ബ്ലൈത്ത്
ബ്ലൈത്ത്, കാലിഫോർണിയ | ||
---|---|---|
Blythe street scene, c. 1900 | ||
| ||
Location of Blythe in Riverside County, California. | ||
Coordinates: 33°36′37″N 114°35′47″W / 33.61028°N 114.59639°W[1] | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Riverside | |
Incorporated | July 21, 1916[2] | |
നാമഹേതു | Thomas H. Blythe | |
• Mayor | Dale Reynolds[3] | |
• ആകെ | 27.35 ച മൈ (70.83 ച.കി.മീ.) | |
• ഭൂമി | 26.57 ച മൈ (68.80 ച.കി.മീ.) | |
• ജലം | 0.78 ച മൈ (2.03 ച.കി.മീ.) 2.90% | |
ഉയരം | 272 അടി (83 മീ) | |
• ആകെ | 20,817 | |
• കണക്ക് (2016)[7] | 19,693 | |
• ജനസാന്ദ്രത | 741.29/ച മൈ (286.22/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92225, 92226 | |
Area code | 442/760 | |
FIPS code | 06-07218 | |
GNIS feature IDs | 1660349, 2409872 | |
വെബ്സൈറ്റ് | www |
ബ്ലൈത്ത്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് റിവർസൈഡ് കൌണ്ടിയിൽ ലോവർ കൊളറാഡോ നദീതടമേഖലയിലെ പാലോ വേർഡെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു ഒരു നഗരമാണ്. കൊളറാഡോ നദിയ്ക്കു സമാന്തരമായി നിലനിൽക്കുന്നതും കൊളറാഡോ മരുഭൂമിയുടെ ഭാഗവുമായ ഒരു കാർഷികമേഖലയാണിത്. 1877 ൽ കൊളറാഡോ നദിയിൽ പ്രാഥമികമായി ജലോപയോഗത്തിനുള്ള അവകാശം സ്ഥാപിച്ച ഒരു സാൻ ഫ്രാൻസിസ്കോ പണവ്യവഹാരിയായിരുന്ന തോമസ് എച്ച്. ബ്ലൈത്തിൻറെ ഈ പേരിലാണ് നഗരം അറിയപ്പെടുന്നത്. 1916 ജൂലൈ 21 ഇതൊരു സംയോജിത നഗരമായിത്തീർന്നു. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 20,817 ആയിരുന്നു.
ചരിത്രം
[തിരുത്തുക]1870-കളുടെ ആരംഭത്തിൽ, ഒന്നാം കാലിഫോർണിയാ ഇൻഫൻട്രി റെജിമെൻറിലെ മുൻ ക്യാപ്റ്റനും ഒരു എൻജിനീയറുമായിരുന്ന വില്ല്യം കലോവേയ് (ചില സ്രോതസ്സുകളിൽ ഒലിവർ കലോവേയ് എന്നറിയപ്പെടുന്നു), കൊളറാഡോ നദിയ്ക്കു എതിരെ അരിസോണയിലുള്ള എഹ്രെൻബർഗിലെ ഒരു പ്രദേശത്തുനിന്നു പര്യവേക്ഷണം നടത്തുകയും ആ പ്രദേശത്തിൻറെ വികസന സാധ്യതകൾ കണ്ടെത്തുകയും ചെയ്തു. 1850 ലെ സ്വാമ്പ് ലാൻഡ് ആക്ട് പ്രകാരം കാലോവേയ് പ്രാഥമിക സർവ്വേകൾ നടത്തുകയും ഈ ഭൂമിയുടെ മേലുള്ള അവകാശം ഫയൽ ചെയ്യുകയും ചെയ്തു. കൊളറാഡോക്ക് തൊട്ടു സമീപത്തുള്ള ഈ പുതിയ "സാമ്രാജ്യം" വികസിപ്പിക്കുന്നതിനും ഒരു കുടിയേറ്റകേന്ദ്രം നടപ്പാക്കുന്നതിനുമുള്ള ചുമതലകൾ വെയിൽസിലെ മോൾഡിൽ ജനിച്ച തോമസ് തോമസ് ഹെൻറി ബ്ലിത്ത് (യഥാർത്ഥ പേര്, വില്യംസ്) എന്ന ധനാഢ്യനെ ഏൽപ്പിക്കുന്നതിനു കലോവേയ് താൽപര്യപ്പെട്ടു. 1877 ജൂലൈ 17 ന് കൊളറാഡോ നദിയിലെ വെള്ളത്തിനുമേലുള്ള "ബ്ലൈത്ത് ഇൻടേക്" എന്നറിയപ്പെടുന്ന ആദ്യത്തെ അവകാശവാദം ബ്ലൈത്ത് ഫയൽ ചെയ്തു. ഒരു ജലസേചന സംവിധാനം കെട്ടിപ്പടുക്കുന്നതിനു കലോവേയെ സഹായിക്കുന്നതിനായി ജോർജ് ഐറിഷ് എന്ന മറ്റൊരാളെ ബ്ലൈത്ത് മാനേജരായി നിയമിച്ചു.
