Jump to content

വനമാല/ഒരു വിവാഹമംഗളപ്രാർത്ഥന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഒരു വിവാഹമംഗളപ്രാർത്ഥന (കുമാരനാശാൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


കുമാരനാശാന്റെ വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്.


എപ്പോഴും വേർപെടാതുള്ള വരവിവൊടുപണ്ടാദി ദാമ്പത്യമാർന്നോ-
രിപ്പോഴും ശോഭ ചേർപ്പോരഭിനവമിഥുനത്തിനു സാന്നിദ്ധ്യം മൂലം
കല്പിച്ചീ രണ്ടുപേർക്കും പൊഴിക ചിരശുഭാധാനദക്ഷം കടാക്ഷം
മുപ്പാരാകും കുടുംബത്തിനു മുഴുവനുമുള്ളേകമാതാപിതാക്കൾ

ശ്രീവാണീപത്മജന്മാർ, പരമരിയ രമാമാധവന്മാർ, ശിവന്മാർ
ദേവന്മാരാശചീന്ദ്രാദികളൃഷികൾ സപത്നീകർ, വല്ലീഗുഹന്മാർ
സാവിത്രീസത്യവാന്മാർ തുടരുമതിമഹത്തുക്കൾ ജായാവരന്മാ-
രാവിർമ്മോദം കനിഞ്ഞേകുക മിഥുനമിതിന്നവ്യയം ഭവ്യമെന്നും

നിർമ്മായമീശ്വരപദത്തെയുമോർത്തു നിത്യം
ധർമ്മത്തേയും നവവധൂവരരേ ! ഭവാന്മാർ
കർമ്മങ്ങൾ ചെയ്തു കുലപാവനരാക! യുഷ്മ-
ച്ഛർമ്മത്തിനായ് വരിക ശാശ്വതഗൃഹ്യധർമ്മം

കാണി കൽമഷമെഴാതെ സൗഹൃദം
പേണുവിൻ മിഥുനമെയഭിന്നമായ്
പ്രാണനും തനുവുമെന്നപോൽ ചിരം
വാണു നിങ്ങൾ പുരുഷാർത്ഥമേലുവിൻ.

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