Jump to content

ജോൺ അർനാസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ അർനാസൺ
A portrait of Árnason, engraved by Hans Peter Hansen (1861)
ജനനം(1819-08-17)17 ഓഗസ്റ്റ് 1819
മരണം4 സെപ്റ്റംബർ 1888(1888-09-04) (പ്രായം 69)
Reykjavík, Iceland
വിദ്യാഭ്യാസംMenntaskólinn í Reykjavík
തൊഴിൽ
  • Author
  • librarian
  • museum director

ജോൺ അർനാസൺ (17 ഓഗസ്റ്റ് 1819 - 4 സെപ്റ്റംബർ 1888)[1] ഐസ്‌ലാൻഡിക് നാടോടിക്കഥകളുടെ ആദ്യ ശേഖരം തയ്യാറാക്കിയ ഐസ്‌ലാൻഡിക് രചയിതാവും ലൈബ്രറിയനും മ്യൂസിയം ഡയറക്ടറുമായിരുന്നു.

ജോൺ അർനാസൺ ഐസ്‌ലാൻഡിലെ ബെസ്സാസ്റ്റെയറിലെ ലാറ്റിൻ സ്കൂളിൽനിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.[2] 1848 മുതൽ 1887 വരെ, റെയ്‌ക്ജാവിക്കിലെ പിൽക്കാലത്ത് നാഷണൽ ലൈബ്രറി ഓഫ് ഐസ്‌ലാൻഡ്[3][4] ആയി മാറിയ സ്ഥാപനത്തിലെ ആദ്യത്തെ ലൈബ്രേറിയനായിരുന്നു അദ്ദേഹം. 1881-ൽ Íslands stiftisbókasafn (ഫൗണ്ടേഷൻ ലൈബ്രറി ഓഫ് ഐസ്‌ലാൻഡ്) എന്ന അതിൻറെ പേര് മാറ്റിയതോടൊപ്പം അദ്ദേഹത്തിന്റെ സ്ഥാനപ്പേര് Landsbókavörður Íslands (നാഷണൽ ലൈബ്രേറിയൻ ഒഫ് ഐസ്ലാൻറ്) എന്നായി മാറുകയും ചെയ്തു. അതേസമയം, ഐസ്‌ലാൻഡിക് ലിറ്റററി സൊസൈറ്റിയുടെ ഐസ്‌ലാൻഡ് ശാഖയുടെ ആദ്യ ലൈബ്രേറിയനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.[5]

നാടോടി കഥകളും മറ്റ് പ്രസിദ്ധീകരണങ്ങളും

[തിരുത്തുക]

ബ്രദേർസ് ഗ്രിമ്മിന്റെ കിൻഡർ-ഉണ്ട് ഹൗസ്‌മാർചെൻ (ഗ്രിംസ് ഫെയറി ടെയിൽസ്) എന്ന നാടോടിക്കഥാ ശേഖരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജോൺ അർനാസൺ ഒരു സ്കൂൾ അദ്ധ്യാപകനും പിന്നീട് പുരോഹിതനുമായി മാറിയ മാഗ്നസ് ഗ്രിംസണുമായി ചേർന്ന് നാടോടിക്കഥകൾ ശേഖരിക്കാനും അവ രേഖപ്പെടുത്താനും തുടങ്ങി.[6]

സ്വകാര്യ ജീവിതം

[തിരുത്തുക]

ജീവിതത്തിന്റെ അവസാനത്തിൽ വിവാഹം കഴിച്ച അദ്ദേഹത്തിൻറെ മകൻ നേരത്തേ മരണമടഞ്ഞു.[7] ദീർഘനാളത്തെ അസുഖത്തെ തുടർന്ന് അദ്ദേഹവും അന്തരിച്ചു.[8]

അവലംബം

[തിരുത്തുക]
  1. Mannslát (Obituary) in Ísafold, 5 September 1888. (in Icelandic)
  2. "Jón Arnason", Library of the World's Best Literature: Ancient and Modern: A-Z, ed. Charles Dudley Warner et al., Volume 2, New York: Peale and Hill, 1896, OCLC 1182898, p. 802.
  3. "Jón Arnason", Library of the World's Best Literature: Ancient and Modern: A-Z, ed. Charles Dudley Warner et al., Volume 2, New York: Peale and Hill, 1896, OCLC 1182898, p. 802.
  4. "Icelandic Libraries" in David H. Stam, ed., International Dictionary of Library Histories Volume 1, Chicago: Fitzroy Dearborn, 2001, ISBN 1-57958-244-3, pp. 77-80, p. 78.
  5. "Jón Arnason", Library of the World's Best Literature: Ancient and Modern: A-Z, ed. Charles Dudley Warner et al., Volume 2, New York: Peale and Hill, 1896, OCLC 1182898, p. 802.
  6. Jacqueline Simpson, Icelandic Folktales and Legends, London: Batsford, 1972, ISBN 0-7134-1120-1, p. 2.
  7. Obituary, The Academy.
  8. Mannslát (Obituary) in Ísafold, 5 September 1888. (in Icelandic)
"https://ml.wikipedia.org/w/index.php?title=ജോൺ_അർനാസൺ&oldid=3897199" എന്ന താളിൽനിന്ന് ശേഖരിച്ചത്