1880 മാർച്ച് 28 ന് ചെമഹ്വേവികളുടെ ആക്രമണത്തിൽ കലോവേയ് മരണപ്പെടുകയും ഫ്രാങ്ക് അഗസ്റ്റസ് മില്ലറുടെ പിതാവ് സി.സി. മില്ലർ കലോവേയുടെ സ്ഥാനത്ത് എത്തുകയും ചെയ്തു. തോമസ് ബ്ലൈത്ത് 1883 ഏപ്രിൽ 4 ന് അന്തരിച്ചു. അദ്ദേഹത്തിൻറ ഈ താഴ്വരയിലേക്കുള്ള ഏക പുന:സന്ദർശനം 1882 നവംബറിൽ ആയിരുന്നു. അദ്ദേഹത്തിൻറെ മരണശേഷം, താഴ്വരയിലെ നിർമ്മാണപ്രവർത്തനങ്ങൾക്കും ഭംഗം വരുകയും ശേഷം ബ്ലൈത്തിൻറെ എസ്റ്റേറ്റ് തന്റെ അദ്ദേഹത്തിൻറെ നിയമാനുസൃതമല്ലാത്ത മകൾ ഫ്ലോറൻസ്, മറ്റു അവകാശവാദികൾ എന്നിവർക്കിടയിലെ നിയമവ്യവഹാരത്തിലകപ്പെടുകയും ചെയ്തു. മുൻപുള്ള അനേകം വർഷങ്ങളിൽ ഈ കോടതികളിൽ ഫ്ലോറൻസിന് അനുകൂലമായും പ്രതികൂലമായുമുള്ള നിരവധി അപ്പീലുകൾക്കു ശേഷം1895 വരെ കാലിഫോർണിയ സുപ്രീം കോടതിയും 1900 കളിൽ യു.എസ്. സുപ്രീംകോടതിയും ഫ്ലോറൻസ് എസ്റ്റേറ്റിൻറെ ഉടമയാണെന്ന് വിധിച്ചിരുന്നു.
തെക്കു കിഴക്കൻ അരിസോണ പ്രദേശത്ത് കന്നുകാലി വ്യവസായത്തിൽ ഏർപ്പെട്ടിരുന്ന ഫ്രാങ്ക് മർഫി, എഡ് വില്യംസ് തുടങ്ങിയവർ 1904-ൽ ഈ പ്രദേശം സന്ദർശിക്കുകയും ഇവിടം കന്നുകാലി വളർത്തലിനും കൃഷിക്കും അനുയോജ്യമാണെന്ന് അവർക്കു ബോധ്യപ്പെടുകയും ചെയ്തു. കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടിയിൽ നിന്നുള്ള ഹോബ്സൺ സഹോദരന്മാരോടൊപ്പം അവർ ബ്ലൈത്തിൻറെ എസ്റ്റേറ്റ് വിലയ്ക്കു വാങ്ങുകയും പാലോ വേർഡ് ലാൻഡ് ആൻഡ് വാട്ടർ കമ്പനി രൂപീകരിക്കുകയും ചെയ്തു. 1911-12 കാലത്ത് സമീപത്തെ ഇംപീരിയൽ താഴ്വരയുടെ വികസനത്തിൽ പങ്കുവഹിച്ച ഡബ്ല്യൂ എഫ്. ഹോൾട്ട് അക്കാലത്ത് ഈ കമ്പനിയുടെ ജനറൽ മാനേജർ ആയിരുന്നു.
