ഭാഗവതം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 സെപ്റ്റംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭാരതത്തിൽ മൗര്യഭരണകാലത്തിനുശേഷം ആരംഭിച്ച ഒരു ആരാധനാരീതിയാണ് ഭാഗവതം (ഭാഗവതപ്രസ്ഥാനം) അഥവാ ഭാഗവതാരാധനാരീതി. വിഷ്ണുവിനെ അഥവാ ഭഗവത്-നെ ആരാധിച്ചുകൊണ്ടുള്ള മതമായാണ് ഇത് പ്രചരിച്ചത്.
പേരിനുപിന്നിൽ
[തിരുത്തുക]ഭാഗ്‌വത് എന്ന ദേവതയുടെ പേരിൽ നിന്നാണ് ഭാഗവതം ഉണ്ടായത്. വിഷ്ണുവുമായി നാരായണൻ എന്ന ദ്രാവിഡ ദേവത താദാത്മ്യം പ്രാപിക്കുകയും നാരായണന്റെ മറ്റൊരു പേരായ ഭാഗ്‌വത് വിഷ്ണുവിന്റെ തന്നെ പര്യായമായി മാറുകയും ചെയ്യുകയായിരുന്നു.
ചരിത്രം
[തിരുത്തുക]തുടക്കവും വളർച്ചയും
[തിരുത്തുക]വൈദികകാലത്ത് വിഷ്ണു അപ്രധാനദേവതയായിരുന്നു. വിഷ്ണു സൂര്യനേയും ഊർവരതയേയുമാണ് പ്രതിനിധാനം ചെയ്തിരുന്നത്. മറ്റു ജനങ്ങളെയും ബ്രാഹ്മണമതത്തിലേക്ക് ആകർഷിക്കാൻ വൈദികകാലത്തിനുശേഷം നടന്നു വന്ന ശ്രമങ്ങളുടെ ഫലമായി നിരവധി ദേവതകളുമായി വിഷ്ണുവിനെ ഉപമിക്കാനും ക്ഷേത്രങ്ങൾ അധിനിവേശം ചെയ്യാനും ആരംഭിച്ചു. ക്രി.വ. രണ്ടാം നൂറ്റാണ്ടോടെ നാരായണൻ എന്ന അവൈദിക ദേവതായുമായി താദാത്മ്യം പ്രാപിച്ചു പ്രചാരം സിദ്ധിച്ചു തുടങ്ങി. നാരായണ-വിഷ്ണു എന്നറിയപ്പെടുകയും ചെയ്തു. നാരായണൻ അവൈദികദേവനായിരുന്നു. അദ്ദേഹത്തെ ഭഗവത് എന്നും ആരാധിച്ചിരുന്നവരെ ഭാഗവതരെന്നും വിളിച്ചിരുന്നു. നാരായണൻ ഗോത്രമുഖ്യസമാനമഅയ ദൈവമായിട്ടാണ് അവൈദികർ അദ്ദേഹത്തെ ആരാധച്ചിരുന്നത്. ഗോത്രമുഖ്യൻ ബന്ധുമിത്രാദികളിൽ നിന്ന് കാശ്ചദ്രവ്യങ്ങൾ സ്വീകരിച്ചിരുന്നതുപോലെ ജനങ്ങൾ ഈ ദേവതക്ക് കാശ്ചകൾ നൽകുകയും അതിന്റെ പങ്ക് അവർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്യുന്ന പോലെ നാരായണൻ തന്നെ ആരാധിക്കുന്നവരുടെ മേൽ ഐശ്വര്യവും സൗഭാഗ്യവും വർഷിക്കുമെന്ന് വിശ്വസിച്ചു പോന്നു അങ്ങനെ വിഷ്ണുവിനേയും നാരായണനേയും ഒരുമിപ്പിച്ചതുകൊണ്ട് രണ്ടുപേരുടേയും ഭക്തന്മാരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞു. ഇതിനോടൊപ്പം പശ്ചിമേന്ത്യയിലെ വുഷ്ണി ഗോത്രത്തിലുള്ള കൃഷ്ണവസുദേവ് എന്ന വീരനായകനേയും വിഷ്ണുവിന്റെ അവതാരമായി പ്രചരിപ്പിക്കാൻ തുടങ്ങി. മഹാഭാരതം എന്ന ഇതിഹാസത്തെ വിഷ്ണുവും കൃഷ്ണനും ഒന്നാണെന്ന് കാണിക്കാനായി പുനഃക്രമീകരിക്കപ്പെട്ടു. അങ്ങനെ ക്രി.വ. 200 ഓടെ മൂന്നു വിഭാഗം ആരാധനക്കാരേയും ഒരുമിപ്പിക്കാനും അവരുടെ ദേവന്മാരെ ഒന്നാക്കി മാറ്റാവും അത് ഒരു പുതിയ ആരാധനക്ക് കാരണമാകുകയും ചെയ്തു.
