മേയ്
ദൃശ്യരൂപം
ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം അഞ്ചാമത്തെ മാസമാണ് മേയ്.31 ദിവസമുണ്ട് മേയ് മാസത്തിന്. മൈയ എന്ന ഗ്രീക്ക് ദേവതയുടെ പേരിൽ നിന്നായിരിക്കാം മേയ് എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നു.
പ്രധാന ദിവസങ്ങൾ
[തിരുത്തുക]- 305 - ഡയോക്ലിഷ്യനും മാക്സിമിയനും റോമൻ ചക്രവർത്തിപദം ഒഴിഞ്ഞു.
- 1751 - അമേരിക്കയിലെ ആദ്യ ക്രിക്കറ്റ് മൽസരം അരങ്ങേറി.
- 1834 - ബ്രിട്ടീഷ് കോളനികൾ അടിമത്തം നിർത്തലാക്കി.
- 1840 - ലോകത്തെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പായ പെനി ബ്ലാക്ക് പുറത്തിറങ്ങി.
- 1953 - ഹുസൈൻ രാജാവ് ജോർദ്ദാനിലെ രാജാവായി വാഴിക്കപ്പെട്ടു.
- 1982 - ഫാക്ലാൻഡ്സ് യുദ്ധം: ബ്രിട്ടീഷ് അന്തർവാഹിനി കോൺക്വെറർ, അർജന്റീനിയൻ പടക്കപ്പലായ ജനറൽ ബെൽഗ്രാനോയെ മുക്കി.
- 1494 - ക്രിസ്റ്റഫർ കൊളംബസ് ഇന്ത്യയിലേക്കുള്ള യാത്രയിൽ ആദ്യമായി കര കാണുന്നു; ഈ കര പിന്നീട് ജമൈക്ക എന്നറിയപ്പെട്ടു.
- 1802 - വാഷിംഗ്ടൺ ഡി. സി. നഗരമായി.
- 1947 - യുദ്ധാനന്തര ജാപ്പനീസ് ഭരണഘടന നിലവിൽവന്നു.
- 2002 - മിഗ്-21 വിമാനം ബാങ്ക് ഓഫ് രാജസ്ഥാനു മുകളിൽ തകർന്നു വീണ് 8 പേർ മരിക്കുന്നു.
- 2005 - ഇറാക്കിന്റെ ചരിത്രത്തിൽ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു.
- 1493 - ഡിമാർക്കേഷൻ രേഖയെ അടിസ്ഥാനമാക്കി, പോപ്പ് അലക്സാണ്ടർ ആറാമൻ, അമേരിക്കയെ സ്പെയിനിനും പോർച്ചുഗലിനുമായി വിഭജിച്ചു.
- 1494 - കൊളംബസ് ജമൈക്കയിലെത്തി.
- 1675 - ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവ്, റോയൽ ഗ്രീനിച്ച് വാനനിരീക്ഷണകേന്ദ്രം നിർമ്മിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
- 1799 - നാലാം ആംഗ്ലോ-മൈസൂർ യുദ്ധം: ശ്രീരംഗപട്ടണം യുദ്ധത്തിന്റെ അന്ത്യം - ജനറൽ ജോർജ് ഹാരിസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം കോട്ട പിടിച്ചടക്കി. ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടു.
- 1904 - പനാമ കനാലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
- 1912 - ഗ്രീക്ക് ദ്വീപായ റോഡ്സ്, ഇറ്റലി അധിനിവേശപ്പെടുത്തി.
- 1930 - ബ്രിട്ടീഷ് പൊലീസ്, മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്ത് യെർവാദാ സെണ്ട്രൽ ജയിലിലേക്ക് മാറ്റി.
- 1953 - കിഴവനും കടലും (ദ് ഓൾഡ് മാൻ ആന്റ് ദ് സീ) എന്ന കൃതിക്ക് ഏണസ്റ്റ് ഹെമിങ്വേ പുലിസ്റ്റർ അവാർഡിനർഹനായി.
- 1979 - മാർഗരറ്റ് താച്ചർ യു.കെ.യുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
- 1980 - യൂഗോസ്ലാവ്യൻ പ്രസിഡണ്ട് ജോസിപ് ബ്രോസ് ടിറ്റോ മരണമടഞ്ഞു.
