Jump to content

എച്ച്.ആർ. ഭരദ്വാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എച്ച്.ആർ.ഭരദ്വാജ്
കർണാടക, ഗവർണർ
ഓഫീസിൽ
2009-2014
മുൻഗാമിരാമേശ്വർ ഠാക്കൂർ
പിൻഗാമിവാജുഭായ് വാല
കേരള, ഗവർണർ(അധിക ചുമതല)
ഓഫീസിൽ
2012-2013
മുൻഗാമിഎം.ഒ.എച്ച്.ഫറൂഖ്
പിൻഗാമിനിഖിൽ കുമാർ
കേന്ദ്ര, നീതി-നിയമ വകുപ്പ് മന്ത്രി
ഓഫീസിൽ
2004-2009
മുൻഗാമിഅരുൺ ജെയ്റ്റ്ലി
പിൻഗാമിവീരപ്പമൊയ്ലി
രാജ്യസഭാംഗം
ഓഫീസിൽ
2006-2009, 2000-2004, 1994-2000, 1988-1994, 1982-1988
മണ്ഡലംഹരിയാന, മധ്യപ്രദേശ്
വ്യക്തിഗത വിവരങ്ങൾ
ജനനം1937 മെയ് 17
ഗാഹി സംപ്ല കിലോയ്,റോത്തക്ക് ജില്ല, ഹരിയാന
മരണംമാർച്ച് 8, 2020(2020-03-08) (പ്രായം 82)
ന്യൂഡൽഹി
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിപ്രഫുല
കുട്ടികൾ2 daughters and 1 son
ജോലിമുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ
As of 14 ഡിസംബർ, 2022
ഉറവിടം: winentrance.com

2009 മുതൽ 2014 വരെ കർണാടക ഗവർണർ, 2012-2013 കാലയളവിൽ കേരളത്തിൻ്റെ അധിക ചുമതലയുള്ള ഗവർണറായിരുന്ന ഹരിയാനയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു എച്ച്.ആർ.ഭരദ്വാജ്.(1937-2020)[1][2] അഞ്ച് തവണ രാജ്യസഭാംഗം, നാലു തവണ കേന്ദ്ര മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[3][4][5][6][7]

ജീവിതരേഖ

[തിരുത്തുക]

ഹരിയാനയിലെ റോത്തക്ക് ജില്ലയിലെ ഗഹി, സംപ്ല കിലോയിൽ ജഗൻനാഥ് പ്രസാദ് ശർമ്മയുടേയും സർത്ഥി ദേവിയുടേയും മകനായി 1937 മെയ് 17ന് ജനിച്ചു. റോത്തക്കിലെ ജി.ബി.സി ഹൈസ്കൂൾ, ഷിംലയിലെ ബി.എം. കോളേജ്, ആഗ്ര, ചണ്ഡിഗഢിലെ പഞ്ചാബ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഭരദ്വാജിൻ്റെ യോഗ്യത എം.എ.എൽ.എൽ.ബിയും നിയമത്തിൽ ഡോക്ട്രേറ്റുമാണ്.

ഒരു അഭിഭാഷകനായി ജീവിതമാരംഭിച്ച ഭരദ്വാജ് പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1982-ൽ മധ്യപ്രദേശിൽ നിന്ന് ആദ്യമായി രാജ്യസഭാംഗമായ ഭരദ്വാജ് പിന്നീട് തുടർച്ചയായി 5 തവണ രാജ്യസഭയിലെത്തി. 1984 മുതൽ 1989 വരെയും 1991 മുതൽ 1992 വരെയും 1992 മുതൽ 1996 വരെയും 2004 മുതൽ 2009 വരെയും കേന്ദ്രമന്ത്രിയായിരുന്നു.

ഇന്ത്യൻ ബാർ അസോസിയേഷൻ അംഗമായ ഭരദ്വാജ് ന്യൂ-ഡൽഹിയിലുള്ള ജില്ലാ കോടതി, ഹൈക്കോടതി, സുപ്രീം കോടതി ബാർ അസോസിയേഷനിലും അംഗമായിരുന്നു.

2009 മുതൽ 2014 വരെ കർണാടക ഗവർണറായിരുന്ന ഭരദ്വാജ് 2012-2013 കാലയളവിൽ കേരളത്തിൻ്റെ അധിക ചുമതലയുള്ള ഗവർണറായും പ്രവർത്തിച്ചു.[8]

രചിച്ച പുസ്തകങ്ങൾ

  • Law, Lawyers and Judges
  • Soul of India
  • Crime, Criminal Justice and Human Rights

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2020 മാർച്ച് 8ന് ഹൃദയാഘാതത്തെ തുടർന്ന് 83-മത്തെ വയസിൽ അന്തരിച്ചു.[9]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]