എമിലി ബോവൽ
എമിലി ബോവൽ | |
---|---|
ജനനം | |
മരണം | ഏപ്രിൽ 1885 (വയസ്സ് 43–44) നൈസ്, ഫ്രാൻസ് |
വിദ്യാഭ്യാസം | ക്വീൻസ് കോളേജ്, ലണ്ടൻ എഡിൻബർഗ് സർവകലാശാല |
തൊഴിൽ | വൈദ്യൻ |
അറിയപ്പെടുന്നത് | എഡിൻബർഗ് സെവൻ അംഗം Officier des Ordre des Palmes Académiques (1880) |
Medical career | |
ഒപ്പ് | |
എമിലി ബോവൽ (21 ഫെബ്രുവരി 1841-ഏപ്രിൽ 1885) ഒരു ഫിസിഷ്യനും കൂടാതെ എഡിൻബർഗ് സെവനിലെ യഥാർത്ഥ അംഗങ്ങളിൽ ഒരാളായി അംഗീകരിക്കപ്പെട്ട വനിതയുമായിരുന്നു.[1] വൈദ്യശാസ്ത്ര യോഗ്യത നേടിയ ശേഷം ലണ്ടനിലെ മെറിലിബോൺ റോഡിലെ ന്യൂ ഹോസ്പിറ്റൽ ഫോർ വുമൺ എന്ന സ്ഥാപനത്തിലും പാരീസിലും അവർ ജോലി ചെയ്തു.[2] വൈദ്യശാസ്ത്ര രംഗത്തിന് അവർ നൽകിയ സേവനങ്ങളുടെപേരിൽ ഫ്രഞ്ച് സർക്കാർ അവർക്ക് ഓഫീസിയെർ ഡെസ് ഓർഡ്രെ ഡെസ് പാംസ് അക്കാദെമിക്വെസ് അവാർഡ് നൽകി. ന്യൂറോളജിസ്റ്റ് വില്യം അലൻ സ്റ്റർജ് ആയിരുന്നു അവരുടെ ഭർത്താവ്.
ആദ്യകാല ജീവിതം
[തിരുത്തുക]1841 ഫെബ്രുവരി 21 ന് ലണ്ടനിൽ സാറാ ലൂയിസയുടെയും (മുമ്പ്, ജോൺസ്) ജോൺ റോച്ച് ബോവെലിന്റെയും (1803-1852) മകളായി ബോവൽ ജനിച്ചു. ലണ്ടനിലെ ക്വീൻസ് കോളേജിൽ വിദ്യാഭ്യാസം ചെയ്ത അവർ അവിടെ ഗണിതശാസ്ത്ര അദ്ധ്യാപികയായി കുറച്ചുകാലം താമസിച്ചു. ക്വീൻസ് കോളേജിലെ മറ്റ് സമകാലിക വിദ്യാർത്ഥികളിൽ സോഫിയ ജെക്സ്-ബ്ലേക്ക് ഉൾപ്പെടുന്നു, അവൾ പിന്നീട് എഡിൻബർഗ് സർവകലാശാലയിൽ പഠിച്ചു.
