ദി ആർട്ട് ഓഫ് വാർ
ദി ആർട്ട് ഓഫ് വാർ | |||||||||||||||||||||
Traditional Chinese | 孫子兵法 | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 孙子兵法 | ||||||||||||||||||||
Hanyu Pinyin | Sūnzĭ Bīngfǎ | ||||||||||||||||||||
Literal meaning | Sun Tzu's Military Principles | ||||||||||||||||||||
|
ചൈനീസ് യുദ്ധതന്ത്രങ്ങളെപറ്റി പ്രതിപാദിക്കുന്ന ഒരു പുരാതന ഗ്രന്ഥമാണ് സൺ ത്സൂ രചിച്ച ദി ആർട്ട് ഓഫ് വാർ.[1] വസന്ത-ശരത് കാലഘട്ടത്തിന്റെ അവസാനം എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന, പതിമൂന്ന് അധ്യായങ്ങൾ അടങ്ങിയ ഈ ഗ്രന്ഥത്തിന്റെ അധ്യായങ്ങൾ, അക്കാലത്ത് നിലവിലിരുന്ന വ്യത്യസ്ത യുദ്ധതന്ത്രങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
പ്രമേയങ്ങൾ
[തിരുത്തുക]സൺ ത്സൂ യുദ്ധത്തെ കഴിയുന്നതും ഒഴിച്ചുനിർത്തേണ്ട ഒരു തിന്മയായാണ് കണക്കാക്കിയിരുന്നത്. യുദ്ധം പെട്ടെന്ന് തീർപ്പാകുന്ന വിധത്തിലാകണം പോരാടേണ്ടത് (സാമ്പത്തികനഷ്ടം കുറയ്ക്കുവാൻ): "നീണ്ട യുദ്ധങ്ങൾ കൊണ്ട് ഒരു രാജ്യത്തിനും ലാഭം നേടാൻ സാധിച്ചിട്ടില്ല. 100 പോരാട്ടങ്ങളിൽ നിന്ന് 100 വിജയം നേടുന്നത് പുച്ഛിക്കപ്പെടേണ്ടതാണ്. ശത്രുക്കളെ കീഴ്പ്പെടുത്തുന്നതിൽ മുന്നിൽ നിൽക്കുന്നയാൾ ശത്രുക്കളുടെ ഭീഷണി ഉയരുന്നതിനു മുൻപു തന്നെ വിജയിച്ചിരിക്കും." ഈ ഗ്രന്ഥമനുസരിച്ച് കൂട്ടക്കൊലയും ക്രൂരതയും ഒഴിച്ചുനിർത്തേണ്ടതാണ്. ഇത്തരം പെരുമാറ്റങ്ങൾ ചെറുത്തിനിൽപ്പിന് ശക്തി വർദ്ധിപ്പിക്കുകയും യുദ്ധത്തിന്റെ ഗതി തനിക്കനുകൂലമാക്കാൻ ശത്രുവിനെ സഹായിക്കുകയും ചെയ്തേക്കും.[2] വിജയിയെ സംബന്ധിച്ചിടത്തോളം "ശത്രുരാജ്യത്തെ കേടുപാടുകളില്ലാതെ പിടിച്ചടക്കുക എന്നതാണ് ഏറ്റവും നല്ല പദ്ധതി. മറ്റൊരു മാർഗ്ഗവും ലഭ്യമല്ലെങ്കിൽ മാത്രമേ രാജ്യം നശിപ്പിക്കാവൂ."[2]
സൺ ത്സൂ സൈന്യത്തിന്റെ സ്ഥാനത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. ഭൗതിക ലോകത്തെ അവസ്ഥകളും ആ ലോകത്തെ ജനങ്ങളുടെ വിശ്വാസങ്ങളും അനുസരിച്ചുവേണം സൈന്യത്തിന്റെ സ്ഥാനം നിർണ്ണയിക്കാൻ. ഒരു പട്ടികയനുസരിച്ച് പ്രവർത്തിക്കുന്നതല്ല തന്ത്രരൂപീകരണം എന്നാണ് അദ്ദേഹം കരുതിയിരുന്നത്. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പ്രവർത്തിക്കുകയാണ് യുദ്ധതന്ത്രമായി ഇദ്ദേഹം കരുതിയിരുന്നത്.
