ക്രസീഡിയ
ദൃശ്യരൂപം
യുറാനസിന്റെ ഒരു ഉപഗ്രഹമാണ് ക്രസീഡിയ. ഇത് യുറാനസിൽ നിന്നും 61,800 കി.മീ. അകലെ മദ്ധ്യരേഖാതലത്തിൽ വൃത്താകൃതി പാതയിലൂടെ 11 മണിക്കൂർകൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നു. 66 കി.മീ. ആണ് ഇതിന്റെ വ്യാസം. ഇതിന്റെ ഘടനയുടെ വിശദാംശങ്ങൾ ലഭ്യമല്ല. ഭാവിയിൽ വേഗം കുറഞ്ഞ് ഉടഞ്ഞ് മാതൃഗ്രഹത്തിൽ വീഴുവാനോ വലയമായി തീരുവാനോ ഉള്ള സാധ്യത ഈ ഉപഗ്രഹത്തിനുണ്ട്.