'എഡിൻബർഗ് സെവൻ', (മേരി ആൻഡേഴ്സൺ, മറ്റിൽഡ ചാപ്ലിൻ, ഹെലൻ ഇവാൻസ്, സോഫിയ ജെക്സ്-ബ്ലേക്ക്, എഡിത്ത് പെച്ചെയ്, ഇസബെൽ തോൺ) എന്നിവരിൽ ഒരാളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, 1869 ലെ മെട്രിക്കുലേഷൻ റെക്കോർഡുകളിലും എഡിൻബർഗ് സർവകലാശാലയുടെ 1869/70 അധ്യയന വർഷത്തിലെ[3] (മറ്റ് വനിതാ വിദ്യാർത്ഥികളെ അവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്) ക്ലാസ് പ്രൈസ് ലിസ്റ്റുകളിലും അവളുടെ പേര് ഇല്ല. 1870-ന്റെ അവസാനത്തിൽ, കാതറിൻ റസ്സൽ, വിസ്‌കൗണ്ടസ് ആംബർലി[4] സ്പോൺസർ ചെയ്‌ത സ്‌കോളർഷിപ്പ് അവർ നേടുകയും, അവളുടെ ചരമക്കുറിപ്പിൽ 1871-ൽ എഡിൻബർഗ് യൂണിവേഴ്‌സിറ്റിയിൽ സോഫിയ ജെക്‌സ്-ബ്ലേക്കിനോടും മറ്റുള്ളവരോടുമൊപ്പം വൈദ്യശാസ്ത്രം പഠിക്കാൻ ചേർന്നതായി പറയുന്നുണ്ട്.[5] എഡിൻബറോയിൽ തുടരാൻ കഴിയാതെ വന്നപ്പോൾ 1873-ൽ പഠനം തുടരാനായി ഫ്രാൻസിലെ പാരീസിലേക്ക് താമസം മാറിയ അവർ ഒടുവിൽ 1877-ൽ പാരീസിൽ ഡോക്ടറായി യോഗ്യത നേടി. അവരുടെ മെഡിക്കൽ തീസിസിന്റെ വിഷയം "അപസ്മാരം, ഹിസ്റ്ററോ-അപസ്മാര രോഗങ്ങളെ തുടർന്നുള്ള കൺജസ്റ്റീവ് പ്രതിഭാസങ്ങൾ" എന്നതായിരുന്നു.[6]
കരിയർ
[തിരുത്തുക]1877-ൽ പാരീസിൽ വച്ച് തന്റെ ഭാവി ഭർത്താവും, ഫിസിഷ്യനുമായ വില്യം അലൻ സ്റ്റർജിനെ[7] കണ്ടുമുട്ടുകയും അവർ ഒരുമിച്ച് ലണ്ടനിലേക്ക് മടങ്ങി, സെപ്റ്റംബർ 27-ന് പാഡിംഗ്ടണിലെ സെന്റ് സേവിയേഴ്‌സ് പള്ളിയിൽ വച്ച് വിവാഹിതരാകുകയും ചെയ്തു.[8] അതിനുശേഷം വിംപോൾ സ്ട്രീറ്റിൽ ഒരുമിച്ച് പരിശീലനം ആരംഭിക്കുകയും ബോവൽ ക്വീൻസ് കോളേജുമായുള്ള ബന്ധം തൻറെ പുതുക്കുകയും ചെയ്ത ബോവൽ, ശരീരശാസ്ത്രത്തെയും ശുചിത്വത്തെയും കുറിച്ച് പ്രഭാഷണം നടത്തിയതോടൊപ്പം, സ്ത്രീകൾക്കായി ആംബുലൻസ് ക്ലാസുകളും നടത്തി.
മരണവും പാരമ്പര്യവും
[തിരുത്തുക]1884-ൽ അവരുടെ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായതോടെ 1885 ഏപ്രിൽ ആദ്യം അവർ അന്തരിച്ചു.[9] ഫ്രാൻസിലെ നൈസിലെ സെന്റ് മാർഗറൈറ്റ് സെമിത്തേരിയിൽ അവളെ സംസ്കരിച്ചു.[10]
അവലംബം
[തിരുത്തുക]- ↑ "Obituary - Emily Bovell Sturge". British Medical Journal. 1: 1131. doi:10.1136/bmj.1.1274.1131-c. S2CID 220009989.
- ↑ "Dickens's Dictionary of London". Dictionary of Victorian London. Retrieved 16 February 2015.
- ↑ "University of Edinburgh Class Prize Lists, Session 1869-70". The Scotsman. No. 18 April 1870.
- ↑ "Miscellaneous". Birmingham Daily Post. No. 3831. 28 October 1870. Retrieved 18 February 2015.
- ↑ "Obituary - Emily Bovell Sturge". British Medical Journal. 1: 1131. doi:10.1136/bmj.1.1274.1131-c. S2CID 220009989.
- ↑ "De quelques accidents de l'épilepsie et de l'hystéro-épilpsie". Biu Sante - Catalogue des textes en ligne. Retrieved 16 February 2015.
- ↑ "William Allen Sturge". Whonamedit?. Retrieved 16 February 2015.
- ↑ "The Colonist, Births, Deaths and Marriages 1877" (PDF). RootsWeb. Retrieved 17 February 2015.
- ↑ "Obituary - Emily Bovell Sturge". British Medical Journal. 1: 1131. doi:10.1136/bmj.1.1274.1131-c. S2CID 220009989.
- ↑ Sale, Charles. "Gravestone Photographs Resource Countries index page". www.gravestonephotos.com. Retrieved 2016-02-16.