- 1994 - ഗാസാ മുനമ്പിലും ജെറീക്കോവിലും പാലസ്തീന് സ്വയംഭരണം അംഗീകരിച്ചു കൊണ്ട്, ഇസ്രയേൽ പ്രധാനമന്ത്രി യിറ്റ്ഷാക് റാബിനും പാലസ്തീൻ വിമോചനമുന്നണി നേതാവ് യാസർ അറഫാത്തും ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.
- 553 - രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് തുടങ്ങി.
- 1260 - കുബ്ലായി ഖാൻ മംഗോൾ ചക്രവർത്തിയായി.
- 1494 - ക്രിസ്റ്റഫർ കൊളംബസ് ജമൈക്കയിൽ എത്തിച്ചേർന്നു.
- 1640 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് ചെറു പാർലമെന്റ് പിരിച്ചുവിട്ടു.
- 1944 - മഹാത്മാ ഗാന്ധി ജയിൽ വിമോചിതനായി.
- 1955 - പശ്ചിമ ജർമനിക്ക് സമ്പൂർണ്ണ സ്വയംഭരണാധികാരം ലഭിച്ചു.
- 2007 - കെനിയൻ എയർവേയ്സിന്റെ ബോയിംഗ് 737-800 വിമാനം കാമറൂണിൽ തകർന്നുവീണ് ഒമ്പതു മലയാളികളടക്കം 114 യാത്രക്കാർ മരിച്ചു.
- 1429 - ജോൻ ഓഫ് ആർക്ക് ഒർലീൻസ് കീഴടക്കുന്നു. 100 വർഷത്തെ യുദ്ധത്തിന് ഇതൊരു വഴിത്തിരിവായിരുന്നു.
- 1946 - ഡച്ച് നാസി നേതാവായിരുന്ന ആന്റൺ മ്യൂസ്സർട്ടിനെ യുദ്ധശേഷം ഹേഗിനടുത്തുവച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി.
- 1886 - ജോൺ പിംബർട്ടൺ കാർബണേറ്റ് ചെയ്ത ഒരു പാനീയം നിർമ്മിച്ചു. പിന്നീടിത് കൊക്ക-കോള എന്ന പേരിൽ വിപണനം ചെയ്തു.
- 1898 - ആദ്യ ഇറ്റാലിയൻ ലീഗ് ഫുട്ബോൾ മൽസരങ്ങൾ ആരംഭിച്ചു
- 1914 - പാരമൗണ്ട് പിക്ചേഴ്സ് സ്ഥാപിതമായി
- 1933 - ബ്രിട്ടീഷുകാർക്കെതിരേ മഹാത്മാ ഗാന്ധി 21 ദിവസത്തെ ഉപവാസം ആരംഭിച്ചു
- 1954 - ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(AFC) ഫിലിപ്പൈൻസിലെ മനിലയിൽ സ്ഥാപിതമായി.
- 1972 - ബ്ലാക്ക് സെപ്റ്റംബർ എന്ന ഭീകരസംഘടനയുടെ നാലു പ്രവർത്തകർ വിയന്നയിൽ നിന്നു ടെൽ അവീവിലേയ്ക്കു പറക്കുകയായിരുന്ന ബൽജിയൻ വിമാനം റാഞ്ചി.
- 1990 - എസ്റ്റോണിയ വീണ്ടും സ്വതന്ത്രമായി.
- 1502 - ക്രിസ്റ്റഫർ കൊളംബസ്, അമേരിക്കയിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേയുമുള്ള യാത്രക്ക് സ്പെയിനിൽ നിന്നും പുറപ്പെട്ടു.
- 1901 - ഓസ്ട്രേലിയൻ പാർലമെന്റിന്റെ ആദ്യ സമ്മേളനം മെൽബണിൽ നടന്നു.
- 1927 - ഓസ്ട്രേലിയൻ പാർലമെന്റ് കാൻബറയിൽ ആദ്യമായി സമ്മേളിച്ചു.
- 1945- നാസി ജർമ്മനിയുടെ കീഴടങ്ങൽ ഓർമിക്കുന്ന അവധി ദിവസമാണ് വിജയദിനം. റഷ്യയും, സോവിയറ്റ് യൂണിയന്റെ ചില മുൻ സംസ്ഥാനങ്ങളും, സെർബിയ, ഇസ്രയേൽ, വാർസോ ഉടമ്പടി രാജ്യങ്ങളും ഈ ദിനത്തെ ആചരിക്കുന്നു.