1916 ഓഗസ്റ്റ് 8-ന് കാലിഫോർണിയയിലെ റൈസ് മരുഭൂ സ്റ്റേഷനിൽ നിന്ന് കാലിഫോർണിയ സതേൺ റെയിൽവേ പാത ബ്ലൈത്തിലെത്തുകയും ഇത് ബ്ലൈത്ത് ജംഗ്ഷൻ എന്നറിയപ്പെടുകയും ചെയ്തു. റെയിൽവേയുടെ എൻജിനീയരും മേൽനോട്ടക്കാരനുമായിരുന്ന ജി.ഡബ്ല്യു. റൈസിൻറെ ബഹുമാനാർഥം ഇത് പിന്നീട് റൈസ് സ്റ്റേഷൻ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. ഇതിനുശേഷമുള്ള താഴ്വരയുടെ നാടകീയമായ വളർച്ച ദേശീയ ശ്രദ്ധ ആകർഷിച്ചു. പ്രാഥമികമായി പരുത്തി, പരുത്തി വിത്തുകൾ എന്നിവ തുറമുഖങ്ങളിലേയ്ക്കു കയറ്റ അയച്ചതിൻറെ ഫലമായി ഒന്നുമില്ലായ്മയിൽനിന്ന് ഏതാനും വർഷങ്ങൾക്കൊണ്ട് മൊത്തം ഉല്പാദനം വർഷത്തിൽ ഏതാണ്ട് 8,000,000 ഡോളർ ആയി വർദ്ധിച്ചു. 1920 കളിലെ ഈ സമ്പന്നമായ കാലത്ത് പരുത്തി ഒരു മൂല്യവർദ്ധിത ഉത്പന്നമായി മാറിയിരുന്നു. ഐക്യനാടുകളിലെ വലിയ റെയിൽവേകളിലൊന്നായ "അച്ചിസൺ, ടോപിക്ക, സാന്ത ഫേ റെയിൽവേ" 1921 ൽ പാതകൾ പാട്ടത്തിനെടുക്കാനാരംഭിക്കുകയും 1942 അവസാനത്തോടെ ഇത് ഏറ്റെടുക്കുകയും ചെയ്തു. നിലവിലുണ്ടായിരുന്ന കേബിൾ ഫെറി സേവനത്തിനു പകരമായി ബ്ലൈത്തിനും എഹ്രെൻബെർഗിനും ഇടയിലായി കൊളറാഡോ നദിയ്ക്കു കുറുകേയുള്ള ആദ്യത്തെ ഓട്ടോമൊബൈൽ ബ്രിഡ്ജ് 1928 ൽ നിർമ്മിക്കപ്പെട്ടു. ഈ പാലത്തിൻറെ പിൻഗാമിയായി 1960-കളുടെ തുടക്കത്തിൽ പുതിയ പാലം നിർമ്മിച്ചിക്കപ്പെടുകയും 1974 ൻറെ ആരംഭത്തിൽ ഇത് നാലുവരി പാതകളും ഒരു കാൽനട പാതയും ഉൾപ്പെടുത്തി വികസിപ്പിക്കപ്പെടുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "Blythe". Geographic Names Information System. United States Geological Survey..
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ Avendano, Uriel (2017-12-12). "Blythe council appoints new Mayor in Dale Reynolds, Dec. 12: Newly elected Halby, Rodriguez and DeConinck sworn in". Palo Verde Valley Times. Retrieved 2017-12-16.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Blythe". Geographic Names Information System. United States Geological Survey. Retrieved October 20, 2014.
- ↑ "Blythe (city) QuickFacts". United States Census Bureau. Archived from the original on 2015-02-22. Retrieved February 22, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.