ഗുപ്തകാലത്ത്
[തിരുത്തുക]ശതവാഹനരുടേയും കുശാനരുടേയും കീഴിൽ പ്രമുഖരയിരുന്ന കൈത്തൊഴിൽകാർക്കും കച്ചവടക്കാർക്കും എന്നുവേണ്ട വിദേശീയർക്കും വരെ ഭാഗവതം ആകർഷകമായിത്തീർന്നു. കർമ്മഫലത്താൽ ജനിച്ച സ്ത്രീകൾക്കും വൈശ്യർക്കും ശൂദ്രർക്കും തന്നിൽ അഭയം നേടാൻ കഴിയും എന്ന് ഗീതയിൽ പഠിപ്പിക്കുന്നത് സമൂഹത്തിലെ താഴെക്കിടയിലുള്ള ജനങ്ങളേയും പിടിച്ചു നിർത്താനായാണ്. വിഷ്ണുപുരാണവും ഒരു പരിധിവരെ വിഷ്ണുസ്മൃതിയും ഇത് തന്നെ ചെയ്തു പോന്നു. ഗുപ്തകാലമഅയപ്പോഴേക്കും ഭാഗവതഅരഅധന ബുദ്ധമതത്തേയും മറ്റും നിഷ്പ്രഭമാക്കിത്തീർത്തു. അക്കാലത്ത് വിഷ്ണുവിന്റെ പത്ത് അവതാരങ്ങളുടെ കഥ കൂടുതൽ പ്രചരിച്ചു.
ആറാം നൂറ്റാണ്ടയതോടെ ശിവനോടും ബ്രഹ്മാവിനോടുമൊപ്പം വിഷ്ണു ത്രിമൂർത്തികളിലൊരാളായി. ആറാം നൂറ്റാണ്ടിനുശേഷം ധാരാണം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ പ്രചരണാർത്ഥം രചിക്കപ്പെട്ടു. അവയിൽ ഏറ്റവും പ്രധാനം ഭഗവതപുരണമാണ്. ഈ ഗ്രന്ഥത്തിലെ കഥകൾ പുരോഹിതന്മാർ അനേക ദിവസങ്ങളായി പാരായണം ചെയ്തുവന്നു. ഇത്തരം പാരായണങ്ങൾക്കായി പ്രത്യേക സ്ഥലങ്ങൾ പൂർവ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടു. മഹാഭാരതത്തിലെ കഥാപാത്രമായ കൃഷ്ണനെ വിഷ്ണുവായി ചിത്രീകരിക്കയും ഭീഷ്മർ ശരശയ്യയിൽ കിടന്ന് സ്തുതിച്ചു എന്ന പേരിൽ പ്രസിദ്ധമായ വിഷ്ണുസഹസ്രനാമം തുടങ്ങിയ സ്തോത്രങ്ങൾ പ്രസിദ്ധമാവുകയും ചെയ്തതോടെ വിഷ്ണുഭക്തി വർദ്ധിച്ചു.
ഗുപ്തകാലം മുതൽക്കാണ് ക്ഷേത്രങ്ങളിലെ മൂര്ത്തിയെ ആരാധിക്കുന്ന രീതി ഹിന്ദുക്കൾക്കിടയിൽ പ്രബലമായിത്തീർന്നത്. ഇതോടൊപ്പം ഉത്‌സവങ്ങളും മറ്റും ആഘോഷിക്കപ്പെടാനും തുടങ്ങി. വ്യത്യസ്ത വർഗ്ഗക്കാരുടെ കാർഷികോത്സവങ്ങൾ ഭാഗവതവത്കരിക്കപ്പെടുകയും അവക്ക് നിറവും പകിട്ടും നൽകപ്പെടുകയും ചെയ്തതോടൊപ്പം ആഘോഷിക്കപ്പെടാനുള്ള കാരണമായി കഥകൾ പ്രചരിപ്പിക്കപ്പെടാനും തുടങ്ങി
പ്രത്യേകതകൾ
[തിരുത്തുക]വൈദികകാലത്ത് മൃഗഹത്യ അസാധാരണമല്ലായിരുന്നു. പശു, കുതിര തുടങ്ങിയ മൃഗങ്ങളെ ബലിയർപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭാഗവതം ഭക്തിയും അഹിംസയും പ്രധാന ആയുധങ്ങളഅക്കി. സ്നേഹത്തോടെയുള്ള അർപ്പണട്ഠെ ഭക്തിയായി പരിഗണിച്ചു. അഹിംസ കാർഷിക സമൂഹത്തിനു ചേർന്നതുമായിരുന്നു. ജനങ്ങൾ വിഷ്ണുവിന്റെ മൂർത്തിയെ ആരാധിക്കുകയും എള്ള്വും മറ്റും നേദിക്കുകയും ചെയ്തു. അഹിംസ വെടിങഞ്ഞ പലരും സസ്യാഹാരികളായിത്തീർന്നു. വിഷ്ണുവിന്റെ വൈദികകാലത്തുള്ള ഊർവരാരാധനക്ക് ചേർന്നതായിരുന്നു എല്ലാം.