ബിദ്യാദേവി ഭണ്ഡാരി
ബിദ്യാദേവി ഭണ്ഡാരി विद्या देवी भण्डारी | |
---|---|
നേപ്പാളിലെ രണ്ടാമത്തെ രാഷ്ട്രപതി | |
ഓഫീസിൽ 2015 ഒക്ടോബർ 29 – 2023 MARCH 13 | |
പ്രധാനമന്ത്രി | ഖഡ്ക പ്രസാദ് ശർമ്മ ഒലി |
Vice President | നന്ദ കിഷോർ പുൻ |
മുൻഗാമി | റാം ബരൻ യാദവ് |
പിൻഗാമി | RAM CHANDRA PAUDEL |
പ്രതിരോധ മന്ത്രി | |
ഓഫീസിൽ 2009 മേയ് 25 – 2011 ഫെബ്രുവരി 6 | |
പ്രധാനമന്ത്രി | മാധവ് കുമാർ നേപ്പാൾ |
മുൻഗാമി | റാം ബഹാദൂർ ഥാപ്പ |
പിൻഗാമി | ബിജയ കുമാർ ഗച്ഛദാർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേൻ ഭാൻജ്യങ്, നേപ്പാൾ | 19 ജൂൺ 1961
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യു.എം.എൽ.) |
പങ്കാളി | മദൻ ഭണ്ഡാരി (1982–1993) |
കുട്ടികൾ | എം.എസ്. ഉഷകിരൺ ഡോ. നിഷ കുസുമ് |
നേപ്പാളിലെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാണ് ബിദ്യാദേവി ഭണ്ഡാരി (നേപ്പാളി ഭാഷയിൽ:विद्यादेवी भण्डारी; ജനനം:1961 ജൂൺ 19). 2015 ഒക്ടോബർ 28-ന് നേപ്പാളിലെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ഇവർ ഇപ്പോൾ വിരമിച്ചു. അവർ ഇപ്പോൾ വീട്ടമ്മ ആണ് [1][2][3] ആദ്യത്തെ രാഷ്ട്രപതിയായിരുന്ന രാംബരൺ യാദവ് രാജിവച്ചതിനെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 549 വോട്ടുകളിൽ 327 വോട്ടുകളും നേടിക്കൊണ്ട് എതിർ സ്ഥാനാർത്ഥിയായിരുന്ന കുൽ ബഹാദൂർ ഗുരുങ്ങിനെ (കോൺഗ്രസ്) പരാജയപ്പെടുത്തിയാണ് ബിദ്യാദേവി അധികാരത്തിലെത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിന്റെ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) വൈസ് ചെയർ- പേഴ്സൺ പദവി അലങ്കരിച്ചിരുന്ന ബിദ്യാദേവി ഓൾ നേപ്പാൾ വിമെൻ അസോസിയേഷന്റെ അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.[4][5] 2009-2011 കാലഘട്ടത്തിൽ നേപ്പാളിലെ പ്രതിരോധ മന്ത്രിയായിരുന്നു. ഈ പദവി അലങ്കരിക്കുന്ന ആദ്യ വനിതയും ബിദ്യാദേവി തന്നെയാണ്.[6][7][8]
ആദ്യകാല ജീവിതം
[തിരുത്തുക]1961 ജൂൺ 19-ന് നേപ്പാളിലെ ഭോജ്പൂർ ജില്ലയിലുള്ള മേൻ ഭാൻജ്യങ്ങിൽ റാം ബഹാദൂർ പാണ്ഡെയുടെയും മിഥിലാ പാണ്ഡെയുടെയും മകളായി ജനിച്ചു.[9] 1979-ൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ബിദ്യാദേവി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിൽ(എം.എ.എൽ.)അംഗമായി. നേപ്പാളിലെ ഏകകക്ഷി പഞ്ചായത്ത് സമ്പ്രദായത്തിനെതിരെ പോരാടി. പിന്നീട് പാർട്ടിയിലെ പ്രശസ്ത നേതാവായിരുന്ന മദൻ കുമാർ ഭണ്ഡാരിയെ വിവാഹം ചെയ്തു. 1993-ൽ മദൻ കുമാർ ഭണ്ഡാരി ഒരു വാഹനാപകടത്തിൽ മരിച്ചു.[10]
ഭർത്താവിന്റെ മരണശേഷം 1994-ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രധാന മന്ത്രി കൃഷ്ണ പ്രസാദ് ഭണ്ഡാരിക്കെതിരെ മത്സരിച്ചു വിജയിച്ചു. 1999-ൽ ദാമാനാഥ് ദുംഗാനയെയും പരാജയപ്പെടുത്തി.[11] പക്ഷെ 2008-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീട് പ്രധാന മന്ത്രി മാധവ് കുമാറിന്റെ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. 2013-ലെ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിലും ബിദ്യാദേവി വിജയിച്ചിരുന്നു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ബിദ്യാദേവി ചെറുപ്പകാലത്തു തന്നെ രാഷ്ട്രീയ കാര്യങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.1978-ൽ ഭോജ്പൂരിൽ വച്ച് സി.പി.എൻ.(എം.എൽ)ന്റെ യൂത്ത് ലീഗിൽ ചേർന്നാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടങ്ങിയത്.[12] 1979 മുതൽ 1987 വരെ എ.എൻ.എഫ്.എസ്.യുവിന്റെ കിഴക്കൻ മേഖലാ സമിതിയുടെ അധ്യക്ഷയായിരുന്നു. 1980-ൽ സി.പി.എൻ.(എം.എൽ.) പാർട്ടിയിൽ അംഗത്വം ലഭിച്ചതോടെ സജീവ രാഷ്ട്രീയ ജീവിതം തുടങ്ങി.
