അനോർതൈറ്റ്
അനോർതൈറ്റ് | |
---|---|
General | |
Category | Feldspar mineral |
Formula (repeating unit) | CaAl2Si2O8 |
Crystal symmetry | Triclinic 1 pinacoidal |
യൂണിറ്റ് സെൽ | a = 8.1768 Å, b = 12.8768 Å, c = 14.169 Å; α = 93.17°, β = 115.85°, γ = 92.22°; Z = 8 |
Identification | |
നിറം | White, grayish, reddish |
Crystal habit | Anhedral to subhedral granular |
Crystal system | Triclinic |
Twinning | Common |
Cleavage | Perfect [001] good [010] poor [110] |
Fracture | Uneven to concoidal |
Tenacity | Brittle |
മോസ് സ്കെയിൽ കാഠിന്യം | 6 |
Luster | Vitreous |
Diaphaneity | Transparent to translucent |
Specific gravity | 2.72 – 2.75 |
Optical properties | Biaxial (-) |
അപവർത്തനാങ്കം | nα = 1.573 – 1.577 nβ = 1.580 – 1.585 nγ = 1.585 – 1.590 |
Birefringence | δ = 0.012 – 0.013 |
2V angle | 78° to 83° |
അവലംബം | [1][2][3] |
ഫെൽസ്പാർ ഗണത്തിൽപ്പെട്ട ഒരു ധാതുവാണ് അനോർതൈറ്റ്. ഫെൽസ്പാർ ഗണത്തെ പൊതുവേ ഓർതോക്ലേസ്, പ്ലാജിയോക്ലേസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്ലാജിയോക്ലേസ് ഇനത്തിലെ കാൽസിക് ഫെൽസ്പാർ Ca (Al2Si2O8) ആണ് അനോർതൈറ്റ്. അനോർതൈറ്റിലെ ലാക്ഷണിക ഘടകം കാൽസിയം (Ca2+) അയോണുകൾ ആണ്.
ഗ്രീക്കുഭാഷയിലെ അനോർതോസ് (ചൊവ്വില്ലാത്തത്) എന്ന പദത്തിൽനിന്നാണ് അനോർതൈറ്റ് എന്ന ധാതുനാമത്തിന്റെ ഉദ്ഭവം. പരലുകളുടെ ത്രിനതാക്ഷ (triclinal)[4] സ്വഭാവമാണ് ഈ പേരിന്നാസ്പദം.
ആധാരതലത്തിനു സമാന്തരമായ വിദളനം (cleavage)[5] അനോർതൈറ്റിന്റെ സവിശേഷതയാണ്. സുതാര്യമോ അർധതാര്യമോ ആണ്; വെളുത്തതോ നിറമില്ലാത്തതോ ആകാം. കാഠിന്യം 6; ആ. ഘ. 2.76. കാചദ്യുതിയുള്ള ഈ ധാതു ഹൈഡ്രോക്ലോറിക് ആസിഡുമായി സമ്പർക്കമുണ്ടായാൽ വിഘടിച്ച്, പശപോലുള്ള ജിലാറ്റിനസിലികയെ (gelationous silica)[6] വേർപെടുത്തുന്നു.
പ്ലാജിയോക്ലേസ് ഫെൽസ്പാറിലെ മറ്റിനങ്ങളെ അപേക്ഷിച്ച് വിരളമായി കാണുന്ന ധാതുവാണ് അനോർതൈറ്റ്. അഗ്നിപർവതശിലകളിലെ വിദരങ്ങളിലാണ് സാധാരണ അവസ്ഥിതമാകുന്നത്. തരിമയമായ ചുണ്ണാമ്പുകല്ല് സംസ്പർശകായാന്തരണ(contact metamorphism)ത്തിനു[7] വിധേയമാകുന്നിടത്തും അനോർതൈറ്റ് അല്പമായി കണ്ടുവരുന്നു.
അവലബം
[തിരുത്തുക]- ↑ http://www.handbookofmineralogy.org/pdfs/anorthite.pdf Handbook of Mineralogy
- ↑ http://www.mindat.org/min-246.html Mindat
- ↑ http://webmineral.com/data/Anorthite.shtml Webmineral
- ↑ http://www.galleries.com/minerals/symmetry/triclini.htm Archived 2011-08-11 at the Wayback Machine. triclinal
- ↑ http://www.minerals.net/resource/property/Cleavage_Fracture_Parting.aspx Cleavage:
- ↑ http://pubs.rsc.org/en/content/articlelanding/1854/qj/qj8540600102 On deposits of soluble or gelatinous silica in the lower beds
- ↑ http://geology.csupomona.edu/alert/metamorphic/contact.htm Archived 2010-01-23 at the Wayback Machine. Contact Metamorphism
പുറംകണ്ണികൾ
[തിരുത്തുക]- http://webmineral.com/data/Anorthite.shtml
- http://www.mindat.org/min-246.html
- http://www.galleries.com/minerals/silicate/anorthit/anorthit.htm
- http://www.handbookofmineralogy.org/pdfs/anorthite.pdf
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനോർതൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |