Jump to content

ജോസഫ് ഡൂവീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ് ഡൂവിൻ 1920-ൽ

ഇംഗ്ലണ്ടിലെ മിൽബാങ്കിൽ ആദ്യത്തെ ബാരണായിരുന്നു ജോസഫ് ഡൂവീൻ. ഇദ്ദേഹം ഏറ്റവും വലിയ ചിത്രശേഖരത്തിനുടമയായിരുന്നു. ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും ചിത്രകലയെ പരമാവധി പ്രോത്സാഹിപ്പിച്ച ഒരു വ്യക്തിയാണിദ്ദേഹം. 1869 ഒക്ടോബർ 14-ന് ഹള്ളിൽ ജനിച്ചു.

ഏറ്റവും വലിയ ചിത്രശേഖരത്തിനുടമ

[തിരുത്തുക]

മൂന്നു ദശകക്കാലം ലോകത്തിലെ ഏറ്റവും വലിയ ചിത്രശേഖരത്തിനുടമയായിരുന്നു. അമേരിക്കയിൽ നിന്നാണ് ഏറ്റവുമധികം ചിത്രങ്ങൾ ഇദ്ദേഹം ശേഖരിച്ചത്.

  • ഫ്രാങ്കോയ് സ്ബോച്ചറുടെ റൂമ്സ് ഇൻറോക്കോക്കോ
  • ഗിയോവന്നിബെല്ലിനിയുടെ ഫീസ്റ്റ് ഒഫ് ദ ഗോഡ്സ്
  • തോമസ് ഗെയ് ൻസ് ബറോയുടെ ബ്ലൂബോയ്

തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾ പലതും ഡുവീനിന്റെ ശേഖരത്തിലുണ്ടായിരുന്നു.

  • ബെഞ്ചമിൻ അൾട്ട്മാൻ
  • ആൻഡ്രൂമെലൺ
  • സാമുവൽ ക്രെസ്
  • ജോസഫ് വൈഡനർ

മുതലായ പ്രമുഖർ ഡൂവീനിന്റെ ചിത്രശേഖരവുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തിയിരുന്നു.

ഒരു കലാസംരക്ഷകൻ

[തിരുത്തുക]

ഒരു കലാസംരക്ഷകനെന്ന നിലയ്ക്ക് ഡൂവീൻ ബ്രിട്ടിഷ് മ്യൂസീയങ്ങൾക്ക് അനേകം ചിത്രങ്ങൾ സംഭാവനയായി നൽകി. ഇതിനുപുറമേ മ്യൂസിയങ്ങൾക്കും ചിത്രകാരന്മാർക്കും സാമ്പത്തിക സഹായവും നൽകുകയുണ്ടായി. ലണ്ടൻ സർവകലാശാലയിൽ ഹിസ്റ്ററി ഒഫ് ആർട്ടിന് ഒരു ചെയർ രൂപീകരിക്കുവാനും നടപടികൾ സ്വീകരിച്ചു. 1939 മേയ് 25-ന് ലണ്ടനിൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൂവീൻ, ജോസഫ് (1869 - 1939) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോസഫ്_ഡൂവീൻ&oldid=3973224" എന്ന താളിൽനിന്ന് ശേഖരിച്ചത്