തൂണക്കടവ് അണക്കെട്ട്
തൂണക്കടവ് അണക്കെട്ട് | |
തൂണക്കടവ് അണക്കെട്ട് | |
നദി | തൂണക്കടവ് |
---|---|
Creates | തൂണക്കടവ് റിസർവോയർ |
സ്ഥിതി ചെയ്യുന്നത് | പറമ്പിക്കുളം,പാലക്കാട് ജില്ല, കേരളം,ഇന്ത്യ |
പരിപാലിക്കുന്നത് | തമിഴ്നാട് PWD |
നീളം | 314 m |
ഉയരം | 26.91 m |
തുറന്നു കൊടുത്ത തീയതി | 1965 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 10°26′4.0848″N 76°46′54.336″E / 10.434468000°N 76.78176000°E |
സർകാർപതി പവർ ഹൗസ് , പറമ്പിക്കുളം - ആളിയാർ ജലസേചനപദ്ധതി |
കേരളത്തിലെ പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്രത്തിലെ [1] ,[2] ,[3] തൂണക്കടവിൽ ആണ് പറമ്പിക്കുളം നദിയുടെ കൈവഴിയായ തുണക്കടവ് നദിയിലാണ് തുണക്കടവ് അണക്കെട്ട് [4] സ്ഥിതി ചെയ്യുന്നത്. പറമ്പിക്കുളം- ആളിയാർ ജലസേചന പദ്ധതിയുടെ[5] ഭാഗമായ ചെറിയ ഒരു സംഭരണ റിസർവോയർ ആണ് ഇത്.തൊട്ടടുത്ത പെരുവാരിപള്ളം അണക്കെട്ടുമായി[6] ഒരു കനാൽ വഴി ബന്ധിപ്പിച്ചിട്ടുണ്ട് .തൊട്ടടുത്തുള്ള പറമ്പിക്കുളം അണക്കെട്ടുമായി 2.5 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധപ്പെടുത്തിയിരിക്കുന്നു [7].
വൈദ്യുതി ഉത്പാദനം
[തിരുത്തുക]3 അണക്കെട്ടുകളിലെയും വെള്ളം സർകാർപതി പവർ ടണൽ[8] , [9]വഴി തമിഴ്നാട്ടിലെ ടോപ് സ്ലിപ്പിനു സമീപമുള്ള സർകാർപതി പവർ ഹൌസി[10], [11]ലേക്ക് തിരിച്ചു വിട്ടു 30 മെഗാവാട്ട് ശേഷി ഉള്ള ടർബൈൻ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കുന്നു .നിലവിൽ വാർഷിക ഉൽപ്പാദനം 162 MU ആണ്.
ജലം പങ്കിടൽ
[തിരുത്തുക]ഈ അണക്കെട്ടിൽ സംഭരിക്കുന്ന ജലം പ്രധാനമായും കാർഷിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കേരളവും തമിഴ് നാടുമായുള്ള പറമ്പിക്കുളം - ആളിയാർ പദ്ധതി പ്രകാരം അണക്കെട്ട് ഉൾപ്പെടുന്ന നിർദ്ധിഷ്ട പദ്ധതിയിൽ നിന്ന് 7.25 ടി.എം.സി. ജലം കേരളത്തിന് വർഷം തോറും ലഭിക്കേണ്ടതാണ്. എന്നാൽ, 2004 ൽ കേരളത്തിന് കരാർ പ്രകാരമുള്ള ജലം ലഭ്യമായില്ല. ഇത് സമീപ പ്രദേശങ്ങളിൽ കൃഷി നാശത്തിനു കാരണമായി . ചിറ്റൂർ താലൂക്കിന്റെ ചില ഭാഗങ്ങളാണ് പ്രധാനമായും ഇതു മൂലം നാശനഷ്ടമുണ്ടായത്.
കൂടുതൽ കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "Parambikulam Tiger Reserve-". www.parambikulam.in.
- ↑ "Parambikulam Tiger Reserve -". www.keralatourism.org.
- ↑ "Parambikulam Wildlife Sanctuary -". www.forest.kerala.gov.in. Archived from the original on 2019-03-04. Retrieved 2018-10-07.
- ↑ "Tunacadavu_Dam D00214-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Parambikulam Aliyar Major Irrigation Project JI02563-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Peruvaripallam Dam D00887-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "PARAMBIKULAM TUNNEL-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "SARKARPATHY TUNNEL-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sarkarpathy Tunnel-". www.parambikulam.in.
- ↑ "Sarkarpathy Power House PH00128-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sarkarpathy Power House-". www.parambikulam.in.