Jump to content

ഫെർണാണ്ടോ അലോൺസോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെർണാണ്ടോ അലോൺസോ
അലോൺസോ 2018യിൽ
Born (1981-07-29) 29 ജൂലൈ 1981  (43 വയസ്സ്)
ഫോർമുല വൺ അന്താരാഷ്ട്ര മത്സരങ്ങൾ
Nationalityസ്പാനിഷ്‌
TeamAston Martin Aramco-മെഴ്‌സിഡസ്[1]
Car #14
മൽസരങ്ങൾ200 (198 starts)
ചാമ്പ്യൻഷിപ്പ്2 (2005, 2006)
Wins30
Podiums87
Career points1,382
പോൾ പൊസിഷൻ22
വേഗതയേറിയ ലാപ്പ്19
ആദ്യത്തെ മൽസരം2001 ഓസ്ട്രേലിയൻ ഗ്രാൻഡ്പ്രീ
ആദ്യ വിജയം2003 ഹങ്കേറിയൻ ഗ്രാൻഡ്പ്രീ
അവസാനത്തെ വിജയം2012 ജർമൻ ഗ്രാൻഡ്പ്രീ
അവസാനത്തെ മൽസരം2011 Indian Grand Prix
2023 position4th (206 pts)

സ്പാനിഷ് ഫോർമുല വൺ ഡ്രൈവറാണ് ഫെർണാണ്ടോ അലോൺസോ (ജനനം: 29 ജൂലൈ 1981[2] ). 2005-ലെയും 2006-ലേയും ഫോർമുല വൺ സീസണിൽ റെനോൾട്ട് ടീമിന് വേണ്ടി മത്സരിച്ച അദേഹം ലോകചാമ്പ്യനായിരുന്നു. നിലവിൽ ഇറ്റാലിയൻ ടീമായ ഫെറാറിയേയാണ് പ്രധിനിധീകരിക്കുന്നത്. 2010, 2012 സീസണുകളിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി.

മൂന്നാമത്തെ വയസ്സിൽ അലോൻസോ കാർട്ടിംഗ് രംഗത്ത് അരങ്ങേറി. 1994 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് കാർട്ടിംഗ് കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. 1996-ൽ ലോക കാർട്ടിംഗ് കിരീടം സ്വന്തമാക്കി. 2001-ൽ അലോൻസോ ഫോർമുല വൺ മൽസരങ്ങളിൽ പങ്കെടുത്തു തുടങ്ങി. മിനാർഡി ആയിരുന്നു ആദ്യ ടീം. അടുത്ത വർഷം ഒരു ടെസ്റ്റ്‌ ഡ്രൈവറായി റെനോൾട്ട് ടീമിൽ ഇടം നേടി. 2003- ൽ അലോൻസോ റെനോൾട്ടിലെ രണ്ടു പ്രധാന ഡ്രൈവർമാരിൽ ഒരാളായി മാറി. 2005 സെപ്റ്റംബർ 25ന് (പ്രായം: 24 വയസ്സ് 58 ദിവസം) ഫോർമുല വൺ ഡ്രൈവർമാർക്കുള്ള ലോക കിരീടം സ്വന്താക്കിയ അദ്ദേഹം ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ ആയിരുന്നു. അടുത്ത വർഷം കിരീടം നിലനിർത്തിയ അലോൻസോ ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട ലോക ചാമ്പ്യൻ ആയിത്തീർന്നു. 2007-ൽ മക്ലാരൻ ടീമിൽ ചേർന്ന അലോൻസോ, 2008, 2009 സീസണുകളിൽ റെനോൾട്ട് ടീമിലേക്ക് മടങ്ങി. 2010ൽ സ്കുഡേറിയ ഫെറാറി ടീമിൽ ചേർന്നു..[3][4]

അവലംബം

[തിരുത്തുക]
  1. "Fernando Alonso signs to Aston Martin for 2023 on multi-year contract". formula1.com. 1 August 2022. Archived from the original on 1 August 2022. Retrieved 1 August 2022.
  2. "ജനനതീയതി".
  3. "Alonso joined Ferrari for three years". Institute for the Office The Indonesian National News, Reuters. 30 September 2009. Retrieved 1 October 2009.
  4. "Official --- 2010ൽ അലോൻസോ ഫെരാരിയിൽ ചേർന്നു". Motor Authority. 30 September 2009. Archived from the original on 2009-11-07. Retrieved 1 October 2009.