ജോൺ ഗിൽബർട്ട് ബേക്കർ
ഇംഗ്ലീഷുകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു ജോൺ ഗിൽബർട്ട് ബേക്കർ (John Gilbert Baker) FRS (13 ജനുവരി 1834 – 16 ആഗസ്ത് 1920). അദ്ദേഹത്തിന്റെ മകനായിരുന്നു സസ്യശാസ്ത്രജ്ഞനായ എഡ്‌മണ്ട് ഗിൽബർട്ട് ബേക്കർ. (1864–1949).
ജീവചരിത്രം
[തിരുത്തുക]ക്യൂവിലെ റോയൽ ബൊടാണിക് ഗാർഡനിലെ ലൈബ്രറിയിലും ഹെർബേറിയത്തിലും 1866 മുതൽ 1899 കാലയളവിൽ ജോലിചെയ്ത അദ്ദേഹം 1890 -1899 കാലത്ത് അവിടത്തെ ഹെർബേറിയം സൂക്ഷിപ്പുകാരനുമായിരുന്നു. അമാരില്ലിഡേസീ, ബ്രൊമേലിയേസീ, ഇറിഡേസീ, ലിലിയേസീ മുതലായ സസ്യകുടുംബങ്ങളെപ്പറ്റിയും പന്നലുകളെപ്പറ്റിയും അദ്ദേഹം നിരവധി കൈപ്പുസ്തകങ്ങൾ ഇറക്കുകയുണ്ടായി. ഫ്ലോറ ഓഫ് മൗറീഷ്യസ് ആന്റ് സീക്കിൽസ് (1877), ഹാന്റ് ബുക് ഓഫ് ഇറിഡേ (1892)എന്നിവയെല്ലാം അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽപ്പെടും.
1878-ൽ അദ്ദേഹത്തെ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തെരഞ്ഞെടുത്തു.[1] He was awarded the Veitch Memorial Medal of the Royal Horticultural Society in 1907.
തിരഞ്ഞെടുത്ത കൃതികൾ
[തിരുത്തുക]- Baker, J. G. (1874). "Revision of the Genera and Species of Tulipeae". Botanical Journal of the Linnean Society. xiv (76): 211–310. doi:10.1111/j.1095-8339.1874.tb00314.x.
{{cite journal}}
: Invalid|ref=harv
(help)
അവലംബം
[തിരുത്തുക]- ↑ "Library and Archive Catalogue". Royal Society. Retrieved 30 January 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Author Query for 'Baker'". International Plant Names Index.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Works written by or about ജോൺ ഗിൽബർട്ട് ബേക്കർ at Wikisource
- Handbook of the Irideae by J G Baker (1892)