ബീച്ച് വോളീബോൾ
ദൃശ്യരൂപം
കളിയുടെ ഭരണസമിതി | FIVB |
---|---|
ആദ്യം കളിച്ചത് | 1915 at the Outrigger Canoe Club, in Waikiki |
സ്വഭാവം | |
ശാരീരികസ്പർശനം | No contact |
ടീം അംഗങ്ങൾ | 2 |
മിക്സഡ് | Single and mixed |
വർഗ്ഗീകരണം | Outdoor |
കളിയുപകരണം | Beach volleyball |
ഒളിമ്പിക്സിൽ ആദ്യം | Since 1996 |
മണൽ പരപ്പിൽ സംഘമായി കളിക്കുന്ന ഒരു കളിയാണ് ബീച്ച് വോളീബോൾ. ഒരു വലയ്ക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടു ടീമുകളിൽ നിന്നുള്ള രണ്ടുപേർ വീതമാണ് ഇത് കളിക്കുക. 1996 മുതൽ ബീച്ച് വോളിബോൾ ഒരു ഒളിമ്പിക്‌സ് മത്സര ഇനമാണ്.
ചരിത്രം
[തിരുത്തുക]ഹവായിലെ വൈകികി കടൽതീരത്ത് ഔട്രിഗർ കനോയി ക്ലബ്ബ് 1915ൽ ആണ് പൊതു കളിയായി ബീച്ച് വോളിബോൾ ആരംഭിച്ചത്.[1] അമേരിക്കയിലെ ഏറെ ജനപ്പെരുപ്പമുള്ള ഹവായി സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ഹൊലുലുവിലെ ഒരു സംഘം ബിസിനസ്സുകാരും ഉദ്യോഗസ്ഥാരും 1908ൽ സ്ഥാപിച്ച ക്ലബ്ബാണ് ഔട്രിഗർ കാനോയി.
ഭരണ സമിതി
[തിരുത്തുക]ഫെഡറേഷൻ ഇന്റർനാഷണൽ ഡി വോളിബോൾ എന്ന അന്താരാഷ്ട്ര സംഘടനയാണ് ബീച്ച് വോളിബോളിന്റെ ഭരണ സമിതി.[2] കൂടാതെ താഴെ പറയുന്ന പ്രാദേശിക ഭരണസമിതികളുമുണ്ട്:-
- ഏഷ്യയിൽ- ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ
- ആഫ്രിക്കയിൽ - കോൺഫെഡറേഷൻ ആഫ്രിക്കൈൻ ഡി വോളിബോൾ
- നോർത്ത് ആൻഡ് സെൻട്രൽ അമേരിക്കയിൽ - നോർത്ത്, സെൻട്രൽ അമേരിക്ക കാരിബീൻ വോളിബോൾ കോൺഫെഡറേഷൻ
- സൗത്ത് അമേരിക്ക - കോൺഫെഡറേഷൻ സുദമേരിക്കാന ഡി വോളിബോൾ
- അമേരിക്കൻ ഐക്യനാടുകളിൽ ഇൻഡോർ വോളിബോളും ബീച്ച് വോളിബോളും നിയന്ത്രിക്കുന്നത് യുഎസ്എ വോളിബോൾ എന്ന ഭരണ സമിതിതന്നെയാണ്.
അവലംബം
[തിരുത്തുക]- ↑ http://www.fivb.org/EN/BeachVolleyball/History.asp
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-11. Retrieved 2016-08-24.