13 അദ്ധ്യായങ്ങൾ
[തിരുത്തുക]ദി ആർട്ട് ഓഫ് വാർ എന്ന ഗ്രന്ഥത്തിൽ 13 അദ്ധ്യായങ്ങളാണുള്ളത്.
അദ്ധ്യായം | ലയണൽ ഗൈൽസ് (1910) | ആർ.എൽ. വിംഗ് (1988) | റാൽഫ് ഡി. സ്വേയർ (1996) | ചൗഹൗ വീ (2003) |
---|---|---|---|---|
I | പദ്ധതികൾ തയ്യാറാക്കൽ | കണക്കുകൂട്ടലുകൾ | ആദ്യ എസ്റ്റിമേറ്റുകൾ | വിശദാംശങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതിതയ്യാറാക്കൽ (Chinese: 始計,始计) |
II | യുദ്ധം ചെയ്യൽ | ലക്ഷ്യം | യുദ്ധം ചെയ്യൽ | യുദ്ധം ചെയ്യൽ (Chinese: 作戰,作战) |
III | തന്ത്രമനുസരിച്ച് ആക്രമിക്കുക | ആക്രമണപദ്ധതി | ആക്രമണം ആസൂത്രണം ചെയ്യുക | തന്ത്രപരമായ ആക്രമണം (Chinese: 謀攻,谋攻) |
IV | തന്ത്രമനുസരിച്ചുള്ള സ്ഥാനങ്ങൾ | സ്ഥാനനിർണ്ണയം | സൈനിക സ്ഥാനങ്ങൾ | സൈന്യത്തിന്റെ സ്ഥാനം (Chinese: 軍形,军形) |
V | ഊർജ്ജം | വഴിതിരിച്ചുവിടൽ | തന്ത്രപരമായ സൈനികശക്തി | ബലങ്ങൾ (Chinese: 兵勢,兵势) |
VI | ശക്തിദൗർബല്യങ്ങൾ | യാഥാർത്ഥ്യവും സങ്കല്പവും | വസ്തുതയും ശൂന്യതയും | ദൗർബല്യങ്ങളും ശക്തികളും (Chinese: 虛實,虚实) |
VII | മനൂവറിംഗ് | സൈന്യവുമായി കോർക്കുക | സൈന്യത്തിന്റെ യുദ്ധം | സൈന്യത്തിന്റെ മനൂവറുകൾ (Chinese: 軍爭,军争) |
VIII | തന്ത്രങ്ങളുടെ മാറ്റങ്ങൾ | ഒൻപത് വ്യത്യസ്ത തന്ത്രങ്ങൾ | ഒൻപത് മാറ്റങ്ങൾ | സാഹചര്യങ്ങളോട് ചേരും വിധം മാറുക (Chinese: 九變,九变) |
IX | സൈന്യം മാർച്ച് ചെയ്യുമ്പോൾ | സൈന്യത്തെ നീക്കുന്നത് | സൈന്യത്തെ മനൂവർ ചെയ്യുന്നത് | സൈന്യത്തെ നീക്കുകയും വിന്യസിപ്പിക്കുകയും ചെയ്യുന്നത് (Chinese: 行軍,行军) |
X | ഭൂമി | സാഹചര്യമനുസരിച്ചുള്ള വിന്യാസം | ഭൂമിയുടെ കിടപ്പ് | ഭൂമി (Chinese: 地形) |
XI | ഒൻപത് സാഹചര്യങ്ങൾ | ഒൻപത് സാഹചര്യങ്ങൾ | ഒൻപത് തരം ഭൂമികൾ | ഒൻപത് യുദ്ധഭൂമികൾ (Chinese: 九地) |
XII | തീയുപയോഗിച്ചുള്ള ആക്രമണം | തീകൊണ്ടുള്ള ആക്രമണം | കത്തുന്നവകൊണ്ടുള്ള ആക്രമണം | അഗ്നികൊണ്ട് ആക്രമിക്കൽ (Chinese: 火攻) |
XIII | ചാരമ്നാരെ ഉപയോഗിക്കുന്നത് | വിവരങ്ങൾ ഉപയോഗിക്കുന്നത് | ചാരന്മാരെ ഉപയോഗിക്കുന്നത് | ചാരവൃത്തിയും വിവരശേഖരണവും (Chinese: 用間,用间) |
സ്രോതസ്സുകളും തർജ്ജമകളും
[തിരുത്തുക]- Sun Tzu translated and annotated by Lionel Giles (2005). The Art of War by Sun Tzu – Special Edition. El Paso Norte Press. ISBN 0-9760726-9-6.
