മുഹമ്മദ് സഅദ് കാന്ധ്ലവി
ദൃശ്യരൂപം
മുഹമ്മദ് സഅദ് കാന്ധ്ലവി | |
---|---|
മതം | ഇസ്ലാം |
Personal | |
ജനനം | 10 May 1965 കാന്ധ്ല, ഷമ്ലി ജില്ല, ഉത്തർപ്രദേശ്, ഇന്ത്യ | (59 വയസ്സ്)
ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും സംഘാടകനും പ്രഭാഷകനുമാണ് മുഹമ്മദ് സഅദ് കാന്ധ്ലവി (ജനനം: 10 മെയ് 1965). തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകനായിരുന്ന മുഹമ്മദ് ഇല്യാസ് കാന്ധ്ലവിയുടെ ചെറുമകനായ മുഹമ്മദ് സഅദ്[1][2], നിലവിൽ തബ്‌ലീഗി ജമാഅത്തിന്റെ ഒരു വിഭാഗത്തിന് നേതൃത്വം നൽകുന്നു[3][4].
ജീവിതരേഖ
[തിരുത്തുക]വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഷംലി ജില്ലയിലെ കാന്ധ്ല പട്ടണത്തിൽ 1965 മെയ് 10-നാണ് (ഹിജ്‌റ 1385) മുഹമ്മദ് സഅദ് ജനിക്കുന്നത്.
ദൽഹി നിസാമുദ്ദീൻ മർക്കസിലെ കാശിഫുൽ ഉലൂം മദ്രസയിൽ നിന്ന് ദർസെ നിസാമി പഠനം 1987-ൽ പൂർത്തിയാക്കിയ[5] അദ്ദേഹം 2015 വരെ തബ്‌ലീഗിന്റെ ശൂറയിൽ (കൂടിയാലോചനാസമിതി) അംഗമായിരുന്നു. 2015-ലെ സമിതി വിപുലീകരണത്തിൽ പ്രതിഷേധിച്ച് വേറിട്ടുപോയി. നിലവിൽ നിസാമുദ്ദീൻ മർക്കസ് വിഭാഗത്തിന്റെ നേതാവാണ് അദ്ദേഹം[6][1][4].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Saad Kandhalvi". themuslim500. Retrieved 30 March 2020.
- ↑ "Saad Kandhalvi: The Indian preacher at the centre of Ijtema dispute". Dhaka Tribune. Archived from the original on 6 March 2020. Retrieved 6 March 2020.
- ↑ "Tableeghi Jamaat in Britain splits into two factions". TheNews.com.pk. Archived from the original on 29 June 2019. Retrieved 30 March 2020.
- ↑ 4.0 4.1 Ghazali, Abdus Satar (12 October 2018). "Global leadership split in Tablighi Jamaat echoes in San Francisco Bay Area". countercurrents.org. Archived from the original on 29 April 2020. Retrieved 30 March 2020.
- ↑ "Saad Kandhalvi: The Indian preacher at the centre of Ijtema dispute". 12 January 2018. Archived from the original on 10 June 2018. Retrieved 8 July 2018.
- ↑ "Tablighi Jamaat at the crossroads". MilliGazette. 30 July 2016. Archived from the original on 1 March 2020. Retrieved 30 March 2020.