- 1774 - ലൂയി പതിനാറാമൻ ഫ്രാൻസിന്റെ രാജാവായി.
- 1857 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യത്തിലെ ശിപായിമാരുടെ ലഹള എന്ന നിലയിൽ ഇന്ത്യൻ ലഹള ആരംഭിച്ചു.
- 1940 - രണ്ടാം ലോകമഹായുദ്ധം: ജർമനി ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങൾ ആക്രമിച്ചു.
- 1940 - രണ്ടാം ലോകമഹായുദ്ധം: വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
- 1940 - രണ്ടാം ലോകമഹായുദ്ധം: ബ്രിട്ടൺ ഐസ്ലാന്റ് ആക്രമിച്ചു.
- 1502 - വെസ്റ്റ് ഇൻഡീസിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേതുമായ യാത്രക്ക് ക്രിസ്റ്റഫർ കൊളംബസ് തുടക്കം കുറിച്ചു.
- 1812 - ബ്രിട്ടീഷ് പ്രധാനമന്ത്രി, സ്പെൻസർ പെർസിവൽ ലണ്ടനിലെ പൊതുസഭാമന്ദിരത്തിൽ വച്ച് വധിക്കപ്പെട്ടു.
- 1857 - ഇന്ത്യൻ സ്വാതന്ത്ര്യസമരം:സമരഭടൻമാർ ബ്രിട്ടീഷുകാരിൽ നിന്നും ദില്ലി പിടിച്ചെടുത്തു.
- 1858 - മിനസോട്ട മുപ്പത്തിരണ്ടാമത് അമേരിക്കൻ സംസ്ഥാനമായി.
- 1867 - ലക്സംബർഗ് സ്വാതന്ത്ര്യം പ്രാപിച്ചു.
- 1924 - ഗോട്ട്ലിബ് ഡായ്മെറും, കാൾ ബെൻസും ചേർന്ന് മെഴ്സിഡസ്-ബെൻസ് കമ്പനി സ്ഥാപിച്ചു.
- 1949 - സയാം അതിന്റെ നാമം ഔദ്യോഗികമായി തായ്ലന്റ് എന്നാക്കി.
- 1949 - ഇസ്രയേൽ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 1960 - ഗർഭനിരോധനഗുളികകൾ വിപണിയിൽ ആദ്യമായി ലഭ്യമായി.
- 1987 - ആദ്യത്തെ ഹൃദയ-ശ്വാസകോശ മാറ്റിവക്കൽ ശസ്ത്രക്രിയ അമേരിക്കയിലെ ബാൾട്ടിമോറിൽ നടന്നു. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഡോ. ബ്രൂസ് റെയ്റ്റ്സ് ആണ് ഈ ശസ്ത്രക്രിയ നടത്തിയത്.
- 1997 - ഐ.ബി.എം. ഡീപ്പ് ബ്ലൂ സൂപ്പർ കമ്പ്യൂട്ടർ ഗാരി കാസ്പ്രോവിനെ ചെസ് മൽസരത്തിൽ തോല്പ്പിച്ച് ഒരു ലോകചാമ്പ്യനായ ചെസ് കളിക്കാരനെ തോല്പ്പിച്ച ആദ്യ കമ്പ്യൂട്ടറായി.
- 1998 - ഇന്ത്യ പൊഖ്റാനിൽ മൂന്ന് അണുപരീക്ഷണങ്ങൾ നടത്തി.
- 1743 - വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായ ചാൾസ് ഏഴാമനെ തോല്പിച്ച ഓസ്ട്രിയയിലെ മറിയ തെരേസയെ ബൊഹീമിയയുടെ രാജാവായി അവരോധിച്ചു.
- 1797 - ഫ്രാൻസിലെ നെപ്പോളിയൻ ഒന്നാമൻ വെനീസ് കീഴടക്കി.
- 1873 - ഓസ്കർ രണ്ടാമൻ സ്വീഡന്റെ രാജാവായി അവരോധിക്കപ്പെട്ടു.
