Jump to content

ബർണബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബർണബാസ്
Icon of Saint Barnabas
Apostle to Antioch and Cyprus
ജനനംunknown
Cyprus
മരണം61 AD
Salamis, Cyprus
വണങ്ങുന്നത്Roman Catholic Church, Eastern Orthodox Churches, Oriental Orthodox Churches, Anglican Communion, Lutheran Church
നാമകരണംPre-Congregation
പ്രധാന തീർത്ഥാടനകേന്ദ്രംMonastery of St Barnabas in Famagusta, Cyprus[1]
ഓർമ്മത്തിരുന്നാൾJune 11
പ്രതീകം/ചിഹ്നംPilgrim's staff; olive branch; holding the Gospel of St Matthew
മദ്ധ്യസ്ഥംCyprus, Antioch, against hailstorms, invoked as peacemaker

ബർണബാസ് Barnabas (പുരാതന ഗ്രീക്ക്: Βαρναβᾶς). ബൈബിളിൽ പരാമർശിക്കുന്ന യേശുവിന്റെ ശിഷ്യനായ[2] സമകാലികൻ. ബർണബാസിന്റെ സുവിശേഷം എന്ന പേരിൽ ഒരു സുവിശേഷവും നിലവിലുണ്ട്. പക്ഷേ ഈ സുവിശേഷം ക്രൈസ്തവലോകം തള്ളിക്കളഞ്ഞ സുവിശേഷമാണ്. പുതിയ നിയമത്തിലെ അപ്പോസ്തല പ്രവർത്തികളിൽ ബർണബാസുമായി ബന്ധപ്പെട്ട ചരിത്രം വിശദീകരിക്കുന്നുണ്ട്. വിശുദ്ധ പൗലോസും ബർണബാസും ഒരുമിച്ച് പ്രബോധനം നിർവ്വഹിച്ചിരുന്നതായും പിന്നീട് ഇവർ വേർപിരിഞ്ഞതായും അപ്പോസ്തല പ്രവർത്തികളിൽ വിവരിക്കുന്നു.

ബർന്നബാസിന്റെ കഥ അപ്പൊസ്തലന്മാരുടെ പ്രവൃത്തികളിൽ കാണാം. പൗലോസ് തന്റെ ചില ലേഖനങ്ങളിൽ ബർണബാസിനെ പരാമർശിക്കുന്നുണ്ട്. എബ്രായർക്കുള്ള ലേഖനത്തിന്റെ രചയിതാവായി ടെർടുള്ളിയൻ അദ്ദേഹത്തെ കണക്കാക്കുന്നുണ്ട്, എന്നാൽ ഇതെല്ലാം അനുമാനങ്ങളാണ്. അലക്സാണ്ട്രിയയിലെ ക്ലെമന്റും ചില പണ്ഡിതന്മാരും ബർന്നബാസിന്റെ സുവിശേഷം എഴുതിയത് ബർണബാസ് ആണെന്ന് പറയുന്നുണ്ട്. മാർക്കോസിന്റെ ബന്ധുവാണ് ബർണബാസ് എന്ന് എന്ന് കരുതപ്പെടുന്നു.

ജീവിതരേഖ

[തിരുത്തുക]

അദ്ദേഹത്തിന്റെ മരണത്തിന്റെ വിശദാംശങ്ങൾ ചരിത്രപരമായി സ്ഥിരീകരിക്കാനാകില്ലെങ്കിലും സൈപ്രസിലെ സലാമിസിൽ ബർന്നബാസ് രക്തസാക്ഷിത്വം വരിച്ചുവെന്ന് ക്രിസ്തീയ പാരമ്പര്യത്തിൽ പറയുന്നു. സൈപ്രിയറ്റ് ഓർത്തഡോക്സ് സഭയുടെ സ്ഥാപകനായി അദ്ദേഹം അറിയപ്പെടുന്നു. ജൂൺ 11 നാണ് ബർന്നബാസിന്റെ പെരുന്നാൾ ആഘോഷിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. *St Barnabas Monastery
  2. പ്രവർത്തികൾ 14:14

പുറങ്കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബർണബാസ്&oldid=3798845" എന്ന താളിൽനിന്ന് ശേഖരിച്ചത്