Jump to content

ജോൺ വിൻഡാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ വിൻഡാം
പ്രമാണം:John Wyndham Parkes Lucas Beynon Harris.jpg
ജനനം
ജോൺ വിൻഡാം പാർക്ക്‌സ് ലൂക്കാസ് ബെയ്‌നോൺ ഹാരിസ്[1]

(1903-07-10)10 ജൂലൈ 1903
മരണം11 മാർച്ച് 1969(1969-03-11) (പ്രായം 65)
പീറ്റേർസ്ഫീൽഡ്, ഹാംഷയർ, ഇംഗ്ലണ്ട്
തൊഴിൽScience fiction writer
ജീവിതപങ്കാളി(കൾ)
Grace Wilson
(m. 1963)

ജോൺ വിൻഡാം പാർക്ക്‌സ് ലൂക്കാസ് ബെയ്‌നോൺ ഹാരിസ് (/ˈwɪndəm/; 10 ജൂലൈ 1903 - 11 മാർച്ച് 1969)[2] ജോൺ വിൻഡാം എന്ന തൂലികാനാമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളിലൂടെ സാഹിത്യലോകത്ത് കൂടുതലായി അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ എഴുത്തുകാരനായിരുന്നു. എന്നിരുന്നാലും അദ്ദേഹം ജോൺ ബെയ്നൺ, ലൂക്കാസ് പാർക്ക്സ് തുടങ്ങിയ തൂലികാനാമങ്ങളിലും രചനകൾ നടത്തിയിരുന്നു. 1962-ൽ സിനിമയാക്കപ്പെട്ട  ദി ഡേ ഓഫ് ദി ട്രിഫിഡ്സ് (1951), 1960-ലും പിന്നീട് 1995 ലും വില്ലേജ് ഓഫ് ദ ഡാംഡ് എന്ന പേരിൽ സിനിമയാക്കപ്പെട്ട  ദി മിഡ്‌വിച്ച് കുക്കൂസ് (1957) എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതികളാണ്. 2022-ൽ ഈ പുസ്തകം അതിന്റെ യഥാർത്ഥ തലക്കെട്ടായ ദി മിഡ്‌വിച്ച് കുക്കൂസ് എന്ന പേരിൽ സ്കൈ മാക്സ് ടെലിവിഷൻ ഏഴ് എപ്പിസോഡുകളുള്ള പരമ്പരയായി രൂപാന്തരപ്പെടുത്തി.

വാർവിക്ഷെയറിൽ ജനിച്ച വിൻഡാം കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ഡെവണിലും ഹാംഷെയറിലുമായി സ്വകാര്യ വിദ്യാഭ്യാസമാണ് നടത്തിയത്. ഒരു നോവലും നിരവധി ചെറുകഥകളും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അദ്ദേഹം നിരവധി ജോലികളിലേർപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്തെ പ്രവർത്തനങ്ങൾ ദർശിച്ച് പിന്നീട് എഴുത്തിലേക്ക് മടങ്ങിയ അദ്ദേഹം, വളരെ വിജയകരമായ നിരവധി നോവലുകൾ പ്രസിദ്ധീകരിക്കുകയും അദ്ദേഹത്തെ പിന്തുടർന്ന മറ്റ് നിരവധി എഴുത്തുകാരെ സ്വാധീനിക്കുകയും ചെയ്തു. 20 വർഷത്തിലേറെയായി പരിചയമുണ്ടായിരുന്ന ഗ്രേസ് വിൽസണെ 1963-ൽ വിൻഡാം വിവാഹം കഴിച്ചു. കുടുംബവുമൊത്ത് ഹാംഷെയറിലെ പീറ്റേഴ്സ്ഫീൽഡിൽ താമസിച്ചിരുന്ന അദ്ദേഹം അവിടെവച്ച് 1969-ൽ അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; oxdnb എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Online birth records show that the birth of a John Wyndham P. L. B. Harris was registered in Solihull in July–September 1903.
"https://ml.wikipedia.org/w/index.php?title=ജോൺ_വിൻഡാം&oldid=3769908" എന്ന താളിൽനിന്ന് ശേഖരിച്ചത്