താപശോഷക പ്രവർത്തനം
താപഗതികത്തിൽ താപശോഷക പ്രവർത്തനം(Endothermic process) എന്നാൽ ഒരു രാസപ്രവർത്തന നടക്കുമ്പോൾ ചുറ്റുപാടിൽനിന്നും പലപ്പോഴും താപത്തിന്റെ രൂപത്തിൽ ഊർജ്ജം (എന്നാൽ എല്ലായ്പ്പോഴുമല്ല) ആഗിരണം ചെയ്യുന്നു. മാർസെല്ലിൻ ബെർത്തെലോട്ട് ആണ് ഈ വാക്ക് രൂപപ്പെടുത്തിയത്. ഉള്ളിൽ എന്ന് അർത്ഥമുള്ള എന്റോൺ (ἔνδον) എന്ന വാക്കിൽ നിന്നും ഉൽഭവിച്ച എന്റോ, താപം എന്നർത്ഥമുള്ള തെർമ് (θερμ-)എന്നീ ഗ്രീക്ക് വേരുകളുള്ള വാക്കുകളിൽ നിന്നാണ് അദ്ദേഹം ഈ വാക്ക് രൂപപ്പെടുത്തിയത്. താപശോഷകപ്രവർത്തനത്തിന്റെ വിപരീതം exothermic process. ഇതിലൊന്ന് ഊർജ്ജം താപത്തിന്റെ രൂപത്തിൽ പുറത്തുവിടുന്നു. അതുകൊണ്ട് രണ്ടു വാക്കുകളിലും പൂർവ്വപ്രത്യയം സൂചിപ്പിക്കുന്നത് പ്രവർത്തനം നടക്കുമ്പോളുള്ള ഊർജ്ജത്തിന്റെ പോക്കിനെയാണ്. എന്നാൽ യഥാർത്ഥത്തിൽ ഇത് സൂചിപ്പിക്കുന്നത് ഊർജ്ജത്തിന്റെ പോക്കിനെ മാത്രമാണ്. അത് ഊർജ്ജമാകേണ്ട കാര്യവുമില്ല.
ഭൗതികശാസ്ത്രങ്ങളിൽ ഈ സങ്കൽപ്പം മിക്കപ്പോഴും പ്രയോജനപ്പെടുത്താറുണ്ട്. ഉദാഹരണത്തിന് രാസപ്രവർത്തനം, ഇവിടെ താപോർജ്ജം (താപം) രാസബന്ധനഊർജ്ജമായി മാറുന്നു.
ഉദാഹരണങ്ങൾ
[തിരുത്തുക]- പ്രകാശസംശ്ലേഷണം
- മഞ്ഞുകട്ടയുടെ ദ്രവീകരണം
- Cracking of alkanes
- Vaporising rubbing alcohol
- Thermal decomposition reactions
- Dissolving ammonium chloride in water
- High-energy neutrons can produce tritium from lithium-7 in an endothermic reaction, consuming 2.466 MeV. This was discovered when the 1954 Castle Bravo nuclear test produced an unexpectedly high yield.[1]
അവലംബം
[തിരുത്തുക]- ↑ Zerriffi, Hisham (January 1996). "Tritium: The environmental, health, budgetary, and strategic effects of the Department of Energy's decision to produce tritium". Institute for Energy and Environmental Research. Retrieved 2010-09-15.