- 1890 - കൗണ്ടി ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് മൽസരങ്ങൾ ആരംഭിച്ചു.
- 1941 - കോൺറാഡ് സ്യൂസ് Z3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമാറ്റിക്ക് കമ്പ്യൂട്ടർ പുറത്തിറക്കി.
- 1949 - സോവിയറ്റ് യൂണിയൻ ബെർളിനു മേലുള്ള ഉപരോധം നീക്കി.
- 1952 - ഗജ് സിങ്ങ് ജോധ്പൂർ മഹാരാജാവായി.
- 1965 - സോവിയറ്റ് യൂണിയന്റെ ബഹിരാകാശപേടകമായ ലൂണ 5 ചന്ദ്രനിൽ ഇടിച്ചുതകർന്നു.
- 2007 - പാകിസ്താൻ ചീഫ് ജസ്റ്റിസ് ഇഫ്തിക്കർ മുഹമ്മദ് ചൗധരി കറാച്ചി നഗരത്തിൽ എത്തിയതിനേത്തുടർന്നുണ്ടായ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2008 - ചൈനയിലെ സിച്വാനിലുണ്ടായ വുൻച്വാൻ ഭൂകമ്പത്തിൽ 69,000 പേർ മരണമടഞ്ഞു.
- 2007 - കൊച്ചിയിൽ സ്മാർട് സിറ്റി സ്ഥാപിക്കാൻ കേരള സർക്കാരും ദുബായ് ടെക്നോളജി ആൻഡ് മീഡിയാ ഫ്രീ സോൺ അഥോരിറ്റി(ടികോം)യും കരാർ ഒപ്പു വച്ചു
- 1811 - പരാഗ്വേ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടി.
- 1940 - രണ്ടാം ലോകമഹായുദ്ധം: നെതർലൻഡ്സ് ജർമനിക്കു മുൻപിൽ കീഴടങ്ങി.
- 1948 - ഇസ്രയേൽ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. താൽകാലിക സർക്കാർ അധികാരത്തിലേറി.
- 1955 - ശീതയുദ്ധം:സോവിയറ്റ് യൂണിയൻ അടക്കമുള്ള എട്ടു കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ, വാഴ്സോ പാക്റ്റ് എന്ന ഒരു പരസ്പരപ്രതിരോധ ഉടമ്പടിയിൽ ഒപ്പു വച്ചു.
- 1973 - അമേരിക്കയുടെ ആദ്യ ശൂന്യാകാശകേന്ദ്രമായ സ്കൈലാബ് വിക്ഷേപിച്ചു.
- 1252 - ഇന്നസെന്റ് നാലാമൻ മാർപ്പാപ്പ ക്രിസ്തീയ വിശ്വാസത്തിനു നിരക്കാത്ത പ്രവർത്തനങ്ങളെ തടയാൻ ഉദ്ദേശിച്ച് ad exstirpanda എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചു.
- 1958 - സോവ്യറ്റ് യൂണിയൻ സ്പുട്നിക്ക് 3 വിക്ഷേപിച്ചു
- 1960 - സോവ്യറ്റ് യൂണിയൻ സ്പുട്നിക്ക് 4 വിക്ഷേപിച്ചു
- 1532 - സർ. തോമസ് മൂർ ഇംഗ്ലണ്ടിലെ ചാൻസലർ സ്ഥാനം രാജിവയ്ക്കുന്നു
- 1605 - പോൾ അഞ്ചാമൻ മാർപ്പാപ്പയായി ചുമതലയേൽക്കുന്നു
- 1996 - ബി ജെ പി വാജ്പേയിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തി
- 2009 - പതിനഞ്ചാം ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വന്നു. യു.പി.എ. കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ചു. കേരളത്തിൽ 16 മണ്ഡലങ്ങളിൽ യു.ഡി.എഫ്. വിജയിച്ചു, 4 മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. വിജയിച്ചു.
- 1940 - ലോകമഹായുദ്ധം: ജർമൻ സൈന്യം ബ്രൂസെൽസിൽ പ്രവേശിച്ചു.
- 1978 - ഫിലിപ്സ് കോംപാക്ട് ഡിസ്ക് (സി.ഡി) നിർമ്മിച്ചു.
- 1998 കുടുംബശ്രീ പദ്ധതി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു.