- Sun Tzu translated and annotated by R. L. Wing (1988). The Art of Strategy. Main Street Books. ISBN 0-385-23784-7.
- Sun Tzu translated and annotated by Ralph D. Sawyer (1994). The Art of War. Barnes & Noble. ISBN 1-56619-297-8.
- Sun Tzu translated and annotated by Chow-Hou Wee (2003). Sun Zi Art of War: An Illustrated Translation with Asian Perspectives and Insights. Pearson Education Asia. ISBN 0-13-100137-X.
- Sun Tzu translated and annotated by Samuel B. Griffith (1963). The Art of War. Oxford University Press. ISBN 0-19-501476-6.
- Sun Tzu translated by John Minford (2002). The Art of War. Viking. ISBN 0-670-03156-9.
- Sun Tzu translated by Thomas Cleary (1991). The Art Of War. Shambhala Publications. ISBN 0-87773-537-9.
- Sun Tzu translated by Victor H. Mair (2007). The Art of War: Sun Zi's Military Methods. Columbia University Press. ISBN 978-0-231-13382-1.
- Sun Tzu edited by James Clavell (1983). The Art of War. Delacorte Press. ISBN 0-385-29216-3.
{{cite book}}
:|author=
has generic name (help) - Sun-Tzu translated by Roger Ames (1993). The Art of Warfare. Random House. ISBN 0-345-36239-X..
- Sun Tzu translated by the Denma translation group (2001). The Art of War: the Denma translation. Shambhala Publications. ISBN 1-57062-904-8.
- Sun Tzu translated by J.H. Huang (1993). The Art of War: The New Translation. Quill William Morrow. ISBN 0-688-12400-3.
- Sun Tzu translated by Donald G. Krause (1995). The Art of War For Executives. Berkely Publishing Group; Perigee Books. ISBN 0-399-51902-5.
- Sun Tzu translated by Stephen F. Kaufman (1996). The Art of War: The Definitive Interpretation of Sun Tzu's Classic Book of Strategy. Tuttle Publishing. ISBN 0-8048-3080-0.
- Sun Tzu translated by Yuan Shibing (1987). Sun Tzu's Art of War: The Modern Chinese Interpretation. Sterling Publishing Co., Inc. ISBN 0-8069-6638-6.
- Sun Tzu translated and annotated by Thomas Huynh and the Editors of Sonshi.com (2008). The Art of War: Spirituality for Conflict. Skylight Paths Publishing. ISBN 978-1-59473-244-7
- Sun Tzu translated in Hindi by Madhuker Upadhyay (2001). 'Yudhkala'. ISBN 81-7778-041-7
- Sun Tzu (2003). The Art of War plus The Ancient Chinese Revealed. translated by Gary Gagliardi. Hillsborough, Washington: Clearbridge Publishing. ISBN 1-929194-42-0.
{{cite book}}
: Cite has empty unknown parameters:|origmonth=
,|month=
,|chapterurl=
,|origdate=
, and|coauthors=
(help)
അവലംബം
[തിരുത്തുക]- ↑ Griffith, Samuel B. The Illustrated Art of War. 2005. Oxford University Press. p. 17, 141-143.
- ↑ 2.0 2.1 Nicolas Werth, Karel Bartošek, Jean-Louis Panné, Jean-Louis Margolin, Andrzej Paczkowski, Stéphane Courtois, The Black Book of Communism: Crimes, Terror, Repression, Harvard University Press, 1999, hardcover, 858 pages, ISBN 0-674-07608-7, page 467.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Sunzi എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- The Art of War Chinese-English bilingual edition, Chinese Text Project
- The Art of War translated by Lionel Giles (1910)' at Project Gutenberg
- Art of War audio book, public domain solo recording by Moira Fogarty at Internet Archive
- The Art of War, Restored version of Lionel Giles translation: Direct link to PDFPDF (216 KB))
- Sun Tzu France French reference website concerning The Art of War