Jump to content

ബി. വസന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി. വസന്ത
പശ്ചാത്തല വിവരങ്ങൾ
ജനനം (1944-03-20) മാർച്ച് 20, 1944  (80 വയസ്സ്)
മച്ചിലിപട്ടണം, ആന്ധ്രാപ്രദേശ്
വിഭാഗങ്ങൾസിനിമ സംഗീതം, ശാസ്ത്രീയ സംഗീതം
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)വായ്പ്പാട്ട്
വർഷങ്ങളായി സജീവം1962-ഇതു വരെ

ഒരു ചലച്ചിത്രപിന്നണിഗായികയാണ് ബി. വസന്ത (ജനനം :20 മാർച്ച് 1944) ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദി, തുളു, ബംഗാളി, എന്നീ ഭാഷകളിലുമായി മൂവായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പുകഴേന്തി, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, ചിദംബരനാഥ്,ആർ.കെ. ശേഖർ, എം.കെ. അർജ്ജുനൻ തുടങ്ങി അക്കാലത്തെ പ്രമുഖ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

ആന്ധ്രയിലെ മസീലിപ്പട്ടം എന്ന സ്ഥലത്ത് ജനിച്ചു. സംഗീതജ്ഞൻ രാഘവാചാരിയിൽ നിന്ന് ശാസ്ത്രീയസംഗീതവും അച്ഛൻ രവീന്ദ്രനാഥിൽ നിന്ന് ലളിതസംഗീതവും അഭ്യസിച്ചു. 1962 ൽ കവിയായ ആത്രേയ നിർമ്മിച്ച “ വാഗ്ദാനം “ എന്ന തെലുഗു ചുത്രത്തിൽ പെണ്ട്യാല നാഗേശ്വര റാവുവിന്റെ സംഗീതത്തിൽ പാടി. പുകഴേന്തിയാണ് മുതലാളി എന്ന ചിത്രത്തിലൂടെ 1966 ൽ വസന്തയെ മലയാള സിനിന്മയ്ക്കു പരിചയപ്പെടുത്തുന്നത്. ഒരു തെലുഗു ചിത്രത്തിനും ഒരു കന്നട ചിത്രത്തിനും സംഗീതസംവിധാനവും നിർവഹിച്ചു.[2]

പ്രമുഖ ഗാനങ്ങൾ

[തിരുത്തുക]
  • കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ...,
  • നദികളിൽ സുന്ദരി യമുന.....,
  • യവന സുന്ദരി സ്വീകരിക്കു..
  • കാർത്തിക വിളക്കുകണ്ടു പോരുമ്പോൾ..,
  • തെക്കുകൂറടിയാത്തി..,
  • മേലേമാനത്തേ നീലിപ്പുലയിക്ക് മഴപെയ്താൽ ചോരുന്ന വീട്..
  • നൂതനഗാനത്തിൽ.....(ആൽമരം)
  • യവനസുന്ദരി.....(പേൾവ്യൂ)
  • പുഷ്പഗന്ധി...(അഴകുള്ള സെലീന)
  • കന്യാദാനം...(ചീനവല)
  • പണ്ടുനമ്മൾ..(തറവാട്ടമ്മ)
  • വാർത്തിങ്കൾ കണിവെയ്ക്കും...(വിദ്യാത്ഥി)
  • ഭൂമിദേവി പുഷ്പിണിയായി.. ( തുലാഭാരം)
  • സ്വപ്‌നസഞ്ചാരിണി...(കൂട്ടുകുടുംബം)
  • രാസലീലയ്ക്കുവൈകിയതെന്തേ..(ആഭിജാത്യം)
  • ചഞ്ചലിത ചഞ്ചലിത...(ധീരസമീരേ യമുനാതീരേ)
  • കക്കകൊണ്ട് കളിമണ്ണുകൊണ്ട്..(പൂച്ചക്കണ്ണി)
  • ചന്ദ്രനുദിക്കുന്ന ദിക്കിൽ...(ഒതേനന്റെ മകൻ)
  • ചന്ദ്രപളുങ്കുമണിമാല...(കന്യാകുമാരി)
  • മേലേ മാനത്തേ...(കൂട്ടുകുടുംബം)
  • തെക്കും കൂറടിയാത്തി...(അശ്വമേധം)
  • കന്യകമാതാവേ...(മാടത്തരുവി)
  • താരകേശ്വരി നീ..(പട്ടിഭിഷേകം)
  • ഇന്നത്തെരാത്രി ശിവരാത്രി...(വിലക്കുവാങ്ങിയ വീണ)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച ഗായികക്കുള്ള അവാർഡ് (തമിഴ്‌നാടു സർക്കാർ)
  • മികച്ച ഗായികക്കുള്ള അവാർഡ് (ആന്ധ്ര സർക്കാർ)

അവലംബം

[തിരുത്തുക]
  1. http://www.m3db.com/node/219
  2. "ബി.വസന്ത". മാതൃഭൂമി. 2009 Jan 22. Archived from the original on 2013-04-18. Retrieved 2013 മാർച്ച് 25. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ബി._വസന്ത&oldid=3639016" എന്ന താളിൽനിന്ന് ശേഖരിച്ചത്