പിൻകോഡ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രാജ്യമൊട്ടാകെയുള്ള തപാലാപ്പീസുകളെ വർഗ്ഗീകരിക്കാൻ ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായമാണ് പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവാ പിൻകോഡ് (PIN). ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിൻകോഡ്. 1972 ഓഗസ്റ്റ് 15-ന് ഈ സമ്പ്രദായം നിലവിൽ വന്നു.
ക്രമീകരണം
[തിരുത്തുക]ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും 8 പിൻ മേഖലകളായി തിരിച്ചിരിക്കുന്നു. പിൻകോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളിൽ ഏതിൽ ഉൾപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ് രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാൽ ഉരുപ്പടികൾ വർഗ്ഗീകരിക്കുന്ന സോർട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങൾ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.2013 സെപ്റ്റംബർ 26 ന് സുപ്രീം കോടതിയുടെ പിൻ 110201 ആയി പ്രഖ്യാപിച്ചുവെങ്കിലും, 2019 ഒക്ടോബറിൽ അത് പിൻവലിച്ചു. നിലവിൽ ഡൽഹിയുടെ പിൻകോഡ് ആയ 110001 ആണ് സുപ്രീംകോടതിയുടെ പിൻകോഡ്.
പിൻ മേഖലകൾ
[തിരുത്തുക]- 1 - ഡെൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ,ചണ്ഢീഗഡ്
- 2 - ഉത്തർ പ്രദേശ്, ഉത്തർഖണ്ഡ്
- 3 - രാജസ്ഥാൻ, ഗുജറാത്ത്, ദാമൻ, ദിയു, ദാദ്ര, നാഗർ ഹവേലി
- 4 - ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ
- 5 - ആന്ധ്രാപ്രദേശ്, കർണാടക, യാനം (പുതുച്ചേരിയിലെ ഒരു ജില്ല)
- 6 - കേരളം, തമിഴ്‌നാട്, പുതുച്ചേരി (യാനം എന്ന ജില്ല ഒഴികെ), ലക്ഷദ്വീപ്
- 7 - പശ്ചിമ ബംഗാൾ, ഒറീസ, ആസാം, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ
- 8 - ബീഹാർ, ഝാർഖണ്ഡ്
- 9 - സൈനിക തപാലാഫീസ് (APO), ഫീൽഡ് പോസ്റ്റ് ഓഫീസ് (FPO) എന്നിവ
പിൻകോഡിന്റെ ആദ്യ 2 അക്കങ്ങൾ | തപാൽ പരിധി |
---|---|
11 | ഡൽഹി |
12 ഉം13 ഉം | ഹരിയാന |
14 മുതൽ 16 വരെ | പഞ്ചാബ് |
17 | ഹിമാചൽ പ്രദേശ് |
18 മുതൽ 19 വരെ | ജമ്മു-കശ്മീർ |
20 മുതൽ 28 വരെ | ഉത്തർ പ്രദേശ് |
30 മുതൽ 34 വരെ | രാജസ്ഥാൻ |
36 മുതൽ 39 വരെ | ഗുജറാത്ത് |
40 മുതൽ 44 വരെ | മഹാരാഷ്ട്ര |
45 മുതൽ 49 വരെ | മധ്യപ്രദേശ് |
50 മുതൽ 53 വരെ | ആന്ധ്രാപ്രദേശ് |
56 മുതൽ 59 വരെ | കർണാടക |
60 മുതൽ 64 വരെ | തമിഴ്‌നാട് |
67 മുതൽ 69 വരെ | കേരളം |
70 മുതൽ 74 വരെ | പശ്ചിമ ബംഗാൾ |
75 മുതൽ 77 വരെ | ഒറീസ്സ |
78 | ആസാം |
79 | വടക്കു കിഴക്കൻ ഇന്ത്യൻ പ്രദേശങ്ങൾ |
80 മുതൽ 85 വരെ | ബീഹാർ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്ത്യൻ തപാൽ വകുപ്പ് Archived 2011-08-10 at the Wayback Machine.
- പിൻകോഡ് സേർച്ച് -ഇന്ത്യൻ തപാൽ വകുപ്പ് Archived 2007-05-04 at the Wayback Machine.
- കേരളത്തിലെ പിൻകോഡുകൾകേരളക്ലിക്ക്.കോം
- ദ ഹിന്ദു ദിനപത്രം