മോസ്ക്വ നദി
55°05′N 38°50′E / 55.083°N 38.833°E
പടിഞ്ഞാറൻ റഷ്യയിലുള്ള ഒരു നദിയാണ് മോസ്ക്വനദി (റഷ്യൻ: река Москва, Москва-река, Moskva-reka) അഥവാ മോസ്കോനദി. മോസ്കോയുടെ 140 കിലോമീറ്റർ പടിഞ്ഞാറ് നിന്നാണ് മോസ്ക്വ നദി ഉത്ഭവിക്കുന്നത്. സ്മോളെൻസ്ക്, മോക്സോ ഒബ്ലാസ്റ്റ് എന്നിവിടങ്ങളിലൂടെ കിഴക്കോട്ട് ഒഴുകി മദ്ധ്യമോസ്കോയിലെത്തുന്നു. തെക്ക് കിഴക്കേ മോസ്കോയുടെ 110 കിലോമീറ്റർ അകലെ കൊളൊമ്ന നഗരത്തിൽ വച്ച് ഈ നദി ഒക നദിയിൽചെന്ന് ചേരുന്നു. അവസാനം അത് കാസ്പിയൻ കടലിൽ ചെന്ന് ചേരുന്നു.
പേരിനു പിന്നിൽ
[തിരുത്തുക]Москва എന്ന റഷ്യൻ വാക്കിന്റെ രണ്ട് ഉച്ചാരണങ്ങളാണ് മോസ്ക്വ ഉം മോസ്കോ ഉം. മോസ്കോ നഗരം ഈ നദിയുടെ പേരിലാണ് അറിയപ്പെടുന്നത്. ru നഗരത്തിന്റെ യഥാർത്ഥ പേര് അജ്ഞാതമാണ്.
നീരൊഴുക്ക്
[തിരുത്തുക]മോസ്ക്വ നദിക്ക് 503 കിലോമീറ്റർ നീളമുണ്ട്. 155 മീറ്റർ ഉയരത്തിൽ നിന്നാണ് നദി കടലിൽ എത്തുന്നത്. നീർത്തടത്തിന് ഏകദേശം 17,600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. നദിക്ക് മോസ്കോ നഗരത്തിന് മുകളിൽ 3 മീറ്റർ ആഴമുണ്ട് മോസ്കോ നഗരത്തിന് ശേഷം ആഴം 6 മീറ്ററായി വർദ്ധിക്കുന്നു[1] . നവംബർ-ഡിസംബർ മാസങ്ങളിൽ നദി തണുത്തുറഞ്ഞ് കട്ടിയാവുന്നു. മാർച്ച് മാസം വരെ മോസ്ക്വനദി തണുത്തുറഞ്ഞിരിക്കും. മോസ്കോ നഗരത്തിൽ ഇടക്കിടക്ക് നദി തണുത്തുറയാറുണ്ട്. 2006-2007 ലെ ഒരു അസാധാരണ വരൾച്ചകാലത്ത് ജനുവരി 25നുതന്നെ ഐസ് ഉരുകാനാരംഭിച്ചിട്ടുണ്ട്. മോസ്കോ നഗരത്തിൽ ഇടക്കിടക്ക് നദി തണുത്തുറയാറുണ്ട്. മോസ്കോ നഗരത്തിൽ നദിയിലെ ജലനിരപ്പ് കടൽ നിരപ്പിന് 120 മീറ്റർ മുകളിലാണ്. 1908 ലെ വെള്ളപ്പൊക്കത്തിൽ ജലനിരപ്പ് 127.25 വരെ ഉയർന്നിട്ടുണ്ട്. [2]
ജലസ്രോതസ്സുകൾ
[തിരുത്തുക]പ്രധാന ജലസ്രോതസ്സുകൾ റുസ, ഇസ്ത്ര, യഉസ, പക്ര, സെവെർക്ക എന്നീ നദികളാണ്. 12% ജലം മഴയിൽ നിന്നും 61% ജലം നദികളിൽ നിന്നും 27% ഉറവകളിലൂടെയുമാണ് ലഭിക്കുന്നത്. 1932-1937 മോസ്കോ കനാൽ നിർമ്മിതിക്കു ശേഷം അപ്പർ വോൾഗ നദിയിൽ നിന്നും മോസ്ക്വ നദിയിലേക്ക് ജലം എത്തുന്നുണ്ട്.
- ↑ All numerical data: Russian: Энциклопедия "Москва", M, 1997 (Encyclopedia of Moscow, Moscow, 1997)
- ↑ Russian: Носарев В.А., Скрябина, Т.А., "Мосты Москвы", М, "Вече", 2004, стр.194 (Bridges of Moscow, 2004, p.194) ISBN 5-9533-0183-9