- 2001 - കേരളത്തിലെ 11-ആം മന്ത്രിസഭ എ.കെ. ആന്റണി മുഖ്യമന്ത്രിയാക്കികൊണ്ട് അധികാരത്തിലേറി.
- 2006 - വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ കേരളത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.
- 1649 - ഇംഗ്ലണ്ടിനെ കോമൺവെൽത്തായി പ്രഖ്യാപിക്കുന്ന ആക്ട് ലോംഗ് പാർലമെന്റ് പാസാക്കുന്നു. അടുത്ത പതിനൊന്നു വർഷത്തേക്ക് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക് ആയി നിലകൊള്ളുന്നു.
- 1848 - മെക്സിക്കൻ-അമേരിക്കൻ യുദ്ധം: യുദ്ധം അവസാനിപ്പിച്ചുകൊണ്ട് മെക്സിക്കോ ഗ്വാഡലൂപ്പെ ഹിഡാൽഗോ ഉടമ്പടി അംഗീകരിക്കുന്നു. കാലിഫോർണിയ, നെവാദ, യൂറ്റാ, നിലവിൽ മറ്റു അഞ്ച് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങൾ എന്നിവ മെക്സിക്കോ അമേരിക്കയ്ക്ക് 15 ദശലക്ഷം അമേരിക്കൻ ഡോളറിനു അടിയറവയ്ക്കുന്നു.
- 2009 - എൽ.റ്റി.റ്റി.ഇ.യുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കൻ കരസേന വെളിവാക്കി.
- 526 - സിറിയയിലും അന്ത്യോക്ക്യയിലുമായുണ്ടായ ഒരു ഭൂകമ്പത്തിൽ മൂന്നു ലക്ഷത്തോളം പേർ മരണമടഞ്ഞു.
- 1498 - വാസ്കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി.
- 1570 - നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് ഭൂപടനിർമ്മാതാവായ അബ്രഹാം ഓർടെലിയസ് പുറത്തിറക്കി.
- 1631 - ജർമ്മൻ നഗരമായ മാഗ്ഡ്ബർഗ്, വിശുദ്ധ റോമൻ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളിൽ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.
- 1882 - ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ത്രികക്ഷി സഖ്യം നിലവിൽ വന്നു.
- 1902 - അമേരിക്കയിൽ നിന്നും ക്യൂബ സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാൽമ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.
- 1954 - ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
- 1983 - എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.
- 1996 - കേരളത്തിൽ ഇ കെ നായനാർ മന്ത്രിസഭ അധികാരത്തിലേറി.
- 2002 - കിഴക്കൻ തിമോർ ഇന്തോനേഷ്യയിൽ നിന്നും സ്വതന്ത്ര്യമായി.
- 878 - സിസിലിയിലെ സുൽത്താൻ, സിറാകുസ് പിടിച്ചടക്കി.
- 996 - പതിനാറു വയസ്സു പ്രായമുള്ള ഒട്ടോ മൂന്നാമൻ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
- 1502 - പോർച്ചുഗീസ് നാവികൻ ജോവോ ഡ നോവ, സൈന്റ് ഹെലെന ദ്വീപുകൾ കണ്ടെത്തി.
- 1851 - ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ അടിമത്തം നിർത്തലാക്കി.
- 1881 - ക്ലാര ബർട്ടൺ അമേരിക്കൻ റെഡ് ക്രോസ് സംഘടനക്ക് രൂപം നൽകി.
- 1894 - ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ കപ്പൽചാൽ ഗതാഗതത്തിനായി തുറന്നു.
- 1904 - അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ അഥവാ ഫിഫ പാരീസിൽ രൂപവത്കരിക്കപ്പെട്ടു.
- 1981 - പിയറി മൗറോയ് ഫ്രഞ്ചു പ്രധാനമന്ത്രിയായി.
- 1991 - ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ശ്രീ പെരുമ്പത്തൂരിൽ വച്ച് തമിഴ്പുലികളുടെ ആത്മഹത്യാബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.
- ബി.സി. 334 - ഗ്രാണിക്കൂസ് യുദ്ധത്തിൽ അലക്സാണ്ടർ ചക്രവർത്തിയുടെ നേതൃത്തത്തിലുള്ള ഗ്രീക്ക് പട പേർഷ്യയിലെ ദാരിയൂസ് മൂന്നാമന്റെ സൈന്യത്തെ തോല്പ്പിക്കുന്നു.
