Jump to content

ടറോക്കോ ദേശീയോദ്യാനം

Coordinates: 24°10′N 121°20′E / 24.167°N 121.333°E / 24.167; 121.333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടറോക്കോ ദേശീയോദ്യാനം
Tunnel of Nine Turns
Map of Taroko national park
LocationTaiwan
Nearest cityHualien City
Coordinates24°10′N 121°20′E / 24.167°N 121.333°E / 24.167; 121.333
Area920 കി.m2 (360 ച മൈ)
Established28 November 1986

ടറോക്കോ ദേശീയോദ്യാനം (ചൈനീസ്: 太魯閣國家公園; പിൻയിൻ: Tàilǔgé Gúojiā Gōngyuán; Pe̍h-ōe-jī: Thài-ló͘-koh Kok-ka Kong-hn̂g) തായ്വാനിലെ ഒൻപത് ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. ഈ ദേശീയോദ്യാനം തായ്ചുങ് മുൻസിപ്പാലിറ്റിയിൽ നാൻടൗ കൗണ്ടിയിലും ഹ്വാലീൻ കൗണ്ടിയിലുമായി ഒരറ്റം മുതൽ മറ്റേ അറ്റം വരെ എത്തി നിൽക്കുന്നു. ഈ ദേശീയോദ്യാനത്തിലെ ലിവു നദി രൂപപ്പെടുത്തിയെടുത്ത ടറോക്കോ മലയിടുക്കിൽ നിന്നാണ് ഈ പേർ ലഭിച്ചത്.

ചരിത്രം

[തിരുത്തുക]

തായ് വാൻ ജപ്പാൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ1937 ഡിസംബർ 12 ന് തായ്വാനിലെ ഗവർണ്ണർ ജനറലായിരുന്ന റ്റ്സ്യൂജിടാക-ടറോക്കോ ദേശീയോദ്യാനം Tsugitaka-Taroko National Park (Japanese: 次高タロコ国立公 園 Hepburn: Tsugitaka Taroko kokuritsu kōen?) നിലവിൽ കൊണ്ടുവന്നു. രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയമടഞ്ഞതിനെ തുടർന്ന് തായ്വാന്റെ നിയന്ത്രണം റിപ്പബ്ളിക്ക് ഓഫ് ചൈനയുടെ കയ്യിലായി. റിപ്പബ്ളിക്ക് ഓഫ് ചൈന 1945 ആഗസ്റ്റ്15 ന് ഈ ദേശീയോദ്യാനം നിർത്തലാക്കി.1986 നവംബർ 28 ന് ദേശീയോദ്യാനം വീണ്ടും നിലവിൽ വന്നു.[1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Wei-han, Chen (15 June 2017). "Mining companies to face make-up reviews: Cabinet". Taipei Times. Retrieved 15 June 2017.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]