ലാന്റ് എന്നീ രാജ്യങ്ങളിൽ വസിക്കുന്ന ഒരു ആദിമ ജനവിഭാഗമാണ് യി ജനങ്ങൾ - Yi people അല്ലെങ്കിൽ ലോലോ ജനങ്ങൾ - Lolo people[3] എന്ന് അറിയപ്പെടുന്നത്. 80 ലക്ഷത്തോളമാണ് ഇവരുടെ മൊത്തം ജനസംഖ്യ കണക്കാക്കിയിരിക്കുന്നത്. ചൈനയിലെ ആദിമ ജനവിഭാഗങ്ങളിൽ ജനസംഖ്യയുടെ കാര്യത്തിൽ ഇവർ ഏഴാം സ്ഥാനത്താണ്. ചൈനയിലെ ഗ്രാമീണ മേഖലയിലാണ് ഇവർ പ്രധാനമായും വസിക്കുന്നത്. സിച്ചുവാൻ, യുന്നൻ, ഗുയിസോഹു ഗുഹാങ്‌സി എന്നീ ഗ്രാമ പ്രദേശത്താണ് ഇവർ കൂടുതലും വസിക്കുന്നത്. സാധാരണയായി മലമ്പ്രദേശങ്ങളിലാണ് ഇവരുടെ വാസം. 1999 ലെ കണക്കു പ്രകാരം നോർത്ത് ഈസ്‌റ്റേൺ വിയറ്റനാമിലെ ലാവോ കായി പ്രവിശ്യയിലെ ഹാ ഗിയാങ്, ലാവോ കായി എന്നിവിടങ്ങളിൽ 3300 ലോ ലോ ജനങ്ങൾ താമസിക്കുന്നുണ്ട്. യി ജനങ്ങൾ ലോലോയിഷ് ഭാഷയുടെ വിവിധ വകഭേദങ്ങൾ സംസാരിക്കുന്നുണ്ട്. സിനോ തിബെത്തൻ ഭാഷാ കുടുംബത്തൽ ഉൾപ്പെട്ട ബർമ്മീസ് ഭാഷയോട് വളരെ സാമ്യമുള്ള ഭാഷയാണ് ലോലോയിഷ് ഭാഷ. യി അക്ഷരമാല ഉപയോഗിച്ച് എഴുതുന്ന നുഒസു ഭാഷയാണ് ഇതിലെ പ്രിസ്റ്റിജ് ഭാഷ.
സ്ഥാനം
[തിരുത്തുക]80 ലക്ഷത്തോളം വരുന്ന യി ജനങ്ങളിൽ, 4.5 ദശലക്ഷത്തിൽ അധികം പേർ വസിക്കുന്നത് യുന്നാൻ പ്രവിശ്യയിലാണ്. 2.5 ദശലക്ഷം പേർ തെക്കൻ സിച്ചുവാൻ പ്രവിശ്യയിലും. ഗുയിസോഹു പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ മൂലയിലാണ് 10 ലക്ഷത്തോളം യി ജനങ്ങൾ വസിക്കുന്നത്. മിക്കവാറും യി ജനങ്ങളും സാധാരണയായി വസിക്കുന്നത് പർവ്വത മേഖലകളിലാണ്. ചൈനയുടെ നഗരങ്ങളിൽ നിന്ന് ദൂരെയുള്ള പർവ്വതങ്ങളുടെ ചെരിവുകളിലും ഇവർ വസിക്കുന്നുണ്ട്. [4]
ഉപവിഭാഗങ്ങൾ
[തിരുത്തുക]യി ജനങ്ങളിലെ വിവിധ വിഭാഗങ്ങൾ തങ്ങളെ കാണുന്നത് പല രീതിയിലാണ്. നിസു, സാനി, അക്‌സി, ലോ ലോ, അച്ചേഹ് എന്നീ ഉപ വിഭാഗങ്ങളുണ്ട്. ചിലപ്പോൾ ഇവർ പരസ്പരം സ്പഷടമല്ലാത്ത ഭാഷകൾ സംസാരിക്കുന്നു. ചൈനീസ് ഭാഷയുടെ ഏക വംശീയതയുടെ അടിസ്ഥാനത്തിലാണ് വിഭാഗമായിരിക്കുന്നത്, വിവിധ പ്രാദേശിക സ്ഥാനപ്പേരിന്റെ അടിസ്ഥാനത്തിൽ ഇവരെ മൂന്നായി തരംതിരിച്ചിരിക്കുന്നു.:
- നി - Ni (ꆀ) നുവോസു എന്നാണ് ഇവരുടെ സ്ഥാനപ്പേര്. നാസു ജനങ്ങൾ, നെസു, നിസു എന്നൊക്കെ ഇവർ അറിയപ്പെടുന്നു.ഈ വിഭാഗത്തിലെ മറ്റൊരു വൈവിധ്യമുള്ള വിഭാഗമാണ് സാനി വിഭാഗം.
