മറ്റാനോ തടാകം
ദൃശ്യരൂപം
മറ്റാനോ തടാകം | |
---|---|
സ്ഥാനം | South Sulawesi, Indonesia |
നിർദ്ദേശാങ്കങ്ങൾ | 2°29′7″S 121°20′0″E / 2.48528°S 121.33333°E |
Type | Tectonic |
തദ്ദേശീയ നാമം | Danau Matano (Indonesian) |
Primary outflows | Penten River |
Basin countries | Indonesia |
പരമാവധി നീളം | 28 കി.മീ (92,000 അടി)[1] |
പരമാവധി വീതി | 8 കി.മീ (26,000 അടി)[1] |
ഉപരിതല വിസ്തീർണ്ണം | 164.1 കി.m2 (1.766×109 sq ft) |
പരമാവധി ആഴം | 590 മീ (1,940 അടി)[1] |
ഉപരിതല ഉയരം | 382 മീ (1,253 അടി)[1] |
മറ്റാനോ തടാകം (Indonesian: Danau Matano), മതാന എന്നും അറിയപ്പെടുന്ന, ഇന്തോനേഷ്യയിലെ തെക്കൻ സുലവേസി പ്രവിശ്യയിലെ ഈസ്റ്റ് ലുവു റീജൻസിയിലെ ഒരു പ്രകൃതിദത്ത തടാകമാണ്. 590 മീറ്റർ (1,940 അടി) ആഴമുള്ള ഇത് ഇന്തോനേഷ്യയിലെ ഏറ്റവും ആഴമേറിയ തടാകവും (പരമാവധി ആഴത്തിൽ റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നു), ലോകത്തിലെ ഏറ്റവും ആഴമേറിയ പത്താമത്തെ തടാകവും പരമാവധി ആഴത്തിൽ ഒരു ദ്വീപിലെ ഏറ്റവും ആഴമേറിയ തടാകവുമാണ്. ശരാശരി സമുദ്രനിരപ്പിൽ നിന്നുള്ള ഉപരിതല ഉയരം 382 മീറ്റർ (1,253 അടി) മാത്രമായ ഈ തടാകത്തിന്റെ ആഴമേറിയ ഭാഗം സമുദ്രനിരപ്പിന് താഴെയായി (ക്രിപ്റ്റോഡെപ്രഷൻ) സ്ഥിതിചെയ്യുന്നു മാലിലി തടാക സംവിധാനത്തിലെ രണ്ട് പ്രധാന തടാകങ്ങളിൽ (മറ്റൊന്ന് ടൊവുട്ടി തടാകം) ഒന്നാണിത്.