- 1377 - ഗ്രിഗറി പത്താമൻ മാർപ്പാപ്പ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞൻ ജോൺ വൈക്ലിഫിന്റെ പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു ചാക്രികലേഖനങ്ങൾ ഇറക്കുന്നു.
- 1762 - സ്വീഡനും പ്രഷ്യയും ഹാംബർഗ് ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.
- 1826 - ചാൾസ് ഡാർവിനെയും വഹിച്ചുകൊണ്ട് എച്ച്.എം.എസ്. ബീഗിൾ പ്ലിമത്തിൽനിന്നു യാത്രയാകുന്നു.
- 1906 - ഇന്ന് ഒളിമ്പിക്സ് എന്ന പേരിൽ പ്രശസ്തമായ 1906ലെ വേനൽക്കാല ഒളിമ്പിക്സ് ആഥൻസിൽ ആരംഭിക്കുന്നു.
- 1906 - റൈറ്റ് സഹോദരന്മാർക്ക് പറക്കും-യന്ത്രം എന്ന ആശയത്തിന് യു.എസ്. പേറ്റന്റ് നമ്പർ 821,393 പേറ്റന്റ് നൽകപ്പെടുന്നു.
- 1972 - സിലോൺ പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. ശ്രീലങ്ക എന്ന് പേരുമാറ്റുകയും കോമൺവെൽത്തിൽ ചേരുകയും ചെയ്യുന്നു.
- 1990 - മൈക്രോസോഫ്റ്റ് വിൻഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നു.
- 1430 - ജൊവാൻ ഓഫ് ആർക്ക് ബുർഗുണ്ടിക്കാരുടെ പിടിയിലകപ്പെട്ടു.
- 1533 - ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവും അരാഗോണിലെ കാതറീനുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു.
- 1568 - നെതർലൻഡ്സ് സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഇറ്റലി സഖ്യകക്ഷികളോട് ചേർന്ന് ഓസ്ട്രിയ-ഹംഗറിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു.
- 1929 - സംസാരിക്കുന്ന ആദ്യ മിക്കി മൗസ് ചിത്രം, The Karnival Kid, പുറത്തിറങ്ങി.
- 1621 - പ്രൊട്ടസ്റ്റന്റ് യൂണിയൻ ഔപചാരികമായി പിരിച്ചുവിട്ടു.
- 1830 - സാറ ഹേലിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് (Mary had a little lamb) എന്ന കവിത പ്രസിദ്ധീകരിച്ചു.
- 1982 - കേരളത്തിൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരത്തിലേറി.
- 1883 - 14 വർഷം നീണ്ട നിർമ്മാണത്തിനു ശേഷം ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലം ഗതാഗത്തിനായി തുറന്നു.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഓസ്ട്രിയ-ഹംഗറിക്കെതിരെ ഇറ്റലി യുദ്ധം പ്രഖ്യാപിച്ചു.
- 1961 - സൈപ്രസ് യുറോപ്യൻ കൗൺസിൽ അംഗമായി.
- 1976 - ലണ്ടനിൽ നിന്നും വാഷിങ്ടൺ ഡി.സി.യിലേക്കുള്ള കോൺകോർഡ് വിമാനസേവനം ആരംഭിച്ചു.
- 1993 - എറിട്രിയ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടി.
- 1993 - മൈക്രോസോഫ്റ്റ് കോർപ്പറേഷൻ വിൻഡോസ് എൻ.ടി. ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി.
- 2000 - 22 വർഷത്തെ അധിനിവേശത്തിനു ശേഷം ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്നും പിൻവാങ്ങി.
- 2001 - 15 വയസ് മാത്രം പ്രായമുള്ള ഷെർപ്പ ടെംബ ഷേരി, എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി.
- 2002 - റഷ്യയും അമേരിക്കയും മോസ്കോ ഉടമ്പടിയിൽ ഒപ്പു വച്ചു.
- 1984 - കാസർഗോഡ് ജില്ല രൂപീകരിച്ചു
- 1953 - അണുപരീക്ഷണം: നെവാദയിലെ പരീക്ഷണസ്ഥലത്ത്, അമേരിക്ക അതിന്റെ ഏക അണുവായുധ പീരങ്കി പരീക്ഷണം നടത്തി.
