ഡീപ്പ് വെബ്
ഡീപ്പ് വെബ്, ഇൻവിസിബിൾ വെബ്, ഹിഡൻ വെബ് തുടങ്ങിയവയെല്ലാം വേൾഡ് വൈഡ് വെബ്ബിന്റെ ഭാഗമാണ്. ഇവയിൽ സാധാരണ വെബ് സെർച്ച് എൻജിനുകൾ ഇന്റക്സ് ചെയ്യാത്ത വിവരങ്ങളാണുള്ളത്. ഡീപ്പ് വെബ്ബിന്റെ എതിർ പദം സർഫസ് വെബ്ബ് എന്നതാണ് ഇത് ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരാൾക്കും ഉപയോഗിക്കാവുന്ന തരത്തിലാണ്. മൈക്കൽ കെ ബെർഗ്മാൻ എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ 2001 ലാണ് ഡീപ്പ് വെബ് എന്ന പദം അവതരിപ്പിച്ചത്.
ഡീപ്പ് വെബ്ബിലെ വിവരങ്ങൾ എച്ടിടിപി ഫോമുകൾക്കുപിറകിൽ നിലനിൽക്കുന്നു. അതായത് അവ ലഭിക്കുന്നതിന് പ്രത്യേക ആക്സസ് കോഡുകൾ ഉദാഹരണത്തിന് യൂസർനെയിം പാസ്വേഡ് എന്നിവ നൽകണം. വെബ് മെയിൽ, ഓൺലൈൻ ബാങ്കിങ്, പണം നൽകി ഉപയോഗിക്കുന്ന വിവിധ സൗകര്യങ്ങൾ, സ്വകാര്യമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകൾ എന്നിവയെല്ലാം ഡീപ്പ് വെബ്ബിൽ ഉൾപ്പെടും.
ഡീപ്പ് വെബ്ബിലെ വിവരങ്ങൾ അവയിലേക്ക് നേരിട്ട് എത്തിക്കുന്ന ലിങ്കുകളോ ഐപി വിലാസങ്ങളോ നൽകി മാത്രം ഉപയോഗിക്കാവുന്നവയാണ്. സാധാരണയായി ഇവയ്ക്ക് യൂസർനെയിമും പാസ്‌വേഡ് നൽകേണ്ടി വരാറുണ്ട്.
ഇതും കാണുക
[തിരുത്തുക]- Deep Web (film)
- Deep linking
- Gopher protocol
- DARPA's Memex program