സ്കൂൾ തല പഠനം പൂർത്തിയാക്കിയതിനു ശേഷം മഹേന്ദ്ര മൊറാങ് ആദർശ് മൾട്ടിപ്പിൾ ക്യാമ്പസിൽ ചേർന്നു. അവിടെ ഫെഡറേഷൻ ഓഫ് സ്റ്റുഡന്റ്സ് യൂണിയന്റെ(എഫ്.എസ്.യു.) ഖജാൻജിയായി പ്രവർത്തിച്ചു. 1993 മുതൽ GEFONT-ന്റെ വിമെൻസ് വിങ്ങിൽ ചെയർ പേഴ്സണായി.
1997-ൽ യു.എം.എല്ലിന്റെ കേന്ദ്ര കമ്മിറ്റിയിൽ അംഗമായി. ബുട്വാലിൽ വച്ചു നടന്ന എട്ടാമത് പാർട്ടി കൺവെൻഷനിൽ പാർട്ടിയുടെ വൈസ്-ചെയർപേഴ്സണായി ചുമതലയേറ്റതോടെ ബിദ്യാദേവിക്ക് പാർട്ടിയിലുണ്ടായിരുന്ന സ്വാധീനം വർദ്ധിച്ചു.[13] വൈസ്-ചെയർപേഴ്സൺ പദവി നിലനിർത്തിയതിലൂടെ പാർട്ടിയിലെ ശക്തരായ നേതാക്കളിലൊരാളായി.
പദവികൾ
[തിരുത്തുക]പദവി | പ്രവർത്തന മേഖല | കാലഘട്ടം |
---|---|---|
ചെയർ പേഴ്സൺ | ഓൾ നേപ്പാൾ വിമെൻ അസോസിയേഷൻ | 2007-15 |
വൈസ് ചെയർ പേഴ്സൺ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) കേന്ദ്ര കമ്മിറ്റി | 2007-15 |
മെമ്പർ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) കേന്ദ്ര കമ്മിറ്റി | 1997-2007 |
രാഷ്ട്രപതി | നേപ്പാൾ ഭരണകൂടം | 2015 ഒക്ടോബർ 29-2023 മാർച്ച് 13 |
മെമ്പർ | നേപ്പാളിലെ തിരഞ്ഞെടുപ്പ് സഭ | 2013-2015 |
പ്രതിരോധ മന്ത്രി | മന്ത്രിസഭ | 2010-12 |
പരിസ്ഥിതി വകുപ്പ് മന്ത്രി | മന്ത്രിസഭ | 1997 |
മെമ്പർ | പാർലമെന്റ് | 1993-94, 1999 |
സ്വകാര്യ ജീവിതം
[തിരുത്തുക]നേപ്പാളിലെ പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മദൻ കുമാർ ഭണ്ഡാരിയെയാണ് ബിദ്യാദേവി വിവാഹം കഴിച്ചത്. 1993-ൽ ഒരു കാറപകടത്തിൽ അദ്ദേഹം അന്തരിച്ചു. അതൊരു കൊലപാതകമായിരുന്നുവെന്ന് ആരോപണങ്ങളുയർന്നിരുന്നു.ഇന്നും അത് നിഗൂഢമായി തുടരുന്നു.[15]
അവലംബം
[തിരുത്തുക]- ↑ "Nepal gets first woman President". The Hindu. Retrieved 28 October 2015.
- ↑ "Bidhya Devi Bhandari elected Nepal's first female president". BBC Asia News. Retrieved 29 October 2015.
- ↑ "Bidya Devi Bhandari elected first woman President of Nepal". Kantipur News. Archived from the original on 2015-11-17. Retrieved 28 October 2015.
- ↑ "Who is Bidya Devi Bhandari?". Himalayan News. Retrieved 28 October 2015.
- ↑ "The Himalayan Times: Oli elected UML chairman mixed results in other posts – Detail News: Nepal News Portal". The Himalayan Times. 15 July 2014. Archived from the original on 2014-07-17. Retrieved 15 July 2014.
- ↑ "Nepali Times | The Brief » Blog Archive » Enemies within". nepalitimes.com. Retrieved 22 March 2014.
- ↑ "Women of Nepal". wwj.org.np. Archived from the original on 2014-02-24. Retrieved 22 March 2014.
- ↑ "Related News | Bidya Bhandari". ekantipur.com. Archived from the original on 2014-03-20. Retrieved 22 March 2014.
- ↑ "Nepal gets first female head of state". Setopati. Archived from the original on 2015-10-30. Retrieved 28 October 2015.
- ↑ 'നേപ്പാളിന് ആദ്യ വനിതാ പ്രസിഡന്റ്', മലയാള മനോരമ, 2015 ഒക്ടോബർ 29, പേജ്-5, കൊല്ലം എഡിഷൻ.
- ↑ "Bidhya Bhandari- probable first female President of Nepal". One Click Nepal. Archived from the original on 2015-10-30. Retrieved 26 October 2015.
- ↑ "Who is Bidya Devi Bhandari? What are the 10 things you need to know about her?". Indiatoday.in. Retrieved 28 October 2015.
- ↑ "Bidhya Devi Bhandari elected first female president". My Republica News. Archived from the original on 2016-03-03. Retrieved 28 October 2015.
- ↑ "Official web site of President of Nepal". Archived from the original on 2014-06-30. Retrieved 2015 നവംബർ 7.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Who is Bidya Devi Bhandari?". The Himalayan Times. 28 October 2015. Retrieved 29 October 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നേപ്പാളിലെ രാഷ്ട്രപതിയുടെ ഔദ്യോഗിക വെബ്സൈറ്റ്
1.രാംബരൺ യാദവ് • 2.ബിദ്യാദേവി ഭണ്ഡാരി |