Jump to content

അനന്ത്നാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനന്ത്നാഗ്

اننتناگ / अनंतनाग
പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം ജമ്മു-കശ്മീർ
ജില്ലഅനന്ത്നാഗ്
Settled5000 BCE
വിസ്തീർണ്ണം
 • ആകെ2,917 ച.കി.മീ.(1,126 ച മൈ)
ഉയരം
1,601 മീ(5,253 അടി)
ജനസംഖ്യ
 (2011)
 • ആകെ10,78,692
 • ജനസാന്ദ്രത370/ച.കി.മീ.(960/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംകഷ്മീരി
സമയമേഖലUTC+5:30 (IST)
PIN
ടെലിഫോൺ കോഡ്01932
വാഹന റെജിസ്ട്രേഷൻJK 03
Sex ratio1000 /927
സാക്ഷരത62.69%
വെബ്സൈറ്റ്anantnag.nic.in

കാശ്മീർ താഴ്വരയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അനന്ത്നാഗ്. ജമ്മു-കാശ്മീരിലെ ഝലം നദിയുടെ വടക്കേ കരയിൽ ശ്രീനഗറിൽ നിന്നും 56 കി.മീ. തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. ഒരു കാലത്ത് കാശ്മീരിന്റെ തലസ്ഥാനമായിരുന്നു. ഇസ്ലാമാബാദ് എന്നായിരുന്നു പട്ടണത്തിന്റെ പഴയ പേര്. ഈ നഗരത്തിന്റെ പ്രാധാന്യം ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ധാരാളം നീരുറവകളും അരുവികളും നഗരത്തിന്റെ രമണീയതയെ വർധിപ്പിക്കുന്നു. ഇവയിലൊന്നായ അനന്ത് നാഗ് അരുവിയിലെ ജലം ഗന്ധകത്തിന്റെ കലർപ്പുള്ളതാണ്. ഈ ജലം അടുത്തുള്ള ഒരു തടാകത്തിൽ ശേഖരിക്കപ്പെടുന്നു. ഈ തടാകത്തിലെ മത്സ്യങ്ങൾക്കു പാവനത്വം കല്പിച്ചിട്ടുണ്ട്. മനോഹരമായ ഒരു മുസ്ലീം പള്ളിയും സുസജ്ജമായ ഒരു വേനൽക്കാലവസതിയും ഈ പട്ടണത്തിന്റെ സവിശേഷതകളാണ്.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനന്ത്നാഗ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനന്ത്നാഗ്&oldid=3922784" എന്ന താളിൽനിന്ന് ശേഖരിച്ചത്