ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ്
തരം | ഗവേഷണ സ്ഥാപനം |
---|---|
സ്ഥാപിതം | 1876 |
ഡയറക്ടർ | പ്രൊഫ. കങ്കൺ ഭട്ടാചാര്യ |
സ്ഥലം | കോൽക്കത്ത, ഇന്ത്യ |
ക്യാമ്പസ് | നാഗരികം |
വെബ്‌സൈറ്റ് | www.iacs.res.in |
ശാസ്ത്രത്തിൻറെ അത്യാധുനിക മേഖലകളിൽ ഉയർന്ന നിലവാരത്തിലുളള മൌലിക ഗവേഷണപഠനങ്ങൾക്ക് പ്രചോദനമാകാൻ 1876-ൽ കൊൽക്കത്തയിൽ സ്ഥാപിതമായ ഈ സ്ഥാപനം,ഐ.എ.സി.എസ്, കൾട്ടിവേഷൻ എന്നീ ചുരുക്കപ്പേരുകളിലും അറിയപ്പെടുന്നു. പരോപകാര തത്പരനായിരുന്ന മഹേന്ദ്ര ലാൽ സർക്കാറിൻറെയും സെൻറ് സേവിയേഴ്സ് കോളേജിലെ റെക്റ്ററും ശാസ്ത്രാധ്യാപകനുമായിരുന്ന ഫാ. യുജീൻ ലാഫോണ്ടിൻറെയും ശ്രമഫലമാണ് ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ്[1]. ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര ഗവേഷണകേന്ദ്രം.ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്ററിട്ട്യൂട്ട് ഓഫ് സയൻസ് 1909 ലാണ് രൂപം കൊണ്ടത്. ഇവിടെ ഭൌതികശാസ്ത്രത്തിൽ ഗവേഷണം നടത്തവെയാണ് സി.വി. രാമൻ രാമൻ പ്രഭാവം (Raman Effect) കണ്ടുപിടിച്ച് നോബൽ പുരസ്കാരം നേടിയെടുത്തത്. ദക്ഷിണ കൊൽക്കത്തയിൽ ജാദബ്പൂർ യൂണിവേഴ്സിററിക്കു സമീപമായിട്ടാണ് 9.5 ഏക്കറുളള ഐ.എ.സി.എസ് കാംപസ്സ്. ഇന്ന് ഈ സ്ഥാപനം ശാസ്ത്ര സാങ്കേതിക വകുപ്പിൻറെ കീഴിലുളള സ്വയംഭരണസ്ഥാപനങ്ങളിലൊന്നാണ്.
ചരിത്രം
[തിരുത്തുക]പത്തൊൻപതാം നൂറ്റാണ്ടിൽ കൊൽക്കത്തയിലുണ്ടായിരുന്ന ഒരു ക്രാന്തദർശിയായ ഡോ. മഹേന്ദ്ര ലാൽ സിർക്കാർ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള യഥാർഥ പരിഹാരമാർഗ്ഗം ആധുനിക ശാസ്ത്രഗവേഷണമാണെന്ന് വിശ്വസിച്ചു. 1876-ൽ അദ്ദേഹം ആരംഭിച്ച സ്ഥാപനമായ 'ഇന്ത്യൻ അസോസിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസ്' (ഐ.എ.സി.എസ്) ഉദാരമതികൾ നൽകിയ സംഭാവന ഉപയോഗിച്ച് കൊൽക്കത്തയിലെ ബോ ബസാർ സ്ട്രീറ്റിൽ സാമാന്യം വിശാലമായ ഒരു ആസ്ഥാനമന്ദിരവും ആധുനിക ഉപകരണങ്ങളുള്ള ലാബും സജ്ജമാക്കപ്പെട്ടു. പൊതുജനങ്ങൾക്കായി ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കുകയാണ് മഹേന്ദ്ര ലാൽ ആദ്യം ചെയ്തത്. സൗകര്യങ്ങൾ ലഭ്യമാകുന്നതോടെ ശാസ്ത്രതത്പരരായ യുവാക്കൾ ഇന്ത്യൻ അസോസിയേഷനിലേക്ക് ആകർഷിക്കപ്പെടുമെന്നും, അവർ അതൊരു മഹത്തായ ഗവേഷണസ്ഥാപനമാക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. ലണ്ടനിലെ റോയൽ ഇൻസ്റ്റിട്ട്യൂഷൻ പോലെ ഒരു ലോകപ്രശസ്ത ദേശീയ ശാസ്ത്രകേന്ദ്രമായി ഇന്ത്യൻ അസോസിയേഷൻ വളരുന്നത് അദ്ദേഹം സ്വപ്‌നം കണ്ടു. ഐ.എ.സി.എസ് ന്റെ യാതൊരു വളർച്ചയും കാണാതെ 1904ൽ എഴുപത്തിയൊന്നാം വയസ്സിൽ മഹേന്ദ്ര ലാൽ വിടവാങ്ങി.
തമിഴ്‌നാട്ടിൽ നിന്ന് എത്തിയ യുവഗവേഷകൻ ചന്ദ്രശേഖര വെങ്കട്ട രാമൻ എന്ന സി വി രാമൻ 'രാമൻ പ്രഭാവം' എന്നറിയപ്പെട്ട ആ കണ്ടെത്തൽ നടത്തിയതിലൂടെ ഇന്ത്യൻ അസോസിയേഷനെ രാമൻ ലോകം അറിയപ്പെടുന്ന ഗവേഷണകേന്ദ്രമാക്കി മാറ്റി. ആ കണ്ടെത്തൽ നടന്ന ഫെബ്രുവരി 28 ഇന്ത്യയുടെ 'ദേശീയ ശാസ്ത്രദിനം' ആയി അറിയപ്പെടാനും തുടങ്ങി. [2]
ഗവേഷണ സൌകര്യങ്ങൾ
[തിരുത്തുക]ശാസ്ത്രത്തിൻറെ വിവിധ മേഖലകളിൽ ഡോക്ടറൽ, പോസ്ററ് ഡോക്ടറൽ, ഇൻറഗ്രേററഡ് പി.എച്ച്.ഡി എന്നീ പഠനങ്ങൾക്ക് സൌകര്യങ്ങളുണ്ട്. വേനലവധിക്കാലത്ത് സ്കൂൾ വിദ്യാർഥികൾക്കായി പരിശീലനകാമ്പുകൾ നടത്തുന്നു.
ബഹുമതികൾ
[തിരുത്തുക]നോബൽ പുരസ്കാരം
[തിരുത്തുക]സി.വി. രാമൻ (1930)
ഭട്ട്നാഗർ പുരസ്കാരം
[തിരുത്തുക]- കെ..എസ്. കൃഷ്ണൻ 1958
- എസ്. ബാസു 1965
- യു.ആർ ഘട്ടക് 1974
- എ. ചക്രവർത്തി 1975
- എം. ചൌധരി 1977
- ഡി.മുഖർജി 1987
- എം.റേ 1989
- കെ ഭട്ടാചാര്യ 1997
- ഡി.എസ്.റേ 1999
അവലംബം
[തിരുത്തുക]- ↑ http://www.iacs.res.in/ www.iacs.res.in
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-28. Retrieved 2018-02-27.