അബിജാൻ
ദൃശ്യരൂപം
അബീദ്‌ജാൻ District d'Abidjan | |||
---|---|---|---|
| |||
Country | Côte d'Ivoire | ||
Region | Lagunes Region | ||
• Mayor | Pierre Djédji Amondji | ||
• City | 2,119 ച.കി.മീ.(818 ച മൈ) | ||
• നഗരം | 422 ച.കി.മീ.(163 ച മൈ) | ||
(2007)[1] | |||
• City | 36,60,682 | ||
• മെട്രോപ്രദേശം | 61,69,102 | ||
സമയമേഖല | UTC+0 (GMT) |
ഐവറികോസ്റ്റിന്റെ ഭരണ ആസ്ഥാനവും ഒരു പ്രധാന നഗരവുമാണ് അബീദ്‌ജാൻ. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് ഗിനി ഉൾക്കടലിന്റെ കരയിൽ സ്ഥിതിചെയ്യുന്നു. 1958-ൽ ഐവറികോസ്റ്റിന്റെ സ്വാതന്ത്യപ്രാപ്തിയോടെ ഇതിന് തലസ്ഥാന പദവി ലഭിച്ചു. അതോടുകൂടി നഗരത്തിന്റെ വളർച്ച തുടങ്ങുകയും ചെയ്തു. കടലിലേക്ക് ഉന്തിനിൽക്കുന്ന അർധദ്വീപിൽനിന്ന് അടുത്തുള്ള തടാകപ്രദേശങ്ങളിലേക്കും നഗരം വികസിച്ചുവരുന്നു. ഈ രണ്ടു ഭാഗങ്ങളെയും ബന്ധിക്കുന്ന ഒരു തോട് (വ്രിഡി കനാൽ) നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയിലേക്കുള്ള കടൽ-വ്യോമ ഗതാഗത കേന്ദ്രമാണ് ഇവിടം. ബുർക്കിനാഫാസൊയുമായി തീരദേശത്തെ ബന്ധപ്പെടുത്തുന്ന റെയിൽപ്പാതയുടെ തുടക്കവും ഇവിടെനിന്നാണ്. റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ വാഗദൂഗുവിലേക്കു പോകുന്ന ഈ റെയിൽപ്പാത ഐവറികോസ്റ്റിനെ ഉടനീളം സ്പർശിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "UN world Urbanization Prospects estimate for 2007". United Nations. Archived from the original on 2011-04-27. Retrieved 28 March 2011.
- ↑ "Ivory Coast Cities Longitude & Latitude". sphereinfo.com. Archived from the original on 2012-09-13. Retrieved 18 November 2010.
പുറംകണ്ണികൾ
[തിരുത്തുക]- http://www.abidjan.com/
- http://www.paa-ci.org/
- http://www.un.org/cyberschoolbus/habitat/profiles/abidjan.asp
- Images for Abidjan
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബീജാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |