അസിൻ
അസിൻ തോട്ടുങ്കൽ | |
---|---|
ജനനം | അസിൻ തോട്ടുങ്കൽ 26 ഒക്ടോബർ 1985 [1] |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2001 - മുതൽ ഇതുവരെ |
ഉയരം | 5'4" |
ജീവിതപങ്കാളി(കൾ) | Rahul Sharma |
പുരസ്കാരങ്ങൾ | തെലുഗു മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്: 2004 അമ്മ നന്ന ഓ തമിള അമ്മായി തമിഴ് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ്: 2005 എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്: 2006 ഗജിനി |
വെബ്സൈറ്റ് | http://www.asinonline.com |
ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് അസിൻ തോട്ടുങ്കൽ. (ജനനം: ഒക്ടോബർ 26, 1985[1]) ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ മൂന്ന് പ്ര പുരസ്കാരം നേടിയിട്ടുള്ള അസിൻ ജനിച്ചു വളർന്നത് കേരളത്തിലാണ്.
ജീവിതരേഖ
[തിരുത്തുക]ആദ്യകാലജീവിതം
[തിരുത്തുക]കൊച്ചിയിലെ നാവൽ പബ്ലിക് സ്കൂളിലാണ് അസിൻ തൻറെ വിദ്യാഭ്യാസം തുടങ്ങുന്നത്. അസിൻറെ അച്ഛൻ ഒരു ബിസിനസ്സുകാരനാണ് അമ്മ ഒരു ശാസ്ത്രജ്ഞയും. ഈ ദമ്പതികളുടെ ഏകമകളാണ് അസിൻ. കൊച്ചിയിലെ സെൻറ് തെരേസാസ് കോളേജിൽ നിന്ന് ബിരുദം നേടിയ അസിൻ പിന്നീട് കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് താമസം മാറ്റി. മുംബൈയിലെ ലോകണ്ട്‌വാലയിലും അസിന് വീടുണ്ട്. ഒരു നടിയാവുന്നതിനു മുൻപ് അസിൻ തൻറെ ജീവിതത്തിലെ കുറച്ചുസമയം മോഡലിംഗിനും ബിസിനസ്സിനും വേണ്ടി നീക്കിവെച്ചിരുന്നു[2].
ചലച്ചിത്രജീവിതം
[തിരുത്തുക]പ്രശസ്ത മലയാളം സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ സിനിമയിൽ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനാണ്. അസിൻറെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിക്കുകയുണ്ടായി. തമിഴിൽ അസിൻ അഭിനയിച്ച ആദ്യ ചിത്രമാണ് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി (2004). ഈ ചിത്രത്തിൽ മികച്ച (തമിഴ്) പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ഗജിനി (2005) എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം ഹിന്ദിയിലേയ്ക്ക് വിവർത്തനം ചെയ്ത് ഗജിനി എന്ന് പേരിൽ അമീർ ഖാൻ നായകനായി പുറത്തിറങ്ങുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു.
വിവാഹം
[തിരുത്തുക]മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമ്മയെ അസിൻ 2016 ജനുവരിയിൽ വിവാഹം ചെയ്തു.[3]
അഭിനയിച്ച സിനിമകൾ
[തിരുത്തുക]- 2001 – നരേന്ദ്രൻ മകൻ ജയകാന്തൻ വക (മലയാളം)
- 2003 – അമ്മ നന്ന ഓ തമിള അമ്മായി (തെലുഗു)
- 2003 – ശിവമണി 9848022338 (തെലുഗു)
- 2004 – ലക്ഷ്മി നരസിംഹ (തെലുഗു)
- 2004 – ഗർഷണ (തെലുഗു)
- 2004 – എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി (തമിഴ്)
- 2005 – ചക്രം (തെലുഗു)
- 2005 – ഉള്ളം കേട്കുമായേ (തമിഴ്)
- 2005 – ഗജിനി (തമിഴ്)
- 2005 – മാജാ (തമിഴ്)
- 2005 – ശിവകാശി (തമിഴ്)
- 2006 – വരളരു (തമിഴ്)
- 2006 – അണ്ണാവരം (തെലുഗു)
- 2007 – ആൾവാർ (തമിഴ്)
- 2007 – പോക്കിരി (തമിഴ്)
- 2007 – വേൽ (തമിഴ്)
- 2008 – ദശാവതാരം (ചലച്ചിത്രം) (തമിഴ്)
- 2008 – ഗജിനി (ഹിന്ദി)
- 2009 – ലണ്ടൺ ഡ്രീംസ് (ഹിന്ദി)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Rediff Entertainment Bureau (October 25, 2005). "Asin's 20th birthday plans". Rediff. Retrieved 2007 ഒക്ടോബർ 10.
{{cite web}}
: Check date values in:|accessdate=
(help) - ↑ Interview with Asin
- ↑ http://timesofindia.indiatimes.com/entertainment/hindi/bollywood/news/Asin-marries-Rahul-Sharma/articleshow/50638812.cms
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- Pages using infobox person with unknown empty parameters
- 1985-ൽ ജനിച്ചവർ
- ഒക്ടോബർ 26-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടിമാർ
- തമിഴ്ചലച്ചിത്രനടിമാർ
- ഹിന്ദി ചലച്ചിത്രനടിമാർ
- മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് (തമിഴ്) ലഭിച്ചവർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (തമിഴ്) ലഭിച്ചവർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- എറണാകുളം ജില്ലയിൽ ജനിച്ചവർ