- ലോലോ - ലോലോ എന്ന ജാതിപ്പേരിൽ അറിയപ്പെടുന്ന വിഭാഗമാണിത്. ലോലോപു എന്നും അറിയപ്പെടുന്നുണ്ട്. കടുവയെ ആരാധിക്കുന്ന ജനവിഭാഗമാണ് ഇവർ. ലോ എന്നാൽ ടൈഗർ എന്നാണ് ഇവരുടെ ഭാഷവകഭേദം.
- മറ്റുള്ളവ യി ജനങ്ങളുടെ മറ്റു ജാതികൾ ഉൾപ്പെടുന്നവയാണിത്. ഇവരിൽ ചിലർ മറ്റു വംശീയ വിഭാഗങ്ങളിൽ പെട്ടവരായിരിക്കാം. എന്നാൽ ചൈനീസിൽ ഇവരെ യി ജനവിഭാഗങ്ങളിലായാണ് പരിഗണിക്കുന്നത്. ചൈനയിലെ പുരാതന വംശീയ വിഭാഗമായ പു Pu (Chinese: 濮) ഇതിൽ യോജിക്കുന്നു. വടക്കൻ യി ഇതിഹാസങ്ങളിലും യി ജനങ്ങൾ പു ജനങ്ങളെ കീഴടക്കിയെന്ന് പറയുന്നു. ആധുനിക ലിയാങ്ഷാനിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലാണ് പു ജനങ്ങൾ വസിക്കുന്നത്.
ചരിത്രം
[തിരുത്തുക]ഇന്നത്തെ പശ്ചിമ ചൈനയിലെ പുരാതന ഖിയാങ് ജനങ്ങളാണ് യി ജനങ്ങളാണ് യി ജനങ്ങളുടെ പൂർവ്വീകരെന്നാണ് ചില പണ്ഡിതൻമാർ വിശ്വസിക്കുന്നത്. തിബെത്തൻ, നാക്‌സി, ഖിയാങ് ജനങ്ങളുടെ പൂർവ്വീകരാണ് ഇവർ എന്നും അഭിപ്രായമുണ്ടിവർക്ക്. തെക്കുകിഴക്കൻ തിബെത്തിൽ നിന്ന് സിച്ചുവാൻ വഴി യുന്നൻ പ്രവിശ്യയിലേക്ക് കൂടിയേറിയവരാണ് യി ജനങ്ങൾ. ഇപ്പോൾ യി ജനങ്ങൾ ഏറ്റവും കൂടുതൽ വസിക്കുന്ന പ്രദേശമാണ് യുന്നാൻ. അചേതനവസ്തുക്കളിലും പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ജീവനുണ്ടെന്ന സിദ്ധാന്തമാണ് അനിമിസം പിൻപറ്റുന്ന ജനവിഭാഗമാണ് യി ജനത.ബിമോയിസം ആദിമ മതമാണ് ഇവർ വിശ്വസിക്കുന്നത്. യി ജനങ്ങൾ അവരുടെ അതുല്യമായ സചിത്ര അക്ഷരങ്ങളിൽ ഏതാനും പുരാതന മതഗ്രന്ഥങ്ങൾ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. ബുദ്ധമതം ദാവോയിസം എന്നിവയിലെ പലകാര്യങ്ങളും ഇവരുടെ മതത്തിൽ അടങ്ങിയിട്ടുണ്ട്. ലിയാങ്ഷാൻ പടിഞ്ഞാറൻ യുന്നാൻ എന്നിവിടങ്ങളില പല യി ജനങ്ങളും അടിമത്തത്തിന്റെ സങ്കീർണതകൾ പേറുന്നവരാണ്. നുവോഹുവോ അല്ലെങ്കിൽ കറുത്ത യി (കുലീനർ), ഖുനുവോ - വെളുത്ത യി (സാധാരണക്കാർ), അടിമകൾ എന്നിങ്ങനെ ജനങ്ങൾ ഇവരെ വേർത്തിരിക്കുന്നുണ്ട്. വെളുത്ത യി ജനങ്ങൾ സ്വതന്ത്രരും സ്വന്തമായി ആസ്തിയുള്ളവരുമാണ്. എന്നാൽ, അടിമകൾ യജമാനന്മാരാൽ കെട്ടിയിട്ട രൂപത്തിതാണ്. മറ്റു വംശീയ വിഭാഗങ്ങൾ അടിമകളായി പിടിക്കപ്പെടുന്നു. .[5][6][7][8][9][10]
ഐതിഹ്യം
[തിരുത്തുക]മിക്കവാറും യി ജനങ്ങൾ അവരുടെ അവരുടെ മുൻഗാമി ഒരേയാളാണെന്നാണ് വിശ്വാസം - അപു ദുമു ꀉꁌꅋꃅ or ꀉꁌꐧꃅ (Axpu Ddutmu or Axpu Jjutmu). അപു ദുമുവിന് മൂന്ന് ഭാര്യാമാരും ആറ് ആൺമക്കളുമായിരുന്നു. ഓരോ ഭാര്യമാലരിലും രണ്ടു മക്കൾ വീതം. ഏറ്റവും മൂത്ത രണ്ട് ആൺമക്കൾ യുന്നാൻ പിടിച്ചെടുക്കുകയും അവിടെ താമസം ആരംഭിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
അവലംബം
[തിരുത്തുക]- ↑ "The 2009 Vietnam Population and Housing Census: Completed Results". General Statistics Office of Vietnam: Central Population and Housing Census Steering Committee. June 2010. p. 135. Archived from the original on 2013-10-18. Retrieved 2013-11-26.
