Jump to content

കയെനി

Coordinates: 4°56′14″N 52°19′34″W / 4.9372°N 52.3260°W / 4.9372; -52.3260
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കയെനി
Capital, prefecture and commune
From top to bottom, left to right: Seen on Mount and Fort Cépérou, Place des Palmistes, French Guiana Prefecture Building, Place Léoplod-Héder, City Hall and the Saint-Sauveur Cathedral
ഔദ്യോഗിക ചിഹ്നം കയെനി
Coat of arms
Location of the commune (in red) within French Guiana
Location of the commune (in red) within French Guiana
Location of കയെനി
Map
Coordinates: 4°56′14″N 52°19′34″W / 4.9372°N 52.3260°W / 4.9372; -52.3260
CountryFrance
Overseas region and departmentFrench Guiana
ArrondissementCayenne
IntercommunalityCA Centre Littoral
ഭരണസമ്പ്രദായം
 • Mayor (2020–2026) Sandra Trochimara
Area
1
23.60 ച.കി.മീ.(9.11 ച മൈ)
 • നഗരം
 (2020)
206.9 ച.കി.മീ.(79.9 ച മൈ)
 • മെട്രോ
 (2020)
5,087 ച.കി.മീ.(1,964 ച മൈ)
ജനസംഖ്യഫലകം:France metadata Wikidata
 • നഗരപ്രദേശം
 (Jan. 2019[1])
125,309
 • നഗര സാന്ദ്രത610/ച.കി.മീ.(1,600/ച മൈ)
 • മെട്രോപ്രദേശം
 (Jan. 2019[2])
147,943
 • മെട്രോ സാന്ദ്രത29/ച.കി.മീ.(75/ച മൈ)
INSEE/Postal code
97302 /97300
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once.

കയെനി തെക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസിന്റെ വിദേശ പ്രദേശവും ഡിപ്പാർട്ട്‌മെന്റുമായ ഫ്രഞ്ച് ഗയാനയുടെ തലസ്ഥാന നഗരിയാണ്. അറ്റ്ലാന്റിക് സമുദ്ര തീരത്ത് കയെനി നദീ മുഖത്തെ ഒരു മുൻ ദ്വീപിലാണ് നഗരം നിലകൊള്ളുന്നത്. നഗരത്തിന്റെ മുദ്രാവാക്യമായ "ഫെർട്ട് ഓറം ഇൻഡസ്ട്രിയ" എന്നതിനർത്ഥം "ജോലി സമ്പത്ത് കൊണ്ടുവരുന്നു" എന്നാണ്.[3] തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഫ്രഞ്ച് ഭാഷാ നഗരമാണ് കയെനി. 2019 ലെ സെൻസസ് അനുസരിച്ച് 147,943 നിവാസികൾ ഉണ്ടായിരുന്ന (INSEE നിർവചിച്ചിരിക്കുന്നത് പ്രകാരം) കയെനി മെട്രോപൊളിറ്റൻ ഏരിയയിലെ 65,493 പേർ കയെനി പ്രോപ്പർ നഗരത്തിൽ (കമ്യൂൺ) താമസിച്ചിരുന്നു.[4]

ചരിത്രം

[തിരുത്തുക]

വളരെ ചൂടുള്ളതും ശുഷ്ക്കവുമാണെന്ന് കരുതി കണ്ടെത്തിയ സ്പാനിഷ് പര്യവേക്ഷകർ അവഗണിച്ച ഈ പ്രദേശം 1604-ൽ ഫ്രഞ്ചുകാർ ഒരു കുടിയേറ്റ കേന്ദ്രം സ്ഥാപിക്കുന്നതുവരെ കോളനിവത്കരിക്കപ്പെട്ടിരുന്നില്ല. എന്നിരുന്നാലും, ടോർഡെസില്ലാസ് ഉടമ്പടി നടപ്പിലാക്കാൻ തീരുമാനിച്ച പോർച്ചുഗീസുകാർ ഇത് ഉടൻ തന്നെ നശിപ്പിച്ചു. 1643-ൽ മടങ്ങിയെത്തിയ ഫ്രഞ്ച് കോളനിക്കാർ കയെനി സ്ഥാപിച്ചുവെങ്കിലും അമേരിക്കൻ ഇന്ത്യക്കാരുടെ ആക്രമണത്തെത്തുടർന്ന് ഒരിക്കൽക്കൂടി പുറത്തുപോകാൻ നിർബന്ധിതരായി. 1664-ൽ ഫ്രാൻസ് ഒടുവിൽ കയെനിൽ സ്ഥിരതാമസ കേന്ദ്രം സ്ഥാപിച്ചു. അടുത്ത ദശകത്തിൽ കോളനി ഫ്രാൻസിലേക്ക് പുനഃസ്ഥാപിക്കുന്നതിനുമുമ്പ് ഫ്രഞ്ച്, ഡച്ച്, ഇംഗ്ലീഷ് എന്നിവർക്കിടയിൽ ഇത് കൈമാറ്റം ചെയ്യപ്പെട്ടു. 1809-ൽ കയെനി അധിനിവേശത്തിനിടെ ഒരു ആംഗ്ലോ-പോർച്ചുഗീസ് സൈന്യം പിടിച്ചെടുത്ത ഇത്, 1814 വരെ ബ്രസീലിൽ നിന്ന് ഭരിക്കുകയും പിന്നീട് അത് ഫ്രഞ്ച് നിയന്ത്രണത്തിലേക്ക് മടങ്ങുകയും ചെയ്തു. 1854 മുതൽ 1938 വരെ ഒരുൂ ഫ്രഞ്ച് പീനൽ കോളനിയായി ഇത് ഉപയോഗിച്ചിരുന്നു. ഉയർന്ന തോതിലുള്ള കുടിയേറ്റവും (പ്രധാനമായും വെസ്റ്റ് ഇൻഡീസ്, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന്) ഉയർന്ന ജനനനിരക്കും കാരണം നഗരത്തിലെ ജനസംഖ്യ ക്രമേണ ഗണ്യമായി വർദ്ധിച്ചു.

അവലംബം

[തിരുത്തുക]
  1. INSEE. "Statistiques locales - France par unité urbaine - Population municipale 2019". Retrieved 2022-04-02.
  2. INSEE. "Statistiques locales - France par aire d'attraction des villes - Population municipale 2019". Retrieved 2022-04-02.
  3. "page concernant le blason de la ville sur le site page de Redris". Pagesperso-orange.fr. Archived from the original on 26 December 2008. Retrieved 13 March 2011.
  4. INSEE. "Historique des populations communales - Recensements de la population 1876-2019" (in ഫ്രഞ്ച്). Retrieved 2022-04-02.
"https://ml.wikipedia.org/w/index.php?title=കയെനി&oldid=3763538" എന്ന താളിൽനിന്ന് ശേഖരിച്ചത്