ജെയിംസ് ജോയ്സ്
ജെയിംസ് ജോയ്സ് | |
---|---|
ജനനം | ഫെബ്രുവരി 2, 1882 റാഥ്ഗാർ, ഡബ്ലിൻ, അയർലാന്റ് |
മരണം | ജനുവരി 13, 1941 സൂറിച്ച്, സ്വിറ്റ്സർലാന്റ് |
തൊഴിൽ | കവിയും നോവലിസ്റ്റും |
സാഹിത്യ പ്രസ്ഥാനം | മോഡേണിസം |
ജെയിംസ് അഗസ്റ്റിൻ അലോഷ്യസ് ജോയ്സ് (ഐറിഷ് Séamus Seoighe; ജനനം: ഫെബ്രുവരി 2 1882 – മരണം: ജനുവരി 13 1941) ഒരു ഐറിഷ് പ്രവാസി എഴുത്തുകാരനായിരുന്നു. 20-ആം നൂറ്റാണ്ടിലെ സാഹിത്യത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ എഴുത്തുകാരിൽ ഒരാളായി ജെയിംസ് ജോയ്സിനെ കരുതുന്നു. യൂളിസീസ് (1922), ഫിന്നെഗൻസ് വേക്ക് (1939) ആത്മകഥാ സ്പർശമുള്ള എ പോർട്രെയിറ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യങ്ങ് മാൻ (1916) എന്നീ നോവലുകളും ഡബ്ലിനേഴ്സ് എന്ന ചെറുകഥാസമാഹാരവുമാണ് മുഖ്യ കൃതികൾ. ബോധധാര (stream of conciousneess) എന്ന ശൈലിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം.
കൌമാരത്തിനു ശേഷമുള്ള ജീവിതത്തിന്റെ ഭൂരിഭാഗവും അയർലാന്റിനു പുറത്തായിരുന്നു എങ്കിലും ജോയ്സിന്റെ കഥകളിലെ ലോകം ഡബ്ലിനിൽ ശക്തമായി ഉറച്ചിരിക്കുന്നു. ഡബ്ലിനും പരിസര പ്രദേശങ്ങളും അദ്ദേഹത്തിന്റെ എല്ലാ കഥകൾക്കും പശ്ചാത്തലം ഒരുക്കുന്നു. (ഉദാഹരണത്തിന് യൂളിസീസിന്റെ പശ്ചാത്തലം ഡബ്ലിനിൽ ലിയപോൽഡ് ബ്ലൂം എന്ന വ്യക്തി നടക്കാനിറങ്ങുമ്പോൾ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. ഇതിന്റെ ഓർമ്മയ്ക്കായി ജൂൺ-16 ഇന്നും ഡബ്ലിനിൽ ബ്ലൂംസ് ഡേ എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു.) ജോയ്സിന്റെറോമൻ കാത്തലിക്ക് പള്ളിയുമായുള്ള കോളിളക്കം നിറഞ്ഞ ബന്ധം ജോയ്സ് തന്റെ ആത്മകഥാപാത്രം (ആൾട്ടർ ഈഗോ) ആയ സ്റ്റീഫൻ ഡെഡാലസ് എന്ന കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളിലൂടെ കാണിക്കുന്നു. പ്രവാസ ജീവിതം വരിച്ചെങ്കിലും പിറന്ന ഇടത്തിൽ അദ്ദേഹം അതീവ തത്പരനായിരുന്നു. യൂറോപ്പിൽ അദ്ദേഹം ചെലുത്തിയ പ്രഭാവം വഴി സാർവ്വലൌകിക സ്വീകാരം ലഭിച്ചു. ജന്മനാടിലുള്ള ശ്രദ്ധ അദ്ദേഹത്തിന്റെ കൃതികൾക്ക് ദേശത്തനിമയും നല്കി[1].
കൃതികൾ
[തിരുത്തുക]- സ്റ്റീഫൻ ഹീറോ (1904-6 -ൽ എഴുതിയത്: പോർട്രെയിറ്റ്.. എന്ന കൃതിക്ക് മുന്നോടിയായി എഴുതിയത്, 1944-ൽ പ്രസിദ്ധീകരിച്ചു)
- ചേംബർ മ്യൂസിക്ക് (1907 കവിതകൾ)
- ഡബ്ലിനേഴ്സ് (1914)
- എ പോർട്രെയിറ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യങ്ങ് മാൻ (1916)
- എക്സൈത്സ് (1918 നാടകം)
- യൂളിസീസ് (1922)
- പോമെസ് പെന്നിയീച്ച് (1927 കവിതകൾ)
- ഫിന്നെഗൻസ് വേക്ക് (1939)
അവലംബം
[തിരുത്തുക]- ↑ Ellman, p. 505, citing Power, From an Old Waterford House (London, n.d.), pp. 63-64
- Pages using Infobox writer with unknown parameters
- Articles with BNC identifiers
- Articles with BNE identifiers
- Articles with BNMM identifiers
- Articles with KBR identifiers
- Articles with faulty LCCN identifiers
- All articles with faulty authority control information
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with MusicBrainz identifiers
- Articles with ULAN identifiers
- Articles with DIB identifiers
- Articles with NARA identifiers
- Articles with RISM identifiers
- 1882-ൽ ജനിച്ചവർ
- 1941-ൽ മരിച്ചവർ
- ഫെബ്രുവരി 2-ന് ജനിച്ചവർ
- ജനുവരി 13-ന് മരിച്ചവർ
- ഐറിഷ് നോവലെഴുത്തുകാർ
- ഐറിഷ് കവികൾ
- ഐറിഷ് കഥാകൃത്തുക്കൾ
- ആവിഷ്കാര സ്വാതന്ത്ര്യം
- അപൂർണ്ണ ജീവചരിത്രങ്ങൾ