Jump to content

നോനാനോയിക് ആസിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോനാനോയിക് ആസിഡ്
Names
IUPAC name
Nonanoic acid
Other names
  • Pelargonic acid
  • 1-Octanecarboxylic acid
Identifiers
3D model (JSmol)
ChEBI
ChemSpider
ECHA InfoCard 100.003.574 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 203-931-2
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Clear to yellowish oily liquid
സാന്ദ്രത 0.900 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
0.3 g/L
അമ്ലത്വം (pKa) 4.96[1]
1.055 at 2.06- തൊട്ട് 2.63 K (−271.09- തൊട്ട് −270.52 °C; −455.96- തൊട്ട് −454.94 °F)
1.53 at −191 °C (−311.8 °F; 82.1 K)
Hazards
Main hazards Corrosive (C)
R-phrases R34
S-phrases (S1/2) S26 S28 S36/37/39 S45
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

പെലാർഗോണിക് ആസിഡ് എന്നും അറിയപ്പെടുന്ന നോനാനോയിക് ആസിഡ് CH3(CH2)7CO2H ഘടനയുള്ള ഒരു ഓർഗാനിക് സംയുക്തമാണ്. ഇത് ഒമ്പത് കാർബൺ ഫാറ്റി ആസിഡാണ്. നോനാനോയ്ക് ആസിഡ് വർണ്ണരഹിതമായ എണ്ണമയമുള്ള ദ്രാവകമാണ്, ഇതിന് അസുഖകരമായ തീക്ഷ്ണഗന്ധം ആണുള്ളത്. അതു ജലത്തിൽ ഏറെക്കുറെ ലയിക്കാത്തതും, കാർബണിക ലായനികളിൽ വളരെ ലയിക്കുന്നതുമാണ്. നോനാനോയിക് ആസിഡിന്റെ എസ്റ്ററുകളെയും, ലവണങ്ങളെയും നോനാനോയേറ്റ്സ് എന്നുവിളിക്കുന്നു.

ഇതിന്റെ അപവർത്തനാങ്കം 1.4322 ആണ്. 712 K (439 ° C), 2.35 MPa എന്നിവയാണ് ഇതിന്റെ ക്രിറ്റിക്കൽ പോയിൻറുകൾ

തയ്യാറാക്കൽ, ഉപയോഗങ്ങൾ

[തിരുത്തുക]

പെലാർഗോണിയം എണ്ണയിലെ എസ്റ്ററുകളായി സ്വാഭാവികമായും നോനനോയിക് ആസിഡ് കാണപ്പെടുന്നു. അസെലൈക് ആസിഡിനൊപ്പം, ഒലിയിക് ആസിഡിന്റെ ഓസോനോലൈസിസ് പ്രക്രിയ ഉപയോഗിച്ചാണ് ഇത് വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത്.

നോനനോയിക് ആസിഡിന്റെ സിന്തറ്റിക് എസ്റ്ററുകൾ, മെഥൈൽ നോനാനോയേറ്റ്, സുഗന്ധങ്ങളായി ഉപയോഗിക്കുന്നു. പ്ലാസ്റ്റിസൈസറുകളും വാർണിഷ്‌ നിർമ്മിക്കുന്നതിനും നോനനോയിക് ആസിഡ് ഉപയോഗിക്കുന്നു. ചില പെപ്പർ സ്പ്രേകളിലെ ഒരു ഘടകമാണ് ഡെറിവേറ്റീവ് 4-നോനനോയ്ൽമോർഫോളിൻ. നോനോനോയിക് ആസിഡിന്റെ അമോണിയം ലവണം, അമോണിയം നോനാനോയേറ്റ്, ഒരു കളനാശിനിയാണ്. ടർഫ് ഗ്രാസിലെ കളകളെ നിയന്ത്രിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ക്വിക്ക്-ബേൺഡൗൺ എഫക്ടിനായി തിരഞ്ഞെടുക്കാത്ത കളനാശിനിയായ ഗ്ലൈഫോസേറ്റിനോടൊപ്പം നോനാനോയിക് ആസിഡ് സാധാരണയായി ഉപയോഗിക്കുന്നു.

ഫാർമക്കോളജിക്കൽ ഇഫക്റ്റുകൾ

[തിരുത്തുക]

ചുഴലിദീനം ചികിത്സിക്കുന്നതിൽ വാൾപ്രോയിക് ആസിഡിനേക്കാൾ ശക്തിയുള്ളതാണ് നോനനോയിക് ആസിഡ്.[2] മാത്രമല്ല, വാൾപ്രോയിക് ആസിഡിന് വിപരീതമായി, നോനാനോയിക് ആസിഡ് എച്ച്ഡിഎസി ഇൻഹിബിഷനിൽ യാതൊരു സ്വാധീനവും കാണിക്കുന്നില്ലെന്നു മാത്രമല്ല എച്ച്ഡി‌എസി ഇൻ‌ഹിബിഷനുമായി ബന്ധപ്പെട്ട ടെട്രാറ്റോജെനിസിറ്റി കാണിക്കാൻ സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നു. [2]

അവലംബം

[തിരുത്തുക]
  1. Lide, D. R. (Ed.) (1990). CRC Handbook of Chemistry and Physics (70th Edn.). Boca Raton (FL):CRC Press.
  2. 2.0 2.1 "Seizure control by ketogenic diet-associated medium chain fatty acids". Neuropharmacology. 2013. pp. 105–114. doi:10.1016/j.neuropharm.2012.11.004]. PMC 3625124. {{cite web}}: Missing or empty |url= (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]