- ↑ China.org.cn - The Yi Ethnic Group
- ↑ Nuosu: ꆈꌠ [nɔ̄sū]; Chinese transcription: 诺苏 Nuòsū; ചൈനീസ്: 彝族; പിൻയിൻ: Yízú; Vietnamese: Lô Lô; Thai: โล-โล, Lo-Lo
- ↑ "Ethnic Groups - china.org.cn". china.org.cn. Retrieved 2014-08-08.
- ↑ Martin Schoenhals Intimate Exclusion: Race and Caste Turned Inside Out 2003- Page 26 "A non-slave-owning Black Yi, or a poor one, was nonetheless always higher in caste status than any White Yi, even a wealthy one or one owning slaves, and the Black Yi manifested this superiority by refusing to marry White Yi even if the latter ..."
- ↑ Barbara A. West Encyclopedia of the Peoples of Asia and Oceania 2009 - Page 910 "Yi society prior to the revolution in 1949 was divided into four ranked classes or castes: Nuohuo, or Black Yi; Qunuo, or White Yi; Ajia; and Xiaxi. The Nuohuo, or Black Yi, was the highest and smallest caste at just about 7 percent of the ..."
- ↑ Yongming Zhou Anti-Drug Crusades in Twentieth-Century - China: Nationalism, ... - 1999 - Page 150 "The black Yi (about 7 percent of the population) made up the aristocratic ruling class, and the white Yi held subordinate status. Within the white Yi, however, there were three subgroups: Qunuo, Anjia, and Jiaxi. Qunuo (about 50 percent of the ...")
- ↑ S. Robert Ramsey The Languages of China 1987- Page 253 "The Black Yi looked down on farming, and all cultivation was traditionally done by White Yi and slaves. The Black Yi were responsible only for administration and military protection. Even so, however, they usually took great care to tend to their ..."
- ↑ Stevan Harrell Perspectives on the Yi of Southwest China 2001 - Page 174 "One village is for Black Yi, who speak Black Yi language. One village is for White Yi, who speak White Yi language. One place is for Red Yi, who speak Red Yi language. One village is for Gan Yi, who speak Gan Yi language. One village is for ..."
- ↑ Daniel H. Bays Christianity in China: From the Eighteenth Century to the Present 1999- Page 144 "In the local hierarchy of ethnic groups, they ranked near the bottom, below the Chinese, the Yi aristocracy (Black Yi) and free men (White Yi), and the Hui, closer to the Yi slave caste."