ടോണി സ്കോട്ട്
ദൃശ്യരൂപം
ടോണി സ്‌കോട്ട് | |
---|---|
ജനനം | ആന്റണി ഡേവിഡ് സ്കോട്ട് 21 ജൂൺ 1944 |
മരണം | 19 ഓഗസ്റ്റ് 2012 San Pedro, Los Angeles, California, U.S. | (പ്രായം 68)
ദേശീയത | ബ്രിട്ടീഷ് |
മറ്റ് പേരുകൾ | Anthony Scott The Scott brothers |
തൊഴിൽ | സിനിമാ സംവിധായകൻ, നിർമാതാവ് |
സജീവ കാലം | 1969–2012 |
ജീവിതപങ്കാളി(കൾ) | Gerry Scott (1967–1974) Glynis Sanders (1986–1987) Donna W. Scott (1994–2012) |
കുട്ടികൾ | 2 |
കുടുംബം | Ridley Scott (brother) |
പ്രശസ്തനായ ഒരു ഹോളിവുഡ് സംവിധായകനായിരുന്നു ടോണി സ്‌കോട്ട്. ടോം ക്രൂയിസിനെ ഹോളിവുഡ് സ്റ്റാർ ആക്കിയ ടോപ്പ് ഗൺ, ഡേയ്‌സ് ഓഫ് തണ്ടർ, ബെവേർളി ഹിൽസ് കോപ്പ് -2 എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന സിനിമകൾ.[1] 1983-ൽ സംവിധാനം ചെയ്ത ദി ഹംഗർ ആണ് ടോണിയുടെ ആദ്യ ചിത്രം.2010-ൽ റിലീസായ അൺസ്റ്റോപ്പബിൾ ആണ് ഇദ്ദേഹം അവസാനം സംവിധാനം ചെയ്ത സിനിമ.
2012 ആഗസ്റ്റ് 19 ന് ലോസാഞ്ചലസിലെ വിൻസന്റ് തോമസ് പാലത്തിൽ നിന്നും എടുത്തുചാടി ആത്മഹത്യ ചെയ്തു. പ്രശസ്ത സംവിധായകനായ റിഡ്‌ലി സഹോദരനാണ്.
അവലംബം
[തിരുത്തുക]- ↑ "ഹോളിവുഡ് സംവിധായകൻ ടോണി സ്‌കോട്ട് ആത്മഹത്യചെയ്തു, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-20. Retrieved 2012-08-20.