കപില മഹർഷി
കപില | |
---|---|
തത്വസംഹിത | സാംഖ്യം |
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
ഭാരതീയ യുക്തിവാദ ദർശനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന കപില മഹർഷിയാണ് (Hindi: कपिल ऋषि)) സാംഖ്യദർശനസൂത്രങ്ങളുടെ രചയിതാവ്. ഇദ്ദേഹത്തിൻറെ ജീവിതകാലത്തെ പറ്റി വ്യക്തമായ തെളിവുകൾ ലഭ്യമായിട്ടില്ല.
ഹിന്ദുമത വിശ്വാസികൾ കപിലനെ വിഷ്ണുവിന്റെ അംശാവതാരമായിട്ടാണ് കാണുന്നത്.[1] ശ്രീമഹാഭാഗവതത്തിൽ ഇദ്ദേഹത്തിന്റെ ദർശനങ്ങളുടെ ആസ്തിക വകഭേദം കാണാവുന്നതാണ്.[2] ബുദ്ധമത ഗ്രന്ഥങ്ങൾ കപിലമുനിയെ ഒരു മികച്ച തത്ത്വചിന്തകനായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യരാണ് കപിലവസ്തു നഗരം നിർമ്മിച്ചത്. ആ നഗരത്തിലാണ് ശ്രീബുദ്ധൻ ആദ്യകാല ജീവിതം നയിച്ചിരുന്നത്. ബുദ്ധനുമായി കപില മഹർഷിക്ക് സാമ്യത കാണാവുന്നതാണ്. കഷ്ടതകൾ അകറ്റാൻ ധ്യാനം ചെയ്യുക എന്ന് കപിലനും ബുദ്ധനും പറഞ്ഞതായി കാണാം. വേദകാല ദേവതകളേയും ബ്രാഹ്മണ്യ ആരാധനാ രീതികളേയും ഇവർ രണ്ടുപേരും ഒരേപോലെ നിരാകരിക്കുന്നു.
ഭഗവദ് ഗീതയിൽ ഇങ്ങനെ ഒരു പരാമർശം കാണാം.
മരങ്ങളിൽ ഞാൻ ആൽ മരവും, മഹർഷികളിൽ ഞാൻ നാരദനും, ഗന്ധർവന്മാരിൽ ഞാൻ ചിത്രരഥനും, ഏറ്റവും മികച്ചവരിൽ ഞാൻ കപിലനുമാണ് [3]
ബുദ്ധമത സ്വാധീനങ്ങൾ
[തിരുത്തുക]ചില ബുദ്ധമത ഗ്രന്ഥങ്ങൾ ബുദ്ധൻറെ പൂർവ്വ ജന്മമായി കപിലനെ കണക്കാക്കുന്നു. അശ്വഘോഷ എഴുതിയ ബുദ്ധചരിതമാനസത്തിൽ സാംഖ്യം ബൗദ്ധ തത്ത്വചിന്തയായി കണക്കാക്കുന്നു.[4]
അവലംബം
[തിരുത്തുക]- ↑ ഭാഗവത പുരാണം പുസ്തകം 3
- ↑ Dasgupta, Surendranath (1949). A history of Indian philosophy. Vol. IV: Indian pluralism. Cambridge University Press. p. 30.
- ↑ ഭഗവദ് ഗീത(10.26)
- ↑ P. 39 The Bengalles: Glimpses of History and Culture By Samaren Roy
കുറിപ്പുകൾ
[തിരുത്തുക]ദാമോദർ ധർമാനന്ദ കോസംബിയുടെ മിത്തും യാദാർഥ്യവും (1962 Myth and Reality: Studies in the Formation of Indian Culture Popular Prakashail, Bombay) എന്ന പുസ്തകം കൂടുതൽ വായനയ്ക്ക് നിർദ്ദേശിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കപില മഹർഷിയെ പറ്റിയുള്ള പരാമർശങ്ങൾ ഗീതയിൽ പിന്നീട് ചേർക്കപ്പെട്ടതാണ്.