- 1977 - സ്റ്റാർ വാർസ് പുറത്തിറക്കി.
- 1985 - ബംഗ്ലാദേശിൽ ചുഴലിക്കാറ്റുമൂലം പതിനായിരത്തോളം പേർ മരിക്കുന്നു.
- 1889 - ഈഫൽ ടവറിന്റെ ലിഫ്റ്റ് ബഹുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു.
- 1918 - ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് ജോർജ്ജിയ സ്ഥാപിതമായി.
- 2006 - 2006ലെ ജാവാ ഭൂകമ്പത്തിൽ 5,700 പേർ മരിക്കുകയും രണ്ടുലക്ഷത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തു.
- 2007 - സി.പി.എം.ലെ മുതിർന്ന നേതാക്കളായ വി.എസ്. അച്യുതാനന്ദൻ,പിണറായി വിജയൻ എന്നിവരെ സി.പി.എം. പൊളിറ്റ് ബ്യൂറോ സസ്പെൻഡ് ചെയ്തു
- 1908 അഹ്മദിയാ ഖിലാാഫത് ആരംഭിച്ചു
- 1937 സാൻ ഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിലൂടെ ഗതാഗതം തുടങ്ങി.
- 1941 രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പടക്കപ്പലായ ബിസ്മാർക്ക് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി ഏകദേശം 2100 പേർ മരണമടഞ്ഞു.
- 1644 - ഡെർബിയിലെ ഏളിനു കീഴിലുള്ള റോയലിസ്റ്റ് സൈന്യം ബോൾട്ടൺ കൂട്ടക്കൊല നടത്തി.
- 1918 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അർമേനിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
- 1918 - അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
- 1940 - രണ്ടാം ലോകമഹായുദ്ധം: ഓസ്ട്രിയ ജർമനിക്ക് കീഴടങ്ങി.
- 2002 - മാഴ്സ് ഒഡീസി ചൊവ്വയിൽ മഞ്ഞുകട്ടയുടെ വൻ നിക്ഷേപമുള്ളതായി സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തി.
- 2008 - നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി പ്രഖ്യാപിച്ചു
- 1453 - ബൈസാന്റിൻ-ഒട്ടോമാൻ യുദ്ധം: സുൽത്താൻ മെഹ്മെദ് രണ്ടാമൻ ഫതീഹിന്റെ നേതൃത്വത്തിലുള്ള ഒട്ടോമാൻ പട കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി. ഇതോടെ ബൈസാന്റിൻ സാമ്രാജ്യത്തിന് അവസാനമായി.
- 1727 - പീറ്റർ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി.
- 1848 - വിസ്കോൺസിൻ മുപ്പതാമത് യു.എസ്. സംസ്ഥാനമായി.
- 1886 - രസതന്ത്രജ്ഞനായ ജോൺ പെംബെർട്ടൺ, കൊക്കോ കോളയുടെ ആദ്യ പരസ്യം അറ്റ്ലാന്റ ജേണലിൽ നൽകി.
- 1950 - വടക്കേ അമേരിക്കയെ ആദ്യമായി വലം വച്ച സെയിന്റ് റോച്ച് എന്ന കപ്പൽ നോവാ സ്കോടിയയിലെ ഹാലിഫാക്സിൽ എത്തിച്ചേർന്നു.
- 1953 - ടെൻസിങ് നോർഗേയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയിൽ എത്തിച്ചേർന്നു.
- 1968 - മാഞ്ചസ്റ്റർ യുണൈറ്റഡ് യുറോപ്യൻ കപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ആയി.
- 1574 - ഹെൻറി മൂന്നാമൻ ഫ്രാൻസിലെ രാജാവായി.
- 1871 - പാരീസ് കമ്മ്യൂണിന്റെ അന്ത്യം.
- 1917 - അലക്സാണ്ടർ ഒന്നാമൻ ഗ്രീസിലെ രാജാവായി.
- 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി ഗ്രീസിലെ ക്രീറ്റ് പിടിച്ചടക്കി.
- 1910 - യൂനിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.
- 1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.
- 1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു.