Jump to content

തിമിംഗല വേട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലാസ്കയിൽനിന്നുള്ള ഒരു തിമിംഗിലവേട്ടയുടെ ദൃശ്യം. തിമിംഗിലവേട്ടക്കാരൻ അതിന്റെ വാൽ അറക്കുന്നു.

മാംസംഎണ്ണബ്ലബ്ബർ എന്നിവയ്ക്കായി തിമിംഗിലങ്ങളെ വേട്ടയാടുന്നതിനെയാണ് തിമിംഗില വേട്ട (ഇംഗ്ലീഷ്: Whaling വേലിങ്) എന്ന് പറയുന്നത്. ബി സി 3000 മുതൽക്കേ തിമിംഗിലവേട്ട നിലനിന്നിരുന്നതായി കരുതുന്നു.[1] വളരെ പണ്ടുമുതൽക്കേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിമിംഗിലങ്ങളെ വേട്ടയാടിയിരുന്നു. 17-ആം നൂറ്റാണ്ടോടുകൂടിയാണ് തിമിംഗിലങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ വൻ തോതിൽ വേട്ടയാടപ്പെടാൻ തുടങ്ങിയത്; യന്ത്രവൽകൃത ബോട്ടുകളും തിമിംഗിലവേട്ടയ്ക്ക് ഉൽപ്രേരകമായി. 1930കളുടെ അവസാനത്തോട് കൂടി, ഏകദേശം 50,000-ൽ അഥികം തിമിംഗിലങ്ങൾ പ്രതിവർഷം കൊല്ലപ്പെട്ടിരുന്നു.[2] ഇന്നും ലോകത്തിന്റെ ചിലഭാഗങ്ങളിൽ തിമിംഗിലവേട്ട നടക്കുന്നുണ്ട്.

തിമിംഗിലവേട്ടയുടെ ചരിത്രം

[തിരുത്തുക]

ചരിത്രാതീത കാലം മുതൽക്കേ തിമിംഗിലവേട്ട ആരംഭിച്ചിരുന്നു, എങ്കിലും ഇത് തീരക്കടലിൽ മാത്രമായി പരിമിതമായിരുന്നു. ജപ്പാൻ നോർവേ എന്നിവിടങ്ങളിൽ തിമിംഗിലവേട്ട നിലനിന്നിരുന്നു.[3] യൂറോപ്പിലെബാസ്ക്യൂ നാവികരാണ് ആദ്യമായി തിമിംഗിലവേട്ട വ്യാവസായികാടിസ്ഥാനത്തിൽ നടത്തിയത്. അഞ്ച് നൂറ്റാണ്ടുകളോളം ഇവർ തിമിഗല വില്പനയിൽ ഏർപ്പെട്ടിരുന്നു. ആദ്യകാലങ്ങളിലെ തിമിഗലവേട്ടയ്ക്ക് പ്രകൃതിയുടെ സന്തുലനത്തിൽ കാര്യമായ ആഘാതം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് കരുതുന്നെങ്കിലും, പിൽകാലത്ത് ആർക്ടിക് മേഖലയിലെ തിമിംഗിലവേട്ട സമുദ്ര ആവാസ വ്യവസ്ഥയിൽ തന്നെ മാറ്റം വരുത്തി.[4] തിമിംഗിലത്തിൽ നിന്നുള്ള എണ്ണക്ക് ആവശ്യക്കാർ വർദ്ധിച്ചതോടുകൂടി 19-ആം നൂറ്റാണ്ടിൽ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള തിമിംഗിലവേട്ടക്ക് ആക്കം കൂടി.[5] കൊറിയയിലെ നവീന ശിലായുഗ പ്രദേശമായ ബാൻഗുഡെയിൽ നിന്നും തിമിംഗിലവേട്ടയെകുറിച്ചുള്ള വളരെ പഴക്കമുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷേ ഇത് 6000 BC വർഷം വരെ പഴയതാകാം.[6][7]

തിമിഗലവേട്ട ആധുനിക കാലത്ത്

[തിരുത്തുക]
ഫാറോ ദ്വീപുകളിലെ ഹ്വാൽബ തീരത്ത്, കൊന്നുകൂട്ടിയ പൈലറ്റ് തിമിംഗിലങ്ങൾ 

തിമിംഗില എണ്ണയുടെ ഉപഭോഗം ഇന്ന് കുറഞ്ഞിട്ടുണ്ട്.[8] എന്നിരുന്നാലും ആധുനികകാലത്ത് പ്രധാനമായും മാംത്സത്തിനുവേണ്ടി തിമിംഗിലങ്ങളെ വന്തോതിൽ വേട്ടയാടുന്നുണ്ട്. കോമൺ മിങ്ക് തിമിംഗിലം, അന്റാർട്ടിക് മിങ്ക് തിമിംഗിലം എന്നിവ വേട്ടയാടപ്പെടുന്ന ചില പ്രധാന സ്പീഷിസുകളാണ്. താരതമ്യേന ഇവ വലിപ്പത്തിൽ ചെറുതാണ്. [9]

തിമിംഗിലവേട്ടയെ നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടി (International Convention for the Regulation of Whaling) പ്രകാരം നിലവിൽ വന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് അന്താരാഷ്ട്ര തിമിംഗില വേട്ട കമ്മീഷൻ(IWC).[10] വാഷിംഗ്ടൺ ഡിസിയിൽ വെച്ച് 1946 ഡിസംബർ 6നാണ് ചിലലോകരാഷ്ട്രങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പുവെച്ചത്. തിമിംഗിലങ്ങളുടെ എണ്ണത്തെ സംരക്ഷിക്കുകയും അതോടൊപ്പം തിമിംഗിലവേട്ട എന്ന വ്യവസായത്തെ ക്രമപ്രകാരം വികസിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.[11]

അവലംബം

[തിരുത്തുക]
  1. "whaling". Britannica Online Encyclopedia. 2001. Retrieved May 16, 2010.
  2. Francis, Daniel. "Whaling". The Canadian Encyclopedia. Historica Dominion Institute. Retrieved May 16, 2010.
  3. Matera, Anthony. "Whale quotas: A market-based solution to the whaling controversy" Archived 2015-10-16 at the Wayback Machine., Georgetown International Environmental Law Review. Fall 2000.
  4. Douglas, M. S. V.; Smol, J. P.; Savelle, J. M.; Blais, J. M. (2004). "Prehistoric Inuit whalers affected Arctic freshwater ecosystems". Proc. Natl. Acad. Sci. USA. 101 (6): 1613–1617. doi:10.1073/pnas.0307570100. PMC 341790. PMID 14745043.
  5. "From Old Dartmouth to New Bedford, Whaling Metropolis of the World Whaling should be stopped!". Old Dartmouth Historical Society. Archived from the original on April 30, 2009. Retrieved 2008-12-14.
  6. Roman, Joe. Whale (in ഇംഗ്ലീഷ്). Reaktion Books. p. 24. ISBN 9781861895059. Retrieved 25 March 2017.
  7. Mannino, Marcello A.; Talamo, Sahra; Tagliacozzo, Antonio; Fiore, Ivana; Nehlich, Olaf; Piperno, Marcello; Tusa, Sebastiano; Collina, Carmine; Salvo, Rosaria Di; Schimmenti, Vittoria; Richards, Michael P. (17 November 2015). "Climate-driven environmental changes around 8,200 years ago favoured increases in cetacean strandings and Mediterranean hunter-gatherers exploited them". Scientific Reports (in ഇംഗ്ലീഷ്). doi:10.1038/srep16288. Retrieved 25 March 2017.
  8. "Whale Oil". Petroleumhistory.org. Retrieved 2010-07-10.
  9. Mark Tandy. "Population Estimates". Iwcoffice.org. Retrieved 2010-07-10.
  10. International Convention for the Regulation of Whaling, with Schedule of Whaling Regulations, 2 December 1946, 62 Stat. 1716, 161 UNTS 72.
  11. The Convention

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]